എൻ ചാരെയിരുന്നൊരു പ്ലാസ്റ്റിക്ക് പൊതിലിലെ...
വെളുത്ത പൊടിയെന്നോട് ചൊല്ലി....
നിനക്കാകുമോയീ വാനത്തിലൊരു...
നക്ഷത്രമോ, സൂര്യനോ, ചന്ദ്രനോയില്ലാതെ..
കാറ്റും, മഴയും, വെളിച്ചവും, ഇരുളുമറിയാതെ..
പറന്നുല്ലസിക്കാൻ .
ഞാൻ സ്വയമേ ചൊല്ലി....
എനിക്കാകില്ലൊരിക്കലും ..
നക്ഷത്രങ്ങളും, സൂര്യനും, ചന്ദ്രനുമില്ലാ...
കാറ്റും മഴയും, ഇരുളും വെളിച്ചവുമില്ലാതെ..
യൊരുല്ലാസ പറക്കൽ.
വെളുത്ത പൊടിയെന്നോട് ...
വീണ്ടും ചൊല്ലി... നീയെടുക്കുക...
ഒരല്പമെന്നെ നിൻറെ കൈ തണ്ടയിൽ...
ആഞു വലിക്കുകയെന്നെ നിൻ നാസികയിൽ..
നിനക്ക് പറക്കാം വിശാലമാമീ വാനിൽ..
ഏകനായ്, ഉല്ലാസവാനായ്.
എന്നിലന്തരംഗം ചൊല്ലി...
കേൾക്കരുതിവൻ വാക്ക് ...
നിന്നിലെ നിന്നെയവൻ കാർന്നെടുക്കും...
നിൻ മഷ് തിഷ്ക്കത്തെ തമസ്സിലാഴ്ത്തും...
ഇവൻ ചതി വാക്കുകൾ കേട്ടാൽ.
തൂക്കിയെടുത്തെറിഞു ഞാനാ...
പൊതിയിലെ വെളുത്ത പൊടിയെ..
ചിതറിയ വെളുത്ത പൊടിയപ്പോൾ..
ചീറിയടുത്ത് വന്ന കാറ്റിൽ പറന്നു പോയ്...
എൻറെ മനമോർത്തപ്പോൾ...
ആ കാറ്റും വെളുത്തപ്പൊടിയെ ..
നാസികയിലേറ്റിയോ...
അതിനാലാണോയാ മാരുതൻ..
പ്രകൃതിയിലാഞടിച്ചതു.
No comments:
Post a Comment