അറിയാതെ പോയി ഞാനാ..
പൊന്‍ കിരണത്തെ ....
പാരിതില്‍ വിതറിയ ....
സ്നേഹത്തിന്‍ പവിഴ മുത്ത് മണികളെ..
സ്നേഹത്തിന്‍ അമൃതൂട്ടി വളര്‍ത്തിയെന്നെ...
കാട്ടുപാതയിലെ മുള്ള് കാലാല്‍ മെതിച്ചപ്പോള്‍..
തേങ്ങിയാമനം നേര്‍വഴി ചൂണ്ടിക്കാണിച്ചെന്നെ...
പനിനീര്‍ പൂക്കള്‍ വിതറിയാനയിച്ചെന്നെ ...
ആ പനിനീര്‍ പൂക്കളിന്‍ സൌരഭ്യമറിഞില്ല ഞാനന്ന്...
ഇന്നു ഞാനറിയുന്നു ആ അസുലഭ സൌരഭ്യത്തെ.
എന്നിലെ മാറ്റം കാണാന്‍ കാത്ത് നിന്നില്ലാ ദീപം...
പറന്നു പോയാ പൊന് കിരണം നീലവിഹായസ്സിലെ..
തെന്നിമാറുന്ന കരി മേഘങ്ങള്‍ക്കു പിന്നിലേക്ക്..
എന്‍ ഹൃത്തിനെ തമസ്സിലാഴ്ത്തി.
നൊമ്പരമെന്തെന്നറിഞു ഞാനന്ന്...
സ്നേഹത്തിനാഴമെന്തന്നറിഞു ഞാനന്ന്.
എങ്കിലുമിന്ന് ഞാന്‍ നേര്‍പാന്ഥാവില്‍ മുന്നേറുന്നു...
ആ വെണ്‍കിരണമേകിയ പൊന്‍ തരി വെട്ടത്താല്‍....
വാനിലിരുന്നാത്മാവു സ്നേഹനീര്‍ ഉതിര്‍ക്കുമോ?
അര്‍ത്ഥന ചെയ്തീടുന്നു ആ ആത്മാവു .....
സായൂജ്യം പൂകീടുവാന്‍.
No comments:
Post a Comment