Friday, May 27, 2011

അബൂബക്കർ പറഞ്ഞ കഥ - എൻറെ പ്രവാസ സ്മരണകളിലെ ഒരു ഏട്. )ലേഖനം.

 ഈ കഥ ഏകദേശം ഇരുപത് കൊല്ലങ്ങൾക്ക് മുൻപാണു, ഇത് വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരല്പം അറിവും, ചിരിക്കാനും, ചിന്തിക്കാനുമുതകിയേക്കാം എന്ന് ഞാൻ കരുതുന്നു.
 കഥ നടക്കുന്നതു പ്രകൃതി രമണീയമായ ഒമാൻ എന്ന ജി.സി.സി രാജ്യം, ഇതിനെ പറ്റി ഒരല്പം വിവരണം നൽകാതിരിക്കൽ അനൌചിത്യമായി ഞാൻ കാണുന്നു, കാരണം രണ്ട് ഡസനോളം വർഷം അവിടെ ജീവിച്ചിരുന്ന ഞാൻ ഒമാനിലെ ഒട്ട് മിക്ക സ്ഥലങ്ങളും സന്ദർശ്ശിക്കാനും അവിടത്തെ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാനും ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്, അതിനെ ആ സ്ഥലത്തെ കുറിച്ച് അല്പം വിവരിക്കാതെ പോകുകയെന്നതു ഭംഗിയല്ലെന്ന് ഞാൻ കരുതുന്നു. 
ഭൂപ്രകൃതിയിലെ ഭൂരിഭാഗവും ചെമ്പ് കലർന്ന പടുകൂറ്റൻ മലകളാൽ ചുറ്റപ്പെട്ടതും എന്നാൽ, വളരെ ചരിത്ര പാരമ്പര്യവുള്ള ഒരു പ്രദേശം, ഈന്തപ്പനമരങ്ങളാലും, സുഗന്ധപൂരിതമായ കുന്തിരിക്കത്തിൻറേയും നാട്, പ്രകൃതി രമണീയമായ  ഒട്ടനേകം വാദി (പുഴ)കളാലും, അരുവികളാലും നിറഞ്ഞ ഗ്രാമപ്രദേശങ്ങൾ, ആദിത്യമര്യാദയിൽ അത്യുന്നതരായ ഗ്രാമീണർ , കൃഷിയിലും, ആടുവളർത്തലിലും, മത്സ്യബന്ധനത്തിലും, ബോട്ട് നിർമ്മാണത്തിലും, പാരമ്പര്യ കരകൌശല വസ്തുക്കൾ നിർമ്മാണത്തിലും അഗ്രഗണ്യരായ ഒമാനിലെ പഴയമക്കാർ. 1970 ൽ ഒമാനിലെ ഭരണ സാരഥ്യം അവിടത്തെ ഭരണാധികാരിയായ സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്യിദി ഭരണം ഏറ്റെടുക്കുമ്പോൾ  വെറും 3 സ്കൂളുകളും, രണ്ട് ചെറിയ ആശുപത്രികളും, ടാറ് ചെയ്യാത്ത കുറച്ച് റോഡുകളുമുണ്ടായിരുന്നത് ഇന്ന് അദ്ദേഹത്തിൻറെ ദീർഘ വീക്ഷണമുള്ള ഭരണ പാടവത്താൽ ആയിരം സ്കൂളുകളും, ഏഴിൽ പരം യൂണിവേഴ്സിറ്റികളും, അനേകം ആശുപത്രികളും, മറ്റേത് ജി.സി.സി രാജ്യങ്ങളേക്കാളും ഭംഗിയും വൃത്തിയുമുള്ള റോഡുകളും, വിശാലമായ പാർക്കുകളാലും സമ്പന്നമാണിന്ന് ഒമാൻ. പെട്രോളിയം ഉല്പാദനത്തിൽ മറ്റു ഗൾഫ് രാജ്യത്തേക്കാളും ഏറെ പിന്നിലാണെങ്കിലും, കൃഷി, മത്സ്യ സമ്പത്ത് എന്നിവയിൽ മുൻപന്തിയിലാണീ രാജ്യം. കാർഷികാവശ്യത്തിനും, കുടിക്കാനും, മറ്റു പ്രാഥമികാവശ്യത്തിനുമുള്ള വെള്ളം ഇപ്പോഴും ഗ്രാമങ്ങളിൽ ഫെലജ് ( അരുവി) വഴി ഉപയോഗിക്കുന്നു. പഴമക്കാരായ ഇവിടത്തെ അറബികൾ ഭൂമിയുടെ അന്തർഭാഗത്തുള്ള ശുദ്ധ ജലത്തെ കൊച്ച് കൊച്ച് കുഴികൾ കിണറുകൾ പോലെ നിർമ്മിച്ച് അതിൽ ഉറവകൾ വരുന്നതിനെ ക്രമേണ മുകളിലെ അറകളിലെത്തിച്ച് അങ്ങനെ മുകളിലെത്തിക്കുന്നു ഇതിനായി യാതൊരു വിധ യന്ത്രങ്ങളുടെ സഹായമില്ലാതെ ഭൂമിയുടെ ഉപരിതലത്തിലെത്തിക്കുകയും, അതിനെ ഭൂഗർഭചാലുകൾ വഴി ജനങ്ങൾ വസിക്കുന്ന ഗ്രാമത്തിലെത്തിക്കുകയും ഗ്രാമത്തിലെ പ്രവേശന ഭാഗത്ത് കുടിക്കാനായി വെള്ളമെടുക്കുകയും, അതിൻ കുറച്ചകലെ വസ്ത്രം കഴുകൽ, കുളിക്കൽ, പാത്രങ്ങൾ വൃത്തിയാക്കൽ മുതലായതിനു ഉപയോഗിക്കപ്പെടുന്നതിനെ തുടർന്ന് ഒഴുകുന്ന ബാക്കി വെള്ളം അനേകം കൃഷിയിടങ്ങളിൽ, കൃത്യമായ സമയ നിഷ്ടകൾ പാലിച്ച് കൊണ്ട് കർഷകർ ഉപയോഗിക്കുന്നു, ഈ പാരമ്പര്യ രീതിൽ വളരെ ബൃഹത്തായതും സർക്കാരതിനെ വളരെ പ്രോത്സാഹനം നൽകുന്നുമുണ്ട്. ബാക്കി നഗര പ്രദേശങ്ങളിൽ സർക്കാർ തന്നെ ജല വിതരണം നടത്തുന്നു. വരൾച്ച അധികരിക്കുമ്പോൾ ചിലപ്പോൾ ഈ ഭൂഗർഭ ജലത്തിൻറെ ഉറവകൾ വറ്റാറുണ്ട്, എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ മിക്കവാറും പ്രകൃതി കനിഞ്ഞരുളി മഴ വർഷിക്കുകയും വറ്റി വരണ്ട് കിടക്കുന്ന പുഴകൾ (വാദികൾ) നിറയുന്നത് നിമിത്തം വെള്ള ക്ഷാമം പലപ്പോഴും പരിഹരിക്കപ്പെടാറുണ്ട്. ഇങ്ങനെ അരുവികളിലൂടെ ഒഴുകുന്ന അരുവികൾക്ക് കുറുകെ മറയുണ്ടാക്കി അതിൽ ജനങ്ങൾ കുളിക്കാറുണ്ട്, പണ്ടെല്ലാം വിദേശികൾക്കും കുളിക്കാൻ സൌകര്യമൊരുക്കിയിരുന്നു, എന്നാൽ, ചില കുബുദ്ധികളുടെ പ്രവർത്തനങ്ങളാൽ അതിപ്പോൾ നിയമം മൂലം നിരോധിച്ചിരിക്കയാണു. നല്ല തണുപ്പ് സമയങ്ങളിൽ നല്ല ചൂടു വെള്ളവും, ചൂടു സമയങ്ങളിൽ തണുത്ത വെള്ളം കൊണ്ട് അനുഗ്രഹീതമാണു ഈ ഭൂഗർഭ ജല വാഹിനികൾ.
ജബൽ അക്തർ:- സമുദ്ര നിരപ്പിൽ നിന്ന് 4500 അടി ഉയരെ ഉള്ള ഒരു സ്ഥലമാണു ജബൽ അക്തർ ഇവിടെ ആദ്യകാലങ്ങളിൽ പട്ടാളത്തിൻറെ ആയുധങ്ങൾ മാത്രം സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നു, കാരണം, ഇവിടെ താഴെ 45 ഉം 50 ഡിഗ്രി ചൂട് പെയ്യുമ്പോൾ അവിടെ 15 ഡിഗ്രിയായിരിക്കും , പിന്നീട്, ഇത് ഒരു സുഖവാസ കേന്ദ്രം പോലെയായി, ജനങ്ങൾ അവിടേക്കു വേനൽ ക്കാലങ്ങളിൽ അവിടെ വന്ന് താമസിക്കാൻ തുടങ്ങിയപ്പോൾ ഇപ്പോൾ അവിടെ ഒരു ടൌൺ ഷിപ്പ് ആയി തുടങ്ങി, ഈ പ്രദേശത്ത് പല പഴ വർഗ്ഗങ്ങളും ഉല്പാദിപ്പിക്കുന്നു, ഇവിടെ കുങ്കുമം, അപ്പിൾ, മുന്തിരി, മാതളം, കടുക്, ജീരകം മുതലായതും മറ്റനേകം ഭക്ഷ്യവിഭവങ്ങൾ ലഭ്യമാണു ആദ്യകാലങ്ങളിൽ ഇവിടേക്ക് കയറണമെങ്കിൽ ചെങ്കൽ പൊടി നിറഞ്ഞ റോഡുകളായിരുന്ന് എന്നാൽ, ഇന്ന് നല്ല ടാർ ചെയ്ത റോഡുകൾ ലഭ്യമാണു.
സലാല : 1920 വരേക്കും യമനിൻറെ ഭാഗമായിരുന്നെങ്കിലും പിന്നീട് ഒമാനിലേക്കു ചേർത്തെങ്കിലും ഔദ്യോഗികമായി 1973 ലാണു ഒമാൻറെ ഭാഗമായതു. പ്രകൃതി കനിഞ്ഞരുളിയ വരദാനം എന്ന് തന്നെ ഈ പ്രദേശത്തെ പറയണം. നാം കേരളീയർ കേരവൃക്ഷത്തിൻറെ നാടെന്നഭിമാനിക്കുന്നെന്ന് പറഞ്ഞ് കൊണ്ട് കേര വൃക്ഷത്തെ വെട്ടി നശിപ്പിക്കുമ്പോൾ ഇവിടെ കേരവൃക്ഷങ്ങൾ പൂത്തുല്ലസിക്കുന്നു, കൂടുതലും ഇളനീരിനായാണു ഇത് ഉപയോഗിക്കുന്നതെങ്കിലും തേങ്ങയും ക്ഷാമമില്ലാതെ ലഭിക്കുന്നു. കൂടാതെ മറ്റെല്ലാ കൃഷികളും ഇവിടെയുണ്ട്, കപ്പ, പപ്പായ, വാഴ കൃഷിയിൽ ഒമാൻ സ്വയം പര്യാപ്തമാണെന്ന് തന്നെ പറയാം. ഇവിടത്തെ കാലാവസ്ഥയും മറ്റു ഒമാന്റെ പ്രദേശങ്ങളിൽ നിന്ന് വിഭിന്നം ഇവിടം ജൂൺ മുതൽ ഒക്ടോബർ വരേക്കും ഇടക്കിടെ മഴ ലഭിക്കുന്നതിന്നാൽ സഞ്ചാരികളുടെ തിരക്കായിരിക്കും ഈ സമയങ്ങളിൽ. ഹോട്ടലുകളും എല്ലാം റൂമുകൾ കിട്ടാത്ത അവസ്ഥയും സംജാതമാകാറുണ്ട്. സലാല മഹാന്മാരായ പ്രവാചകന്മാരുടെ അന്ത്യ വിശ്രമ കേന്ദ്രങ്ങൾ കൂടിയാണു. മഹാനായ പ്രവാചകൻ അയ്യൂബ് നബിയുടെ ഖബറിടം സലാലയിൽ നഗരത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയാണു. അവിടെ അദ്ദേഹം രോഗാസ്ഥയിൽ കുളിച്ച കുളവും സം രക്ഷിക്കപ്പെടുന്നു, പ്രസിദ്ധ സൂഫി വര്യൻ ഹദ്ദാദ് (റ)യുടേയും ഖബറിടം സലാലയിൽ തന്നെ, കൂടാതെ, ഉമ്രാൻ നബി ( ബൈബിൾ പറയുന്നത് ഇദ്ദേഹം മോശയുടെ പിതാവായിരുന്നെന്നും), പരിശുദ്ധ ഖുർ ആൻ വിവരണമനുസരിച്ച് ഇദ്ദേഹം യേശുവിൻറെ മാതാവിൻറെ പിതാവായിരുന്നെന്നും പറയപ്പെടുന്നു. ഇത് രണ്ടും ശരിയാണെന്ന് ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു, കാരണം, യേശുവിൻറെ മാതാവായ മറിയം മോശയുടെ പരമ്പരയിൽ പിറന്ന സ്ത്രീയായതിനാൽ ഇവരെ ഇമ്രാൻറെ പുത്രിയെന്ന് വിളിക്കുന്നു. മറിയം ജീവിച്ചിരുന്നതു മോശക്ക് ശേഷം 600 കൊല്ലം കഴിഞിട്ടായിരുന്ന്, അന്നത്തെ കാലത്ത് യഹൂദർ പഴയ പരമ്പരയിലെ മക്കളേയും ആ പേരിൽ തന്നെ വിളിക്കുമായിരുന്നു, അതിനാലാണു ഖുർ ആനിൽ പറഞ്ഞതും ബൈബിൾ പറഞ്ഞതും ഒന്ന് തന്നെയെന്ന് പറയാൻ കാരണം. ഇദ്ദേഹത്തിൻറെ ഖബറിടത്തിനു 33 മീറ്റർ നീളമുണ്ട്, എന്നാൽ, ഇവിടേയും ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്, ഇത് ഒരാളുടേതാണെന്നും, അതല്ല ഒരു പരമ്പരയിലെ ആളുകളെ ഒരെ വരിയിൽ ഖബറടക്കപ്പെട്ടതാണെന്നും പറയപ്പെടുന്നു, എന്നാൽ , ഒമാൻ സർക്കാർ ഇതിനെ വേണ്ട ആദരവോടെ സം രക്ഷിക്കുന്നുണ്ട്. ഇത് സലാല നഗരത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. അതിനു കുറച്ചകലേയായി മലബാറിൽ നിന്ന് ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച ചേരമാൻ പെരുമാളിൻറേയും ഖബറിടം സലാലയിൽ തന്നെ, 
ചരിത്രമുറങ്ങുന്ന സലാല BC 960 ജീവിച്ച ക്യൂൻ ശേബ ( ശേബ രാജ്ഞി - എത്യോപ്യൻ കറുത്ത സുന്ദരി) യുടെ കൊട്ടാരവും മറ്റും കാണുമ്പോൾ സുലൈമാൻ (ശലോമോൺ ) നബിയുടെ കാലത്തെ ഭൂതങ്ങളുടെ രാജാവായ ഇഫ്രീത്തിനെ ഓർമ്മ വരാതിരിക്കില്ല. ഈ കൊട്ടാരത്തേയും പഴയ കാലത്തെ പോലെ നിലനിർത്താൻ ഒമാൻ സർക്കാർ കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇതിനും പുറമേ, 1990 കളിൽ പുരാവസ്തു ഗവേഷകർ ഖനനം ചെയ്തെടുത്ത ഉബർ പട്ടണം ((ഇതിനെ ഖുർ ആനിൽ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണു  ഖനനം ചെയ്തതും കണ്ടെത്തിയതും. ഇതെല്ലാം കൊണ്ട് സമ്പന്ന മായ ഒമാൻ, മറ്റിടങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കിയാൽ പുരാതന സംസ്ക്കാരത്തിൻറെ ഈറ്റില്ലവും ഒമാൻറെ പഴയ കാല തലസ്ഥാനവുമായ നിസ്വ്വ പഴയകാല പ്രതാപം വിളിച്ചോതി കൊണ്ട് തല്യുയർത്തി നിൽക്കുന്നത് കാണാം, കളിമൺ പാത്ര നിർമ്മാണത്തിൽ അഗ്രഗണ്ണ്യരായ ബഹല നിവാസികൾ അവിടത്തെ കലിമൺ പാത്ര നിർമ്മാണശാല ഒമാൻറെ തനത് ശൈലി വിളിച്ചോതുന്നു. ഈ നിസ്വ്വയിൽ നിന്ന് 40 കിലോമീറ്റർ പിറകിലാണു ഞാൻ താമസിച്ചിരുന്ന് ഇസ്ക്കിയെന്ന ഗ്രാമം. ഇസ്ക്കിയെന്ന പേരിൽ തന്നെ അരുവി/ ജലസേചനം എന്നെല്ലാം അർത്ഥം വരുന്നതാണൂ, ഇവിടേയും പുരാതന സംസ്ക്കാരം വിളിച്ചോതുന്ന പഴയ കോട്ടകളും, പാറകൾക്കിടയിലെ ഗുഹകളും കണ്ണിനു കുളിർമ്മ നൽകുന്നതും അത്ഭുതം ജനിപ്പിക്കുന്നതുമാണു, മലകൾക്ക് മുകളിൽ പടുക്കൂറ്റൻ കല്ലുകൾ കൊണ്ട് നിർമ്മിച്ച കോട്ടകൾ, പുരാതന കാലത്ത് ഇത്തരം പടുകൂറ്റൻ പാറകൾ എങ്ങനെ മുകളിലെത്തിച്ചെന്ന് നമ്മുക്ക് അത്ഭുതം തോന്നുന്നവായാണു.
സൂർ: ഈ പ്രദേശം ലോകത്തിലെ അപൂർവ്വങ്ങളായ കടലാമയുടെ അവാസ കേന്ദ്രം, പഴയ കാല പായ്ക്കപ്പലുകൾ നിർമ്മിക്കുന്നതിൽ അഗ്രഗണ്യർ, മത്സ്യബന്ധന കേന്ദ്രം കൂടുതലും പുരാതന അറബി വംശജർ തിങ്ങീ പാർക്കുന്നിടം ചെമ്പുകലർന്ന മലമടക്കുകൾ അങ്ങനെ പലതും, ഇതിനും പുറമേ രണ്ട് ദ്വീപുകൾ മുസണ്ടവും, മസീറയും, ഇതിനും പുറമെ, ഒരേ സമയം ഒരേ അരുവിയുടെ രണ്ട് ഭാഗങ്ങളിലായി ചൂട് വെള്ളവും തണുത്ത വെള്ളവും ഒഴുകുന്ന റെസ്താക്കെന്ന പ്രദേശത്തിന‌ടുത്ത നഖീൽ എന്ന സ്ഥലവും, ബർക്കയിലെ ഒട്ടക പക്ഷി കേന്ദ്രവും, പാർക്കുമെല്ലാം ഒന്നിനൊന്ന് സന്ദർശ്ശകരെ ആകർഷിക്കാൻ ഉതകുമെന്നുറപ്പാണു.
എന്ത് കൊണ്ടും പ്രകൃതി രമണീയവും, പൌരാണികത വിളിച്ചറിയിക്കുന്ന ഒമാൻ  ഒരിക്കലെങ്കിലും കാണുന്നത് ഒരോ യാത്രാ പ്രിയർക്കും നന്നായിരിക്കും. ഞാൻ എൻറെ കഥയിലേക്ക് വരട്ടെ*****************************

ഞാൻ അന്ന് ഒമാനിലെ ഇസ്ക്കിയെന്ന ജില്ലയിലെ ഇസ്ക്കി ഗ്രാമത്തിൽ താമസിക്കുന്ന കാലം, ബാച്ചിലർ ജീവിതമായതിനാൽ എൻ‌റെ ജോലി സമയം കഴിഞ്ഞാൽ തൊട്ടടുത്ത് താമസിക്കുന്ന ഒരു ഹസനുദ്ദീൻ എന്ന ഡോക്ടറുടെ അവിടെ പോകും രാത്രി ഏകദേശം പത്ത് മണി വരേക്കും ഷട്ടിൽ ബാറ്റു കളിക്കും, അതല്ലെങ്കിൽ മറ്റൊരു കൊല്ലത്ത് കാരൻ സുഹൃത്തായ അബൂബക്കറിൻറെ മുറിയിൽ പോകും അദ്ദേഹത്തിനു ഒരു ഗ്രോസറി കടയുണ്ട്  അയാളുടെ കൂടെ മറ്റൊരു ജോലിക്കാരനുമുണ്ടായിരുന്നതിനാൽ അദ്ദേഹം 5000 ഗ്യാലൻ ഉൾക്കൊള്ളുന്ന ഒരു ടാങ്കർ ലോറിയും കൈവശമുണ്ട്, രാത്രി സമയങ്ങളിൽ പത്ത് മണിക്കു ശേഷം അതിൽ കുടി വെള്ളം ദൂരെ സ്ഥലത്തെത്തിക്കുന്ന ജോലിയും ചെയ്യുന്നുണ്ട്. ഞങ്ങൾ അന്നും ഒത്ത് കൂടി എട്ട് മണിയോടെ അബൂബക്കർ വെള്ളം നിറക്കാനായി നിസ് വ്വ എന്ന സ്ഥലത്ത് നിന്നാണു വെള്ളം നിറക്കുന്നതു , രാത്രി എട്ട് മണി വരെ അവിടെ പമ്പിംഗ് സ്റ്റേഷൻ ഉണ്ടാകുകയുള്ളു എന്നതിനാൽ എട്ട് മണിക്ക് മുൻപ് നിറച്ചതിനു ശേഷം അവിടെ തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് വിശ്രമിച്ചതിനു ശേഷം പത്ത് മണിക്കു ശേഷമാണു വെള്ളവുമായി പോവുക പതിവു. ഈ നിസ് വയിൽ നിന്ന് ഏകദേശം 160 കിലോ മീറ്റർ ദൂരെയാണു വെള്ളമെത്തിക്കേണ്ട സ്ഥലമായ ഫഹൂദ് എന്ന സ്ഥലം, അവിടമെല്ലാം വിജനവും, ഏകദേശം 135 കിലോ മീറ്ററോളം ഉരുളൻ കല്ലുകൾ നിറഞ്ഞ റോഡുമായിരുന്നു, (ഇന്നത് ടാർ ചെയ്ത് വളരെ വികസനമായിട്ടുണ്ട് , സ്ടീറ്റ് ലൈറ്റും ഉണ്ട്). അന്നൊരു വ്യാഴാഴ്ച ദിവസമായിരുന്നു, അദ്ദേഹം പോകുമ്പോൾ എന്നോട് പറഞിരുന്നു രാത്രി 2 മണിക്കുള്ളിൽ തിരികെ വരുമെന്ന്, വ്യാഴാഴ്ച ദിവസങ്ങളിൽ ഞങ്ങൾ നേരത്തെ പറഞ്ഞ ഡോക്ടറുടെ വീട്ടിൽ ഷട്ടിൽ ബാറ്റ് മത്സരം നടത്തുക പതിവാണു, കാരണം, വ്യാഴാഴ്ച ദിവസം അവർ പതിനൊന്ന് മണിക്കു കടകൾ അടച്ച് ഷട്ടിൽ മത്സരത്തിനു വരിക പതിവാണു അത് കൊണ്ട് രാത്രി ഒരു മണി രണ്ട് മണിയെല്ലാം വരെ കളിക്കുകയും, അതിനു ശേഷം സമ്മാനദാനം കഴിഞ്ഞ് കുറച്ച് നേരം തമ്പോലയും കളിച്ച് കഴിയുമ്പോഴേക്കും മിക്കവാറും 3 മണിയാകും, ഈ തമ്പോല കളിയിൽ പങ്കെടുക്കാനാണ് 2 മണിക്ക് വരുമെന്ന് പറഞ്ഞ് അബൂ ബക്കർ പോയത്. മിക്കവാറും ദിവസങ്ങളിൽ ഞങ്ങൾ എട്ട് മണിക്ക് പിരിയും, അതിനു ശേഷമായിരിക്കും ഡോക്ടറുടെ വീട്ടിലെ ഷട്ടിൽ കളി.  അബൂബക്കർ സാധാരണ പോയാൽ വെളുക്കാൻ ആകുമ്പോഴേക്കുമേ തിരികെ വരാറുള്ളു, പലപ്പോഴും തിരികെ വർമ്പോൾ ഉറക്കം വരുന്നതിനാൽ വണ്ടിയിൽ തന്നെ കുറേ നേരം ഉറങ്ങുകയാണു പതിവു. അത് കൊണ്ട് അന്നും അബൂബക്കർ 2 മണിക്ക് വരാതായപ്പോൾ കരുതി അയാൾ വണ്ടിയിൽ ഉറങ്ങിക്കാണുമെന്ന്. അങ്ങനെ വെള്ളിയാഴ്ചയായി സാധാരണ വെള്ളിയാഴ്ച ദിനം ഉച്ചക്ക് ഞങ്ങൾ പള്ളിൽ വെച്ചാണു കാണുക, അന്ന് പതിവിനു വിപരീതമായി ആളെ കാണാതിരുന്നതിനാൽ പള്ളിയിൽ നിന്ന് തിരികെ വരവേ അബൂബക്കറിൻറെ മുറിയിൽ കയറിയപ്പോൾ അദ്ദേഹം പുതച്ച് മൂടി കിടക്കുന്നു, ചോദിച്ചപ്പോൾ പനിയാണെന്നു പറഞ്ഞു, എങ്കിൽ നമ്മുക്ക് ഡോക്ടറെ കാണാമെന്ന് ഞാനും, അപ്പോഴാണു പുള്ളിക്കാരൻ തലേന്ന് രാത്രിയിൽ വെള്ളം എത്തിച്ച് തിരികെ വരുമ്പോൾ നടന്ന സംഭവം വിവരിക്കുന്നതു. തിരികെ വരുമ്പോൾ ആ പ്രദേശം മിക്കവാറും ഇരുട്ട് നിറഞ്ഞതും പരന്ന് കിടക്കുന്നതിനാൽ എപ്പോഴും പൊടിക്കാറ്റ് നിറഞതുമായിരിക്കും, വണ്ടിയുടെ വെളിച്ചം തന്നെ ശരിക്ക് ദൂര കാഴ്ച നൽകാറില്ല, എന്നാൽ, പലപ്പോഴും ആ സമയത്ത് വണ്ടികൾ വരാത്തതിനാൾ ഡ്രൈവു ചെയ്യുന്നവർക്ക് എളുപ്പവുമായതിനാൽ സ്പീഡിൽ വരുകയും ചെയ്യാം, അങ്ങനെ തിരികെ വരുമ്പോൾ നല്ല കാറ്റുണ്ടായിരുന്നു, വഴിയിൽ ഒരു സ്ത്രീ സാധാരണ അവിടത്തെ പരമ്പരാഗത വർഗ്ഗക്കാർ മറ്റു ഒമാനി സ്ത്രീകളെ പോലെ തിളങ്ങുന്ന വസ്ത്രത്തിനു പകരം കറുത്ത പർദ്ദയാണു ധരിക്കാറു പതിവു, അങ്ങനെ വസ്ത്രം ധരിച്ച ഒരു സ്ത്രീ വിജനമായ ഈ സ്ഥലത്ത് വെച്ച് കൈകാണിച്ചു, ഈ അസമത്ത് എങ്ങനെ ഒരു സ്ത്രീയെന്ന് കരുതിയെങ്കിലും നല്ല പൊടിക്കാറ്റായതിനാൽ വിശേഷം വണ്ടിയിൽ കയറിട്ട് ചോദിക്കാം എന്ന് കരുതി വാതിൽ തുറന്നു. അബൂ ബക്കറിനു ഒരു സ്ത്രീയെ വണ്ടിയിൽ അസമയത്ത് കയറ്റുന്നതിൽ ഭയമുണ്ടെങ്കിലും അറബ് ഭാഷ സംസാരിക്കുന്നതിൽ അതീവ നൈപുണ്യമുള്ളതിനാലും പോലീസു പിടിച്ചാലും പറഞ്ഞ് നിൽക്കമല്ലോയെന്ന ധൈര്യത്തിലാണു വാതിൽ തുറന്നത്. അപ്പോഴും ശക്തമായ പൊടിക്കാറ്റടിച്ച് കൊണ്ടിരുന്നു, അബൂബക്കർ വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ അമ്പരന്ന് പോയി, തൻറെ മുന്നിൽ കൈകാട്ടിയ കറുത്ത വസ്ത്രധാരിണിയെ കാണുന്നില്ല. അയാൾ വണ്ടിയിൽ നിന്നിറങ്ങി ചുറ്റും നോക്കി , അങ്ങനെ ഒരു സ്ത്രീയെ ആ പരിസരത്ത് കണ്ടില്ല. അബൂബക്കർ ഒരു വിധം വണ്ടിയും കൊണ്ട് മുറിയിൽ വന്ന് കിടന്ന് പനി പിടിച്ചു, ഇതിനു ശേഷം ഈ കഥ പല അറബി സുഹൃത്തുക്കളോടും പറഞ്ഞപ്പോൾ അവർ അയാളെ ഉപദേശിച്ചു നിൻറെ അനുഭവം ഇവിടെ പലർക്കും ഉണ്ടായിട്ടുണ്ട്, അത് കൊണ്ട് നീ ഇനി മുതൽ വെള്ളം കൊണ്ട് വരുമ്പോൾ കൂടെ ഒരാളെ  കൂട്ടുക, തന്നെയുമല്ല, രാത്രി ഒരു മണിക്ക് ശേഷം യാത്രയും ചെയ്യരുതെന്ന ഉപദേശവും കിട്ടിയെന്നാണു പറഞ്ഞത്, ഏതായാളും അബൂബക്കർ പിന്നീട്, തനിയെ പോയിട്ടില്ലെന്നത് സത്യം. ബാക്കി സംഭവിച്ചത് എങ്ങനെയെന്ന് എനിക്ക് ഇന്നും അജ്ഞാതം ആയി ശേഷിക്കുന്നു.













Abk Mandayi Kdr

Create your badge

No comments: