രാവിന്നേകാന്തതയിൽ .....
ലതകളും മയക്കം പൂണ്ടപ്പോൾ...
മാനത്തമ്പിളിയും മേഘപാളികളിൽ..
തൻ വെൺ മുഖമൊളിച്ചപ്പോൾ...
എൻ കൺപോളകളെ നിദ്രതഴുകിയപ്പോൾ...
കിടക്കയിലമർന്നു ഞാൻ ....
ശീതികരണയന്ത്രത്തിൽ നിന്നുതിരുന്ന...
നനുത്ത സുഖകരമാം ശീതളിമയിൽ...
ഗാഡനിദ്രദേവിയെന്നെ മയക്കത്തിൻ...
ഉത്തുംഗമാം ശ്രേണിയിലെത്തിച്ചു...
ഒമ്പത് നാഴികയിലേറെ.
രണ്ടാം ഘട്ടനിദ്രതഴുകവേ ...
രുതിരമിറ്റു വീഴുന്ന മിഴികളോടെ...
കടവായിൽ തേറ്റ പല്ലുകളുമായി...
കടവാതിലിനെപോൾ വിരിഞ്ഞ...
സുദീർഘമാം ചിറകടിയോടെ...
എൻ ഇടം വലം വരിഞ്ഞ് കെട്ടി...
കൈകാലുകൾ ബന്ധനസ്ഥനാക്കിയെന്നെ..
ഒന്ന് വാവിട്ട് കരയാനാകാത്ത രൂപേണ...
നിശ്ചലമാക്കിയെന്നെ ഭയവിഹ്വനായ് ഞാൻ..
ഞെട്ടിയുണർന്ന ഞാൻ വറ്റി വരണ്ട തൊണ്ടയിൽ...
ആവോളം തണുത്ത വെള്ളം മോന്തി...
അപ്പോഴും ഭയവിട്ടകന്നില്ലെന്നിൽ ...
ആ കറുത്ത സത്വങ്ങളിൻ ഭീകര രൂപഭാവത്തെ...
ഞാൻ പാർത്തതൊരു ദുസ്വപ്നമെന്ന് ...
മനസ്സപ്പോഴും സത്യമെന്ന് മന്ത്രിച്ചുവോ...
അടുത്ത നാളിൽ സന്ധ്യയിൽ ...
എന്നിലാപത്ത് നൃത്തമാടി.
കൈകാലുകൾ ബന്ധിതനായ്.....
ഇരുപത്തിനാലു ദിനരാത്രങ്ങൾ...
ആശുപത്രിക്കിടക്കയിൽ....
എൻ ദുസ്വപ്ന ഭീകര സത്വങ്ങൾ...
ആ ഇരുപത്തിനാലു ദിനരാത്രങ്ങളോ?
ഇന്നും രാവുകളിൽ എൻ നിദ്രയെ...
ആ ഭീകരതയെന്നെ വേട്ടയാടുന്നു...
ദുഃസ്വപ്നങ്ങളെ വിട്ടകലൂ....
എന്നിൽനിന്ന് നീ... സ്വസ്തമാം ...
നിദ്രനൽകണെ എന്ന് പ്രാർത്ഥിച്ചീടുന്നു.
Abk Mandayi Kdr
Create your badge
No comments:
Post a Comment