Wednesday, January 11, 2012

നമ്മുക്കന്യമാകുന്നത്.... - കരകൌശലം

നമ്മുക്കും, നമ്മുടെ നാടിനും അന്യമായിക്കൊണ്ടിരിക്കുന്ന പല അപൂർവ്വ വസ്തുക്കളും, വിദേശികൾക്ക് എന്നും കൌതുകമുണർത്തുന്നു. കര കൌശല സാധനങ്ങൾ, അളവ് പാത്രങ്ങൾ, ആഭരണം സൂക്ഷിക്കുന്ന പെട്ടികൾ, വെറ്റില ചെല്ലങ്ങൾ അങ്ങനെ അനേകം. നാം പലരും അശ്രദ്ധയോടെ വലിച്ചെറിയുന്ന ഈ പുരാവസ്തുക്കൾ അമൂല്ല്യമായി കരുതി അതിനു ആയിരക്കണക്കിനു ഡോളറുകൾ നൽകി വിദേശികൾ കരസ്ഥമാക്കി അവരുടെ ഷോകേസ്സുകൾ നിറക്കുമ്പോൾ നമ്മൾ പലരും പഴയതല്ലേ എന്ന് കരുതി കുപ്പയിൽ വലിച്ചെറിയുന്നു.
    അത്തരം ഒരു വസ്തു എൻറെ സുഹൃത്തിൻറെ വസതിയിൽ ഞാൻ കണ്ടെത്തി. പഴയ കാലത്ത് സുറുമയിട്ട് മാൻ മിഴികളുമായി കാണുന്ന സ്ത്രീ ര്ത്നങ്ങൾ ഒരു പതിവ് കാഴ്ചയായിരുന്നു, പ്രത്യേകിച്ച് മുസ്ലീം കുടുംബങ്ങളിൽ, ഇന്ന് സുറുമ മറ്റു ഐ ലൈനറുകൾക്ക് വഴിമാറി, എന്നാൽ, സുറുമയെഴുതുന്ന കണ്ണുകൾക്ക് കിട്ടിയിരുന്ന കുളിർമ്മ ഇന്നത്തെ ഐ ലൈനറുകൾക്കില്ലെന്ന് പലരും മനസ്സിലാക്കുന്നില്ല.
   ആ പഴയ കാലത്ത് സുറുമ തൂക്കി നൽകാൻ ഒരു ത്രാസ്സുപയോഗിച്ചിരുന്നു. അത് ത്രാസ്സിനെ സൂക്ഷിക്കാൻ ഒരു മരത്തിൻറെ കൂടും, പഴയ കരകൌശല വിദ്യക്കൊരുദാഹരണമായി അതിൻറേ ഒരു ചിത്രം നൽകുന്നു.

Abk Mandayi Kdr

Create your badge

No comments: