Friday, June 3, 2011

പാമരൻ - കവിത.

തോളിലൊരു കീറിയ സഞ്ചി തൂക്കി...
വിയർപ്പ് നാറും ജുബ്ബയണിഞ്ഞ്..
 പാറി പറന്ന നീണ്ട മുടിയുമായ്..
ഇവരാണോ സാഹിത്യകാരന്മാർ ?

ഇവരെ നമ്മുക്കൊന്ന് വീക്ഷിക്കാം..
ഇവരുടെ പാർപ്പിടങ്ങളിൽ...
ചാഞ്ഞു കിടക്കുമൊരു ശീല കസേരയിൽ...
ഒരു മര പലക കഷ്ണത്തിൽ...
മഷി തീരാറായൊരു പേനയും...
അരികിൽ കുറേ കടലാസ്സും.

മുറിയിൽ മൂലയിൽ...
കുറേ കാലിയാം മദ്യക്കുപ്പികളും...
അലസമായിട്ട മേശയിൽ....
പാതിയൊഴിഞ്ഞൊരു മദ്യക്കുപ്പിയും,
കസേരക്കരുകിൽ പുകച്ച് തീർത്ത..
ബീഡി കുറ്റികളും അരികിൽ...
കത്തിയെരിഞ്ഞ കുറേ തീ കമ്പുകളും...
എഴുതി കീറിയെറിഞ്ഞ ...
കുറേ കടലാസു തുണ്ടുകളും.

 ഇവർ ശയ്യയിൽ പാർത്താലോ..
മുഷിഞ്ഞടി വസ്ത്രങ്ങളും...
മദ്യത്തിൻ വാടയെടുക്കും...
മെത്ത വിരിയും പുതപ്പും.
രാവിൻ യാമങ്ങളിൽ...
മദ്യത്തിൻ മായാ ലോകത്തിൽ...
എവരെഴുതും പല കഥകളോ....
 നാരികൾ അടിവസ്ത്രം ഉരിഞ്ഞത്.
നേരം പുലർന്നാലിവരെഴുത്ത്...
ലോകം പുകഴ്ത്തി പാടിടും...
ഇവരെല്ലൊ വിശ്വ സാഹിത്യകാരെന്ന്.

മാന്യമാം വസ്ത്രമണിഞ്ഞവർ...
മാന്യമാം ജീവിതം നയിച്ചവർ...
മാന്യമാം എഴുതും വരികൾക്ക്...
ചവറ്റുകുട്ടയാണിടമെന്നും.

മദ്യവും മദിരാക്ഷിയും...
കൂടുന്നതാണു സാഹിത്യകാരെന്ന്...
ധരിച്ച് വെച്ചു പല പാമരന്മാരും...
മദ്യം കഴിച്ചെഴുതുന്നു പലതും ....
വിശ്വ സാഹിത്യകാരാകാൻ.


 




Abk Mandayi Kdr

Create your badge