അങ്ങകലെ ശ്മശാനത്തിൽ ..
നിശയുടെ ഏകാന്തതയിൽ...
കരിന്തിരിയിൻ മങ്ങിയ വെട്ടത്തിൽ...
ഒരതിഥിക്കായ് ശവക്കുഴി വെട്ടുകയാണയാൾ.
മഴ പെയ്ത് കുതിർന്ന ചെമ്മണ്ണിൽ ....
കയ്യിലേന്തിയ തൂമ്പയാലയാൾ...
ആഞ്ഞ് വെട്ടുകയാണു പരിസരം മറന്നു.
ബലിഷ്ടമാം ശരീരത്തിൽ നിന്നൊഴുകിയ..
വിയർപ്പു ചാലുകൾ തൂമ്പയിലൊലിച്ചിറങ്ങവേ..
ഒരു പിടി പൂഴി വാരി വിതറിയാ തൂമ്പയിൽ...
പിടി മുറുക്കി ഭൂമിയിൻ മാറിലേക്കിറങ്ങവേ...
പണ്ടെന്നോ ഭൂമിയേറ്റ് വാങ്ങിയൊരു...
ശവത്തിൻ അസ്ഥികൾ വാരി...
കുഴിക്കരികിൽ അശ്രദ്ധമാം ഒതുക്കി...
അവൻ ജോലിയിൽ മുഴുകവേ...
കുഴിക്കരുകിലടുക്കിയ അസ്ഥികൾ...
അവനോട് ഉരത്തു ... മർത്ത്യാ..
നീയാർക്ക് വേണ്ടിയീ വിയർപ്പൊഴുക്കുന്നു...
നീയ്യും നാളെ എന്നിലൊരുവനായ്...
ഈ ഭൂവിൽ എന്നോട് കൂട്ടുചേരില്ലെ?
അസ്ഥിയിൻ ജല്പനം കേൾപ്പാതവൻ...
ധരണിയിൻ ആഴങ്ങളിലേക്കവൻ ..
തൂമ്പതൻ വായ്ത്തല ആഴ്ത്തിറക്കി.
ശവമാടത്തിന്നവകാശി വന്ന്...
കൂടണഞ്ഞപ്പോഴവൻ...
കുഴിമാടമൊരു മൺകൂന തീർത്തു.
കൂലി വാങ്ങി സംതൃപ്തിയോടെ...
പണം മടിയിൽ തിരിയവേ...
ബോധക്ഷയനായവൻ ..
മൃത്യുവിൻ കൈ പിടിയിലമർന്നു.
അപ്പോഴും അവൻ നേരത്തെ..
തിർത്ത കുഴിമാടത്തിന്നരുകി..
ലിരുന്ന് അവൻ മാറ്റി വെച്ച...
അസ്ഥികൾ അവനെ മാടി വിളിച്ചു...
അവർ ചെല്ലി നിനക്കായ് ഒരുത്തൻ..
വരുമിപ്പോൾ നിൻറെ വീടു തീർക്കാൻ...
അപ്പോഴൂം ഞാൻ മാടി വിളിച്ചു...
കൊണ്ടിരിക്കും മറ്റൊരു അതിഥിയെ.
Abk Mandayi Kdr
Create your badge
6 comments:
ജിവിതത്തിന്റെ പൊള്ളുന്ന സത്യം ഈ കവിതയിലുണ്ട്
ഇന്ന് ഞാൻ നാളെനീ......രംഗ ബോധമില്ലാത്ത കോമാളിയായി നിഴൽ പോലെ മരണം എല്ലാവരുടെയും
കൂടെയുണ്ട്.എന്നിട്ടും അത്യാഗ്രഹങ്ങളടങ്ങാതെ മനുഷ്യൻ
വെട്ടിപ്പിടിക്കുന്നു....ഒന്നു ഭയന്നാലും നന്നായി മണ്ടായിക്കാ അഭിനന്ദനങ്ങള്‍ ..
ജിവിതത്തിന്റെ പൊള്ളുന്ന സത്യം ഈ കവിതയിലുണ്ട്
ഇന്ന് ഞാൻ നാളെനീ......രംഗ ബോധമില്ലാത്ത കോമാളിയായി നിഴൽ പോലെ മരണം എല്ലാവരുടെയും
കൂടെയുണ്ട്.എന്നിട്ടും അത്യാഗ്രഹങ്ങളടങ്ങാതെ മനുഷ്യൻ
വെട്ടിപ്പിടിക്കുന്നു....ഒന്നു ഭയന്നാലും നന്നായി മണ്ടായിക്കാ അഭിനന്ദനങ്ങള്‍ ...

നന്ദിയുണ്ട് അഭിപ്രായത്തിൻറെ, ഇത്തരം പൊള്ളുന്ന സത്യങ്ങളെ ജനങ്ങളിലേക്ക് ഇടക്കിടെ അവതരിപ്പിച്ചെങ്കിൽ മാത്രമേ അതിനു ഒരു ചൂടും, ചൂരും നില നിൽക്കുകയുള്ള്ളു.
മരണം വാതില്‍ക്കല്‍ ഒരുനാള്‍ എന്നുറപ്പായിട്ടും ജീവിതത്തില്‍ എല്ലാം വെട്ടി പിടിക്കാന്‍ വെമ്പുന്ന നാമെല്ലാം വായിച്ചിരിക്കേണ്ട കവിത,...
മരണം വാതില്‍ക്കല്‍ ഒരുനാള്‍ എന്നുറപ്പായിട്ടും ജീവിതത്തില്‍ എല്ലാം വെട്ടി പിടിക്കാന്‍ വെമ്പുന്ന നാമെല്ലാം വായിച്ചിരിക്കേണ്ട കവിത,...
Post a Comment