പിറന്നവളാ തറവാടിൻ...
പൊന്നോമന പുത്രിയായ്..
പിച്ചവെച്ചോടി നടന്നവളാ..
നാലുകെട്ടിൽ തളങ്ങളിൽ...
ആഢ്യനാം അച്ഛനുമമ്മയും..
ആവോളം സ്നേഹം ചൊരിഞ്ഞു..
പാഠശാലയിലയച്ചളെ ...
വേണ്ടുവോളം വിദ്യയേകി...
ഉയർന്ന വിദ്യനേടാനായ്...
ദൂരദിക്കിലയച്ചവളെ...
മിടുക്കിയാമവൾ ശീഘ്രം...
പാഠമെല്ലാം ഹൃദിസ്ഥമാക്കി...
കണ്ണെറിഞ്ഞു ഒരുത്തനവളെ...
തൻ വരുതിയിലാക്കി...
ആഢ്യരാം മാതാപിതാക്കൾ...
കോപിച്ചിരമ്പിയെത്തി...
താഴ്ന്ന ജാതി ചെക്കനെന്നു..
ഇകഴ്ത്തിയവർ ചൊല്ലി...
ഇവനില്ലാതെ താൻ ജീവിക്കില്ലെന്നവൾ..
വാശി പിടിച്ചോതി...
സ്നേഹം നൽകി വളർത്തിയവർ..
കണ്ണുനീരിൽ മുങ്ങി...
പടിയടച്ച് പിണ്ഡം വെച്ചവർ...
ദുഃഖം കടിച്ചമർത്തി...
അധകൃതനാം പയ്യനവളെ...
പൊന്നു പോലെ നോക്കി.
കാലങ്ങൾ പോയ് മറയവേ...
ഒരു ദുഃഖവാർത്തയെത്തി..
തൻ പിതാവ് സ്വർഗ്ഗം പൂകിയ...
വാർത്ത കേട്ടവൾ ഞെട്ടി...
താഴ്ന്ന ജാതി പയ്യനുമായ്..
തറവാട്ടിലെത്തി പെണ്ണ്...
ആഢ്യരാം കരക്കാരവളെ...
പുറത്താക്കി പടിയടച്ചു...
കാലമെത്ര മാറിയാലും...
മനസ്സിലെ ആഢ്യതയിന്നും ..
മാറാതെ നിലനിൽക്കുന്നു.
കോലായിൽ കിടത്തിയച്ഛനെ..
നാട്ടുകാർ തോളിലേറ്റി...
ദഹിപ്പിച്ചാ ശവം മണ്ണീനോട് ചേർന്നു...
നാളെ ഈ അധകൃതനും...
ഇതേ മണ്ണിൽ ചേരും...
ഭൂമിയൊരിക്കലും ചൊല്ലിയില്ലാ...
ശവം ഏറ്റു വാങ്ങില്ലെന്നു...
മരണം വന്നാലാഢ്യനും ...
അധകൃതനും മണ്ണിലൊന്നാണല്ലൊ...
മർത്ത്യമനസ്സുകൾ ഒന്നാകില്ല..
ലോകം അവസാനിക്കും വരെ.
Abk Mandayi Kdr
Create your badge
No comments:
Post a Comment