Tuesday, November 22, 2011

ആഢ്യനും അധകൃതനും - കവിത

പിറന്നവളാ തറവാടിൻ...
പൊന്നോമന പുത്രിയായ്..
 പിച്ചവെച്ചോടി നടന്നവളാ..
 നാലുകെട്ടിൽ തളങ്ങളിൽ...
 ആഢ്യനാം അച്ഛനുമമ്മയും..
 ആവോളം സ്നേഹം ചൊരിഞ്ഞു..
 പാഠശാലയിലയച്ചളെ ...
 വേണ്ടുവോളം വിദ്യയേകി...
 ഉയർന്ന വിദ്യനേടാനായ്...
 ദൂരദിക്കിലയച്ചവളെ...
 മിടുക്കിയാമവൾ ശീഘ്രം...
 പാഠമെല്ലാം ഹൃദിസ്ഥമാക്കി...
 കണ്ണെറിഞ്ഞു ഒരുത്തനവളെ...
 തൻ വരുതിയിലാക്കി...
 ആഢ്യരാം മാതാപിതാക്കൾ...
 കോപിച്ചിരമ്പിയെത്തി...
 താഴ്ന്ന ജാതി ചെക്കനെന്നു..
 ഇകഴ്ത്തിയവർ ചൊല്ലി...
 ഇവനില്ലാതെ താൻ ജീവിക്കില്ലെന്നവൾ..
 വാശി പിടിച്ചോതി...
 സ്നേഹം നൽകി വളർത്തിയവർ..
 കണ്ണുനീരിൽ മുങ്ങി...
 പടിയടച്ച് പിണ്ഡം വെച്ചവർ...
 ദുഃഖം കടിച്ചമർത്തി...
 അധകൃതനാം പയ്യനവളെ...
 പൊന്നു പോലെ നോക്കി.
 കാലങ്ങൾ പോയ് മറയവേ...
 ഒരു ദുഃഖവാർത്തയെത്തി..
 തൻ പിതാവ് സ്വർഗ്ഗം പൂകിയ...
 വാർത്ത കേട്ടവൾ ഞെട്ടി...
 താഴ്ന്ന ജാതി പയ്യനുമായ്..
 തറവാട്ടിലെത്തി പെണ്ണ്...
 ആഢ്യരാം കരക്കാരവളെ...
 പുറത്താക്കി പടിയടച്ചു...
 കാലമെത്ര മാറിയാലും...
 മനസ്സിലെ ആഢ്യതയിന്നും ..
 മാറാതെ നിലനിൽക്കുന്നു.
 കോലായിൽ കിടത്തിയച്ഛനെ..
 നാട്ടുകാർ തോളിലേറ്റി...
 ദഹിപ്പിച്ചാ ശവം മണ്ണീനോട് ചേർന്നു...
 നാളെ ഈ അധകൃതനും...
 ഇതേ മണ്ണിൽ ചേരും...
 ഭൂമിയൊരിക്കലും ചൊല്ലിയില്ലാ...
 ശവം ഏറ്റു വാങ്ങില്ലെന്നു...
 മരണം വന്നാലാഢ്യനും ...
 അധകൃതനും മണ്ണിലൊന്നാണല്ലൊ...
 മർത്ത്യമനസ്സുകൾ ഒന്നാകില്ല..
ലോകം അവസാനിക്കും വരെ.




Abk Mandayi Kdr

Create your badge

Saturday, November 19, 2011

നദിയെൻറെ പ്രിയ സഖി - കവിത.

ആർത്തുല്ലസിച്ചു വരുന്നൊരു നദിയപ്പോൾ... 
പേർത്തു ചൊല്ലിയവൾ പഴങ്കഥയെന്നോട്...
 
കേട്ടിരിപ്പാനിരുന്നു ഞാനവൾ ചാരെ....
 
കേട്ടതോ ഞാനവൾ കദന കഥയേറെ...
 
ചിലങ്കയഴിച്ചു വെച്ചവളങ്ങനെ ...
 
പൊട്ടിക്കരഞ്ഞു വിവരിച്ചു ആ കഥ...
 
പണ്ടൊരു മുക്കുവൻ തോണി തുഴഞ്ഞെത്തി...
 
 
പല നാളവളോട് കിന്നാരം ചൊല്ലുന്നു..
 
യുവതിയാം അന്നു ഞാൻ വീഴുന്നവൻ വാക്കിൽ..
 
ധാരാളം പൊൻ മീനിനെ നൽകുന്നന്നവനായ്...
 
മുത്തുകൾ ചിപ്പികൾ വാരിയൊരുപാട്...
 
സന്തോഷത്തോടെ ഞാൻ നൽകിയെൻ മാനവും...
 
ഇലകൾ പൊഴിയവേ മാനം കറുത്തപ്പോൾ..
 
ഊക്കിലൊരു പടുകൂറ്റൻ മലവെള്ള പാച്ചിലിൽ...
 
തോണി മറിഞ്ഞവൻ കാണാ ദൂരത്തിൽ...
 
പോയ് മറഞ്ഞന്നവൻ എന്നെ തനിച്ചാക്കി...
 
നാളുകൾ ഏറെ തിരഞ്ഞു ഞാനെൻ പ്രിയനെ..
 
കണ്ടതില്ലെങ്ങും തോണിയും അവനേയും..
 
അന്നുമുതലിന്നു വരേയ്ക്കും ഞാനെന്നും....
 
വിധവ തൻ ദുഃഖമനുഭവിച്ചീടുന്നു...
 
ഇന്നു നിന്നെ പാർക്കവേയവൻ മുഖം..
 
നിന്നിലും ഞാൻ കാണുന്നവൻ മുഖം...
 
ദുഃഖിതായാം എൻ കഥ കേൾപ്പാനിരുന്ന നീ..
എന്നെ നിൻ പ്രിയ സഖിയാക്കിടാമോയെന്നെന്നും.
 ഇത് കേട്ടയെൻ മനം തരളിതമായി പ്പോയ്.
ഒന്നുമുരയ്ത്തുവാനെനിക്കില്ല വാക്കുകൾ .
എന്നിലെ മൌനം ദു:ഖമുണർത്തി...
പൊട്ടി കരഞ്ഞ് മാപ്പിന്നപേക്ഷിച്ചു...
അവൾ ദുഃഖം കണ്ട ഞാൻ വാക്ക് കൊടുത്തു...
നീയായിരിക്കും എന്നുമെൻ പ്രിയ സഖി.






















Abk Mandayi Kdr

Create your badge