ഈ രോദനമാരു കേൾക്കാൻ ....
ദൂർത്തിൻ മൂർത്തികളാം എണ്ണ കമ്പനികളോ?
ഈ സമര സന്നാഹം ആരു കാണുവാൻ...
റിമോട്ടിലോടുന്നൊരു പാവ സർക്കാരോ?
പുറം പൂച്ചിനായ് ചില പാർട്ടികൾ...
ആഹ്വാനം ചെയ്തീടും ഹർത്താലുകൾ...
അണികൾ നടപ്പാക്കിടുമതൊരാഘോഷമായ്..
ജനത്തെ വലച്ചിടുമാ സമര മുറയാൽ...
കേൾപ്പതുണ്ടോയാ കുബേര ബധിരരെല്ലാം...
നേതാക്കന്മാർ കാറിൽ വിലസിടുമ്പോൾ...
കാവലിനായ് അർദ്ധസൈനികരും..
പാവം ജനത്തിനു കൂട്ടിനുള്ള...
ഭഗവാന്മാർ പോലും പണിമുടക്കിൽ.
ആതുരാലയം, പത്രം, പാൽ ഒഴിവാണെന്ന്...
പാഴ് വാക്ക് ചൊല്ലും നേതാക്കന്മാർ...
പാവങ്ങൾ ഊർദ്ധശ്വാസം വലിച്ചിടുമ്പോൾ...
അപ്പോത്തിക്കിരിയെ തേടി ഓടിടുമ്പോൾ...
പിന്നാലെ പായുന്നു കരിങ്കല്ലുകൾ...
അന്നത്തിനായ് പ്രവാസി വിമാനം...
കേറാൻ പോയിടുമ്പോൾ അവിടേയും...
പായുന്ന കരിങ്കൽ ചീളുകൾ.
തൊഴിലാളി വർഗ്ഗം ഈ ദിനം ഘോഷിച്ചിടുന്നു...
കോഴിയും, താറാവും, മദ്യവുമായ്...
മദ്യശാലക്കന്നവധിയില്ല ....
അവിടേയും കുബേരർ വിജയിച്ചിടുന്നു.
ഹർത്താലിവർക്ക് കൊയ്തു കാലം....
മാസ ശമ്പളക്കാർ സന്തോഷിക്കുമ്പോൾ...
അവരുടെ വേതനം നൽകുന്ന സർക്കാരുകൾ...
അവിടേയും പോക്കറ്റടിക്കുന്നു ...
പാവം ജനത്തിൽ കീശ....
ഒരു ഹർത്താലിനാൽ ലഭിക്കുമോ പുണ്യം...
കൂടിയ വിലക്ക് മാറ്റമുണ്ടോ?
ഹർത്താലു കൊണ്ട് നാം എന്ത് നേടാൻ...
ഒരു നാൾ നമ്മുക്ക് നഷ്ടമായി.
Abk Mandayi Kdr
Create your badge
No comments:
Post a Comment