വീർത്തയുദരത്തിലൊരു ....
പൈതൽ ആണു കുഞ്ഞോ..
പെൺകുഞ്ഞോയെന്നറിയാതെ ....
അമ്മായിയമ്മതൻ ശകാര..
മപ്പോഴും മുഴങ്ങിയാ ഭവനത്തിലും...
കൊണ്ട് വരിക നിന്നച്ഛൻ...
തരാമെന്നേറ്റ പണ്ടവും , പണവും,
കന്തെനെന്നൊരുത്തൻ ഊമയായ്..
ചാരിനിന്നുമ്മറപ്പടിയിന്മേൽ...
ഉരിയാടാൻ ത്രാണിയില്ലവനമ്മയോ...
ടവനുമൊരു പുരുഷനോ?
അമ്മയെ മാനിക്കുന്നെന്ന നാട്യത്താൽ...
അമ്മയോടൊന്നുമുരിയാടമില്ലെന്ന്
എന്ന് നിനപ്പവൻ മൌഡ്ഡ്യനോ?
അവൻ മനവും ചൊല്ലുന്നതപ്പോഴും...
അമ്മ നാമത്തിൽ ഒരു ലാഭകൊയ്ത്.
സ്നേഹിപ്പതുണ്ടോ നിൻ വാമഭാഗത്തെ..
സ്നേഹിപ്പതോ നീയ്യവൾ ധനത്തെയോ?
ഓർത്തീലയോ നീയ്യവളുമായ് ...
പലനാൾ രതിക്രീഡ നടത്തവേ?
എന്തിനീ പാപം ചെയ്യുന്നു...
നീയും വാഴുന്നു പുരുഷനായ്.
ഓർത്തീടുക മാനുഷാ നീയെന്നും...
നാളെ നീയുമൊരച്ഛനായ്...
തൻ പുത്രിയെ പാണീഗ്രഹണം...
നടത്തണം മറ്റൊരു യുവാവുമായ്...
അന്നവൾക്കീ ഗതി വന്നാൽ...
താങ്ങുമോ നിൻ മനമന്നു.
അമ്മായിയമ്മയും ഓർക്കുക...
നിനക്കും ഒരു മകൾ പിറന്നെന്നാൽ..
അവളും വാഴേണം മറ്റിടം...
നീ കാണിക്കും ക്രൂരത...
നിൻ മകളും അനുഭവിപ്പാൻ..
നീ അനുവദിച്ചിടുമോ?
Abk Mandayi Kdr

Create your badge
No comments:
Post a Comment