ആകാശത്ത് നിന്നടര്‍ന്ന് വീണ....
മഴത്തുള്ളികള്‍ പോല്‍.
ആശയറ്റ് തകര്‍ന്നടിഞ്ഞ...
യെന്‍ മനസ്സിന്‍ സങ്കല്പങ്ങള്‍...
എത്ര ഞാന്‍ മോഹിച്ചിരുന്നാ...
സുന്ദരമാം സുദിനങ്ങളെ...
എന്‍റെ മനസ്സിലെ പൂമൊട്ടുകള്‍..
വിരിയിച്ചവര്‍ പ്രഥമ ദര്‍ശ്ശനത്തില്‍.
ഒരായിരം സ്വപ്നങ്ങള്‍ വിരിയിച്ചവള്‍...
എന്‍ അകതാരില്‍ നൃത്തമാടി നിന്നു...
നൂറു നൂറു മനക്കോട്ടകള്‍ കെട്ടി ഞാനവള്‍ ...
വദനത്തിലുതിര്‍ന്ന പ്രഥമ പുഞ്ചിരിയില്‍...
അവളുടെ വചനത്തില്‍ ഞാനറിഞ്ഞൊ...
രായിരം ശ്രിംങ്കാര രസങ്ങള്‍...
അവളുടെ അന്ന നടയില്‍ മയങ്ങിയെന്‍ മനം...
വര്‍ണ്ണപൂത്തിരികള്‍ വിസ്മയം വിരിയിച്ചു..
മനസ്സില്‍ പൂവ്വിട്ടാശ്ലേഷിച്ചു മോഹിച്ചവളെ..
ഒരു നാള്‍ സ്വന്തമാക്കീടാനായ് .
പല വട്ടം എന്‍ പ്രേമം മൊഴിയാനായ്...
വെമ്പിയെന്‍ വദനം വിറപൂണ്ടതെന്തേ...
ഭയത്താലോ, അതോ, ലജ്ജയാലോ?
നാളുകല്‍ പോയി മറയവേ ഒരു നാള്‍...
അവള്‍ അവനു വെച്ചു നീട്ടിയൊരു...
പരിമളം പരത്തുമൊരു കടലാസ്സിന്‍...
കൂട്ടിലൊരു കുറിപ്പുമായ്...
കണ്ണുകള്‍ വരികളിലിഴയവേ..
അവനറിയുകയായിരുന്നു...
അതവളുടെ മംഗള പത്രമതെന്നു.
ഒരായിരം കൊള്ളിയാന്‍ മിന്നിയവന്‍...
മേനിയാസകലം ...
അന്ന് ദൃഡ്ഡ പ്രതിജ്ഞ ചൊല്ലിയവന്‍..
ഇനിയൊരിക്കലും പ്രണയിക്കില്ലൊരുവളേയും ....
താനൊരു മനഃക്കരുത്തില്ലാത്തവനായ്.
Abk Mandayi Kdr
Create your badge
No comments:
Post a Comment