Tuesday, September 20, 2011

ദൈവം ഇവരിലൂടെ നമ്മുക്ക് പാഠം നല്‍കുന്നുവോ - ലേഖനം



ഞാന്‍ ഏകദേശം പതിനെട്ട് കൊല്ലങ്ങള്‍ക്ക് ശേഷം ഈ ഫോട്ടോയില്‍ കാണുന്ന ബുദ്ധിക്ക് മാന്ദ്യവും, കണ്ണുകള്‍ക്ക് കാഴ്ച ശക്തി കുറവുമുള്ള ഈ വ്യക്തിയെ കണ്ടു. എന്‍‌റേ ഭാര്യയുടെ ആദ്യത്തെ വീടിനടുത്ത് താമസിക്കുന്ന ഈ വ്യക്തി, ഞങ്ങളുടെ വിവാഹ സമയത്ത് കേവലം എട്ടോ, പത്തോ വയസ്സുള്ള ഒരു പയ്യനായിരുന്നു. മന്ദബുദ്ധിയാണെങ്കിലും വളരെ സ്നേഹമുള്ള പയ്യന്‍, ആര്‍ക്കും ഉപദ്രവങ്ങളില്ലാത്ത പാട്ടിനെ സ്നേഹിക്കുന്ന പയ്യന്‍, ഒരു വ്യക്തിയെ ഒരിക്കല്‍ ശബ്ദത്തിലൂടെ പരിചയപ്പെട്ടാല്‍ ഒരിക്കലും ആ ശബ്ദം മറക്കാത്ത അപൂര്‍വ്വമായ കഴിവ് ഇത്തരം വ്യക്തികള്‍ക്ക് സര്‍വ്വശക്തന്‍ നല്‍കി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുവോയെന്ന് ഇന്നലെ എനിക്ക് ബോധ്യമായി. ഞാന്‍ വിവാഹം കഴിച്ച് അധികം നാളുകള്‍ക്കുള്ളില്‍ ഭാര്യ വീട്ടുകാര്‍ ഈ വ്യക്തിയുടെ അയല്പക്കത്ത് നിന്ന് അല്പം അകലേക്ക് താമസം മാറ്റിയതിനാല്‍ ഇടക്കിടെ നാട്ടില്‍ ഉണ്ടാകുന്ന ഞാന്‍ ഏകദേശം പതിനേഴ് കൊല്ലമായാണു ഞാന്‍ ഈ വ്യക്തിയുടെ വീട്ടില്‍ ഇന്നലെ സന്ദര്‍ശ്ശിക്കാന്‍ അവസരമുണ്ടായത്. ഞാനും ഭാര്യയും അങ്ങോട്ട് കടന്ന് ചെന്നയുടനെ ഭാര്യയുടെ ശബ്ദവും, എന്‍‌റേ ശബ്ദവും എത്ര പെട്ടെന്നാണു തിരിച്ചറിഞ്ഞത്. സത്യത്തില്‍ എനിക്ക് വളരെ അത്ഭുതം തോന്നി . ഇപ്പോഴും സ്നേഹവായ്പ്പോടേ ഭാര്യയുടെ പേരു പറയുകയും, എന്‍‌റെ ഭാര്യാ സഹോദരന്മാര്‍ പണ്ട് എന്നെ വിളിച്ച് കേട്ട അളിയനെന്ന വിളിയും ഒരു മാറ്റവുമില്ലാതെ പറയുമ്പോള്‍ സാധാരണ ബുദ്ധിയും, ബോധവുമുള്ള സാധാരണക്കാരായ നാം കേവലം എത്ര നിസ്സാരന്‍. ഈ വ്യക്തിയുടെ ജീവിതത്തിലെ ചില ദുഃഖങ്ങളാണു എനിക്കേറ്റവും വിഷമകരമായി തീര്‍ന്നത്. ഇയാളുടെ പിതാവായിരുന്നു സാധാരണ ഇദ്ദേഹത്തെ കുളിപ്പിക്കുകയും ഷേവ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നത്, എന്നാല്‍, എട്ട് മാസങ്ങള്‍ക്ക് മുന്‍പ് ആ പിതാവിന്‍‌റേ വിയോഗത്തോടെ അയാളുടെ സഹോദരന്‍ ഈ ജോലി ഏറ്റെടുത്തെങ്കിലും, പിന്നീട് അയാള്‍ വീട് മാറി താമസിച്ചതിനാല്‍ ഇയാളുടെ മാതാവ് മാത്രമാണിന്നു ഏക ആശ്രയം.
 റേഡിയോയിലൂടെ പുതിയ റിലീസ് ചിത്രങ്ങളുടെ പാട്ടുകള്‍ ഹൃദിസ്ഥമാക്കുന്ന ഇയാള്‍ ഇടക്കിടെ നന്നായി പാടുമായിരുന്നെങ്കിലും പിതാവിന്‍‌റെ വിയോഗത്തോടെ പാടാറില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തന്നെയുമല്ല നാളുകള്‍ മുന്നോട്ട് പോകുന്തോറും ഈ വ്യക്തിയുടെ കാഴ്ച ശക്തി കുറഞ്ഞ് വരുന്നു ഇപ്പോള്‍ തീരെ ഇല്ലാതായ അവസ്ഥയാണെങ്കിലും അവനിലുള്ള ഓര്‍മ്മ ശക്തി എന്നെ വല്ലാതെ ആകര്‍ഷിച്ചു ഞാന്‍ സ്വയം ദൈവത്തെ സ്തുതിച്ചു.

















Abk Mandayi Kdr

Create your badge

2 comments:

Absar Mohamed : അബസ്വരങ്ങള്‍ said...

vedhanikkunna hridayangalkk aalahu aashwaasam nalkatte....

Pathfinder (A.B.K. Mandayi) said...

നന്ദി അബ്സാർ...