Friday, July 8, 2011

സോദരിമാരെ മാപ്പ് - കവിത.

 പ്രകൃതിയേ നിൻറെ പ്രസന്നമാം...
മുഖം വാടിയതെന്തിന്...
നാരിമാർ മിഴിനീർ കണ്ടതിനാലോ....?
വാനമേ നീ രുധിര മഴ വർഷിച്ചതെന്തേ..?
പിതാവെന്നുരുവിട്ടൊരു നാരിയെ...
ആ കാമാധമൻ പിച്ചിക്കീറിയതിനാലോ?
ധാത്രി നീ കലി പൂണ്ട് കിടിലം കൊണ്ടതെന്തേ..?
സോദരനെന്നുരുവിട്ടൊരു സോദരിയെ...
ആ കാമാന്ധൻ കാമപൂർത്തി വരുത്തിയപ്പോഴോ?
സൌമന്യനാം മന്ദ മാരുതനേ...
നീ ക്രുദ്ധനായ കൊടുങ്കാറ്റായതെന്തേ?
പിതാവും, പുത്രനും നാരിയെ...
അന്യർക്ക് വില പേശി വിറ്റതിനാലോ?
ഹാ കഷ്ടമേ.... നാരിമാർ സ്വഗൃഹത്തിലും...
സുരക്ഷയില്ലാതാവുന്നുവോ?
നരാധമരെ നിൻ ദുഷ്ചെയ്തികളാൽ ..
നിർദ്ദോഷിയാം പുരുഷരെ ....
നാരിമാർ പരുഷമാം നോട്ടത്താല...
വൻറെ നെഞ്ചകം പിളർത്തീടുന്നു.
 ദിനേന  പുഞ്ചിരി തൂകി സ്വീകർക്കുമാ..
സോദരിമാരിന്ന്..
നരരെ കാൺകെ നരിയെ പാർത്ത..
മാൻപേട പോൽ മാളത്തിലൊളിക്കുന്നു.
കാമാന്ധരെ നീ വരുത്തിയ വിനയാൽ...
ഈ പൂരുഷർ നമ്രശിരസ്ക്കരായ്...
നടന്നു നീങ്ങുന്നു നാരിയെ പാർത്താൽ...
ലജ്ജയുണ്ടവർക്കിന്നു ചൊല്ലുവാൻ..
നാരിയോട് ഞാൻ മാന്യമാം...
പൌരുഷമുള്ളവനെന്ന്.
സോദരിമാരെ നിൻ നെഞ്ചിലെ...
തീയ്യടങ്ങില്ലൊരിക്കലും...
നിന്നോട് എൻ വർഗ്ഗം ചെയ്ത...
മഹാപരാധത്തിൽ ...
ഞാനുമൊരു നരനായ് നിന്നോടിരക്കുന്നു...
മാപ്പ്..... മാപ്പ്.......മാപ്പ്.













Abk Mandayi Kdr

Create your badge

No comments: