ചീവിടുകൾ ഉണർത്ത് പാട്ട് പാടുന്ന നേരം...
മിന്നാമിനുങ്ങുകൾ നുറുങ്ങുവെട്ടം...
വിതറും പാതിരാ നേരം...
ആകാശത്തമ്പിളി മേഘത്തിൽ പിന്നിൽ..
മുഖമോളിപ്പിച്ച നേരം...
വിശാലമാം പാടത്ത് മന്ദമാരുതൻ...
ആന്ദന്ദ നൃത്താമാടുന്ന നേരം...
ഞാറ്റോലകൾ തിരുവാതിരയാടുന്നേരം...
അങ്ങകലെ പാടവരമ്പിന്നക്കരെ...
നിന്നൊരുത്തി തൂവാലവീശിയെന്നെ...
മാടിവിളിക്കുന്നത് ഞാൻ പാർത്തു.
അറിയാതെയെൻ പാദങ്ങൾ....
ചലിച്ചതിനെ ലക്ഷ്യമാക്കി..
യാലാവണ്യവതിയാമൊരു...
യുവതിയാണോയെന്നെ മാടി വിളിച്ചത്?!!!
മോഹന നിദ്രയാലെൻ പാദങ്ങൾ ധ്രുതഗതി പൂണ്ടു..
നടന്നടുത്തു ഞാനാ കുടമ്പുളി മരച്ചുവട്ടിലേക്ക്..
നിഴലുകളെന്നെ കോക്രി കാട്ടി...
ചിരിച്ചത് ഞാനറിഞ്ഞില്ലന്നേരം...
ശ്വാനന്മാർ ഓരിയിട്ടെന്നെ പിന്തിരിപ്പിക്കാൻ..
ഒരു വൃഥാ ശ്രമം നടത്തുന്നു..
കട വാതിലുകൾ ചീറിപായുന്നു പല ദിക്കിൽ..
മൂങ്ങകൾ മരണം വിളിച്ചോതുന്നിതപ്പോൾ..
ശൂന്യമാം മനസ്സിലൊരു രൂപം മാത്രം...
ലാവണ്യവതിയാം ഒരു തരുണി തൻ രൂപം..
നടന്നടുത്തു ഞാനാ ലാവണ്യവതിക്കരികിൽ..
ദാവണി തലപ്പാൽ മാടിവിളിച്ചവളെന്നെ...
ആശ്ലേഷിപ്പതിനായ്...
വാരി പുണർന്നവളെ ഞാൻ ഗാഢമായ്...
ഇളിഭ്യനായ് ഞെട്ടി പിറകിലേക്ക് മാറി...
നയനങ്ങൾ പൂട്ടി തുറന്നു ഞാൻ പല വട്ടം...
ഒരു കവുങ്ങിൻ പാളയായത് രൂപം മാറി...
എന്നെ നോക്കി പല്ലിളിച്ചു നിന്നു.
Abk Mandayi Kdr

Create your badge
No comments:
Post a Comment