Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Friday, August 19, 2011
ചില കണ്ണേറൂകളുടെ കഥകൾ --- ലേഖനം.
നമ്മുടെ നാട്ടിൽ കരി നാവെന്നും, കരിങ്കണ്ണെന്നും, കണ്ണേറെന്നും ഓമനപേരിൽ അറിയപ്പെടുന്ന ഒരു സംഗതിയുണ്ട്, അതിലെ ശാസ്ത്രീയത എന്താണെന്ന് ചോദിച്ചാൽ ഞാനും നിങ്ങളും ചിലപ്പോൾ മൌനിയായേക്കും, എന്നാലും നമ്മുക്ക് പറയാൻ ഒരു പാടൊരുപാട് അനുഭവങ്ങൾ പങ്കു വെക്കാൻ കഴിയും അത്തരത്തിൽ സംഭവിച്ച ചില ഉദാഹരണങ്ങൾ പറയാം, നിങ്ങൾക്കും ഏറെ പറയാനുണ്ടാകും നമ്മുക്കത് പങ്ക് വെച്ചാലോ?
1. ആദ്യമായി പറയാൻ പോകുന്നതു ഇപ്പോൾ നൂറു വയസ്സോളം പ്രായമായ ഒരു വ്യക്തിയെ കുറിച്ചാണു അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാൽ ഞാൻ പ്രായമായ വ്യക്തിയെ വളരെ ബഹുമാനിക്കുന്നതിനാലും, എൻറേ പിതാവിൻറേ കൂടി സുഹൃത്തായിരുന്നതിനാലും പരിപൂർണ്ണ ബഹുമാനത്തോടെ അദ്ദേഹതിൻറേ പേരു പറയുന്നില്ല, വട്ട പേരും പറയുന്നില്ല.
ഇദ്ദേഹം കല്ലിട്ട റോഡിൽ കൂടി നടക്കുമ്പോൾ പോലും ഇപ്പോഴും തൻറെ തുകൽ ചെരിപ്പ് കയ്യിൽ ഊരിപ്പിടിച്ചാണു നടക്കുക, ഇതിനദ്ദേഹം പറയുന്നത് ഈ കല്ലിൽ ചെരിപ്പിട്ട് നടന്നാൽ ഉദ്ദേശിച്ച വേഗത കിട്ടില്ലെന്നാണൂ, അതെന്തുമാകട്ടെ അദ്ദേഹത്തിൻറെ മുപിലൂടെ ലോഡിരുന്ന് ആരെങ്കിലും സൈക്കിൾ ചവിട്ടി പോകുന്നന്നിരിക്കട്ടെ അദ്ദേഹം പറയും എടാ മക്കളെ നിങ്ങളെന്താണു കൊത്ത് തേങ്ങ കൊണ്ടുപോകുന്ന പോലെ പോകുന്നതെന്ന്. ഞങ്ങളുടെ നാട്ടിൽ തെങ്ങുകയറുന്നവരെ കണക്കൻ എന്നും ചിലയിടങ്ങളിൽ തെക്കോട്ട് തണ്ടാനെന്നുമാണു വിളിക്കുക, അവർ കയറ്റം കഴിഞ്ഞ് കിട്ടുന്ന കുറേ തേങ്ങകൾ കാണുമല്ലൊ അതെല്ലാം തെങ്ങിൽ കയറാൻ ഉപയോഗിക്കുന്ന ഏണി (മുള കൊണ്ടുണ്ടാക്കിയതിൽ ) രണ്ട് രണ്ട് വീതം കെട്ടി തൂക്കി പോകും) അതിനെ ഉപമിക്കുകയാണു പതിവു . ഇത് പറഞ്ഞ് തീരും മുൻപ് സൈക്കിളിൽ പോകുന്നവർ വീഴുമെന്നുറപ്പാണു. ഞാൻ ചെറുപ്പത്തിൽ ഇതറിയാവുന്നതിനാൽ സൈക്കിളിൽ ഒറ്റക്കു പോയാലും ഇദ്ദേഹത്തെ ദൂരെ നിന്ന് കണ്ടാലും താഴെ ഇറങ്ങുകയും ഒരു സലാം വെച്ചു കാച്ചും അദ്ദേഹം കരുതും ഈ ചെറുക്കൻ മര്യാദക്കാരനാണു മൂത്തവരെ ബഹുമാനിക്കുന്നവനാണെന്നാണു കരുതുക. സത്യത്തിൽ അദ്ദേഹം എന്തെങ്കിലും കമൻറ് പറയും മുൻപ് ഒരു സലാം വിട്ട് കൊടുത്താൽ പിന്നെ, തിരികെ സലാം മടക്കാതിരിക്കില്ലല്ലോ, അതിനിടയിൽ നമ്മുക്ക് സ്ഥലം കാലിയാക്കാം. ഇതദ്ദേഹത്തിനു ഒരിക്കലും മനസ്സിലായിട്ടില്ലായിരിക്കാം ഞാൻ ഒരിക്കലും വീഴാൻ ഇടയായിട്ടില്ല. ഇതു പഠിപ്പിച്ച് തന്നത് എൻറെ പിതാവു തന്നേയാണു. പുള്ളിയുടെ സുഹൃത്തായതിനാൽ അദ്ദേഹം ഇദ്ദേഹത്തിൻറേ ഈ ശീലം അറിയാമല്ലോ. ഇദ്ദേഹത്തിനു ആരെ സാധാരണയിലും അല്പം വ്യത്യസ്ഥമായി കണ്ടാലും ഒരു കമൻറ് പറയുക എന്നും പതിവാണു അതിപ്പോഴും തുടരുന്നു. പലർക്കും അപകടം പറ്റിയിട്ടുണ്ട്, എന്നാൽ, ഇദ്ദേഹം നാട്ടിൽ ഉന്നത കുടുംബത്തിൽ ജനിച്ചതിനാലും, നല്ലൊരു സംഘാടകൻ എന്നതിനാലും ശരീരത്തിനിന്നു വരെ ആരിൽ നിന്നും പരുക്കു പറ്റാതെ നൂറാം വയസ്സിലും ജീവിക്കുന്നു.
2. ഇനി ഒരാളുണ്ട് അദ്ദേഹത്തിനു എപ്പോഴും കട്ടൻ ചായ വളരെ കടുപ്പത്തിൽ കുടിക്കുന്ന ശീലമായിരുന്നു, ഇദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും ഇദ്ദേഹത്തിൻറെ പത്ത് മക്കളിൽ എട്ടും ആണുങ്ങൾ ആയതിനാലും, അവരിൽ ചിലർ എൻറെ സുഹൃത്തുക്കളായതിനാലും ചിലപ്പോൾ ഇതു വായിക്കാൻ സാധ്യത തന്നെ തള്ളി കളയാൻ പറ്റാത്തതിനാലും അവരുടെ ഇടി താങ്ങാൻ എനിക്ക് ശക്തി കുറവായതിനാലും പേരു പറയുന്നില്ല. എന്നാൽ വട്ട പേരു എൻറെ വീട്ടുകാരിട്ടതാണു അത് പ്രസിദ്ധമാണോയെന്ന് അറിയില്ല ആ ധൈര്യത്തിലാണു വട്ട പേരു പറയുന്നത്. ഇദ്ദേഹവും എൻറെ പിതാവിൽ നിന്ന് ബിസിനസ്സ് പരമായ ചില സംശയ നിവാരണത്തിനു എൻറേ പിതാവിൻറെ അടുത്ത് സ്ഥിരമായി വരുമായിരുന്നു, വന്നാലുടനെ ഒരു കടുപ്പമുള്ള കട്ടൻ ചായ പതിവായിരുന്നു, അത് കുടിച്ചതിനു ശേഷമേ അദ്ദേഹം കാര്യപരിപാടികൾ തുടങ്ങൂ, കൂടുതൽ നേരം ചർച്ചയുണ്ടെങ്കിൽ ഓരോ ഇടവേളകളിലും കടുപ്പമേറിയ കട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കും, ഒരിക്കലങ്ങനെ കട്ടൻ ചായക്കായി വീടിന്റെ വരാന്തയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നാൽ പരിസരത്തുള്ള തെങ്ങുകളെ കാണാം, എൻറെ വീടിനു മുൻ വശം നല്ല വിളവു നൽകുന്ന ഒരു തെങ്ങുണ്ടായിരുന്നു, അതിൻറേ ഓരോ കുലയിലും ചുരുങ്ങിയത് നൂറ് തേങ്ങയെങ്കിലും വീതം കാണും, അതും നല്ല കാമ്പുള്ളതായതിന്നാൽ വീട്ടിലെ പാചകാവശ്യങ്ങൾ അതിലെ തേങ്ങയാണുപയോഗിച്ച് കൊണ്ടിരുന്നതു. ഇദ്ദേഹം ഈ തെങ്ങിനെ നോക്കി എൻറെ ഉപ്പാനെ വിളിച്ച് കൊണ്ട് പറഞ്ഞു “ ഇക്കാ ഈ തെങ്ങിൽ ധാരാളം തേങ്ങുണ്ടല്ലൊ എന്ത് വളമാണിടുന്നത് , നിഷ്ക്കളങ്കനായ ഉപ്പ പറഞ്ഞു ഞാൻ പ്രത്യേകിച്ച് രാസവളങ്ങളൊന്നുമില്ല, ജൈവ വളങ്ങളും, പിന്നെ, മീൻ വളവുമാണിടുന്നത്, അദ്ദേഹം, അത് പറഞ്ഞ് കട്ടൻ ചായ കുടിച്ച് ചർച്ച കഴിഞ്ഞു പിരിഞ്ഞ് പോകുമ്പോഴും തെങ്ങിൽ നോക്കി കൊണ്ട് പോയിരുന്നു. കുറച്ച് നാളുകൾക്കകം അതിൽ വിരിഞ്ഞ പുതിയ കുലകളിലുണ്ടായ തേങ്ങകളെല്ലാം മണ്ഡരി പിടിച്ച നാളികേരം പോലെ അക്കാലത്ത് മണ്ഡരിയെന്ന രോഗമേ ലോകത്തില്ലായിരുന്നു, ഒരു പക്ഷേ ഈ മണ്ഡരി രോഗം തന്നെ അന്നുണ്ടായതാണോയെന്ന് സംശയിക്കത്തക്ക വിധമാണു പിന്നീടുണ്ടായ കാലങ്ങളിൽ ഇപ്പോഴും ആ തെങ്ങിൽ നിന്ന് കിട്ടുന്നത് വളരെ ശോശിച്ച നാളികേരമാണു, എന്നാലും ദോഷം പറയരുതല്ലൊ ഇപ്പോഴും അതിൽ നീന്ന് നൂറിനോടടുപ്പിച്ചുള്ള കുലകൾ കിട്ടുന്നു, ആ തെങ്ങിനു വളം പോരെന്ന് കരുതി എൻറെ ഉപ്പ പല വളങ്ങളും ചെയ്തെങ്കിലും ഫലം തദൈവ, അന്നു മുതൽ വീട്ടുകാർ ആ തെങ്ങിനെ കടും ചായ എന്ന പേരിലാണു പറയുന്നതു, കാലങ്ങൾ കഴിഞ്ഞു വീട്ടിൽ മക്കൾ വിവാഹിതരായി, പല മരുമക്കളും പേരക്കുട്ടികളും വന്നു അവരെല്ലാം ഈ തെങ്ങിനെ കഥയറിയാതെ കടും ചായ തെങ്ങെന്ന് വിളിക്കുന്നു.
3. ഞങ്ങളുടെ നാട്ടിൽ ഒരു രാമേട്ടനുണ്ടായിരുന്നു, ഇദ്ദേഹത്തിൻറെ വിനോദം മറ്റൊന്നിലുമല്ല, കാർഷിക ഉല്പന്നങ്ങളിലാണു പ്രത്യേകിച്ച് പ്ലാവിൽ , നാട്ടിൽ എവിടെ പ്ലാവുകൾ തിരിയിട്ടാലും ഇദ്ദേഹം മണത്തറിയും , ആളെപ്പോഴും ഒരു കള്ളി തുണിയുടുക്കുകയും, തോളിൽ ഒരു തോർത്ത് തൂക്കിയിരിക്കും കൂലിപ്പണിയാണു ഇഷ്ടൻറേ തൊഴിൽ , അയാൾ പണിക്കു പോകുന്ന ഏത് വളപ്പിലും പ്ലാവു തിരിയിട്ടുണ്ടെങ്കിൽ/ തിരി മാത്രമല്ല ചക്ക മൂത്ത് പരുവമായി നിൽക്കുന്നതായാലും കുറച്ച് അധികമുള്ള പ്ലാവാണെങ്കിൽ പറയുകയും വേണ്ട , ആൾക്ക് ഒരു ദുശ്ശീലം കൂടിയുണ്ട് മടിച്ച് കുത്തിയിരിക്കുന്ന മുണ്ടിനു പിറകിലേക്ക് കൈകൾ നീട്ട് പൃഷ്ടം ഒന്നു ചൊറിയും , എങ്കിൽ മനസ്സിലാക്കിക്കൊ അവിടെ നിൽക്കുന്ന പ്ലാവിൽ ഒരാഴ്ചക്കുള്ളിൽ ഒരു തീരിയോ, ചക്കയോ ബാക്കിയില്ലാതെ അത് പൊഴിഞ്ഞ് പോയിരിക്കും. ഇദ്ദേഹം പൃഷ്ടം ചൊറിഞ്ഞു കൊണ്ട് പറയും ങാ... ഈ പ്ലാവ് നല്ലൊണം കായ്ച്ചിട്ടുണ്ടല്ലൊ, ഇതു പറയുന്ന സമയത്ത് ഒപ്പം പൃഷ്ടം ചൊറിഞ്ഞിരിക്കും. അതിൻറെ അനുഭവസ്ഥർ പിന്നെ, ചക്ക സീസൻ ആകുമ്പോൾ ഇയാളെ ജോലിക്ക് വിളിക്കാറില്ല, എന്നാലും, ആ പണി ചെയ്യാനായി നാളെ തുടങ്ങട്ടെയെന്ന് ചോദിച്ച് രാമേട്ടൻ വളപ്പിലെത്തും, ഇതറിയാവുന്നവർ രാമേട്ടനെ ദൂരെ നിന്ന് കാണുമ്പോഴേക്കും പുറത്തേക്കോടി കൊണ്ട് പറയും പണി തുടങ്ങാനാകുമ്പോൾ രാമനെ അറിയിക്കാം എന്ന് പറയും, എങ്കിലും രാമേട്ടൻ ലോകം ചുറ്റി നടക്കുകയും കാണുന്ന വളപ്പിലെ പ്ലാവിനരുകിലെത്തി പൃഷ്ടം ചൊറിയുകയും ചെയ്യും. ഒരിക്കലങ്ങനെ നടക്കുമ്പോഴാണു ഏതോ മരത്തിലിരുന്ന പേ ബാധിച്ച കുരങ്ങൻ രാമേട്ടനെ ഒന്ന് കടിച്ചു, അതോടെ രാമേട്ടൻ കഥാവശേഷനായി. ഇന്നും പഴയ ചിലയാളുകൾ പ്ലാവു തിരിയിടുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പറയും എന്താ രാമേട്ടനായി പഠിക്കുകയാണോന്ന്, കഥയറിയാതെ കുട്ടികളും പറയും രാമേട്ടനെ കുറിച്ച് അങ്ങനെ രാമേട്ടൻ പ്ലാവുള്ള തൊടികളിൽ ഇന്നും താരമായി വിലസുന്നു.
Abk Mandayi Kdr
Create your badge
Labels:
എ.ബി.കെ മണ്ടായി
Subscribe to:
Post Comments (Atom)
No comments:
Post a Comment