Monday, February 14, 2011

നമ്മുക്ക് ശുപാര്‍ശ്ശ ചെയ്യുന്ന പ്രവാചകന്‍

 ആറാം നൂറ്റാണ്ടില്‍ ലോകം പ്രത്യേകിച്ച് മദ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ അന്ധവിശ്വാസത്താലും, ലഹരി, സ്ത്രീപീഡനങ്ങളാലും, ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പരസ്പര കലഹം കൊണ്ടും ലോകമെങ്ങും അധര്‍മ്മവും , അശാന്തിയും കൊടിക്കുത്തി വാണിരുന്ന ഒരു കാലഘട്ടത്തില്‍, മുന്‍പ് ലോകത്തിന്‍‌റെ പല ഭാഗങ്ങളിലുമായി ഭൂമിയില്‍ ശര്‍വ്വശക്തന്‍‌റെ ദൂതന്മാരായി വന്ന് മനുഷ്യനെ നേര്‍വഴിയിലേക്കു നടത്താന്‍ ശ്രമിക്കുകയും, അവരതില്‍ ഏറെ വിജയം കാണുകയും ചെയ്തെങ്കിലും ആ പ്രവാചകന്മാരുടെ കാലശേഷം അധികം വൈകാതെ മനുഷ്യര്‍ വീണ്ടും അക്രമത്തിലേക്കും അരാജകത്തിലേക്കും, പരസ്പരം ഗോത്രങ്ങള്‍ വേര്‍തിരിഞുള്ള കലഹത്തിലേക്കും, മുന്‍ പ്രവാചകന്മാര്‍ പഠിപ്പിച്ച ഏകദൈവ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുകയും ഭൂമിയാകെ ഒരു ഇരുണ്ട കാലത്തിലൂടെ കടന്നു പോകുന്ന കാലത്താണു സര്‍വ്വശക്തന്‍ അവനാദ്യമായി സൃഷിച്ച തന്‍‌റെ വെളിച്ചത്തെ സകല സൃഷ്ടികള്‍ക്കും മാതൃകയായും, അനുഗ്രഹമായും ഭൂമിയില്‍ സര്‍വ്വശക്തന്‍‌റെ അപാരമായ കാരുണ്യത്താല്‍ നിയോഗിക്കപ്പെട്ടതു. മുന്‍ കഴിഞു പോയ എല്ലാ പ്രവാചകന്മാര്‍ ഓരൊ സമുദായത്തിലേക്കാണു നിയോഗിക്കപ്പെട്ടതെങ്കിലും, അവര്‍ മനുഷ്യരെ പലതും പഠിപ്പിച്ചെങ്കില്‍ അക്കാലഘട്ടത്തില്‍ അവയെല്ലാം ഉള്‍ക്കൊള്ളാനുള്ളത്ര കഴിവു മനുഷ്യനു ഉണ്ടാകാത്തതിനുമാണു സര്‍വ്വശക്തന്‍ അവസാനമായി സകല ലോകത്തിനുമായി പ്രവാചകന്‍ മുഹമ്മദു (സ) നബിയെ ഭൂവിലേക്കയച്ചതും. മനുഷ്യാനാണെങ്കിലും അത്യുന്നത സ്ഥാനീയനാക്കിയതും, സാധാരണ മനുഷ്യരില്‍ നിന്ന് വളരെ വ്യത്യസ്ഥമായി തന്നെ അദ്ദേഹത്തിനു എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ നിഴല്‍ നല്‍കാതിരുന്നതും അന്ത്യപ്രവാചകനാണെന്നതിറെ മറ്റൊരു പ്രത്യേകതയും കൂടിയായിരുന്നു. സര്‍വ്വശക്തന്‍ അതീവ യുക്തിമാനാണെല്ലോ, ഇനിയൊരു പ്രവാചകന്‍ മനുഷ്യരിലേക്കു നിയോഗിക്കപ്പെടാനില്ലാത്തതിനാല്‍ നിഴല്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ മനുഷ്യര്‍ നബി തിരുമേനിയെ പൂജിക്കുമായിരുന്നേനെ. അതൊഴിവാക്കാനായാണു പ്രവാചകനു നിഴല്‍ കൊടുക്കാതിരുന്നതും. ഈ അനുഗ്രഹീത പ്രവാചകന്‍ ജനനം മുതല്‍ ഒരുപാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നെങ്കിലും , പ്രവാചകത്വത്തിനു ശേഷം പരിശുദ്ധ ഖുര്‍ ആനില്‍ അല്ലാഹു കല്പിച്ച എല്ലാം മനുഷ്യരെ (തന്‍‌റെ അനുയായികളെ പഠിപ്പിക്കുകയും) തന്‍‌റെ മാതൃകകള്‍ പിന്‍ പറ്റാന്‍ കല്പിക്കുകയും ചെയ്തു. അങ്ങിനെ അരാജകത്തത്തില്‍ കഴിഞിരുന്ന ഒരു ജനതയെ സംസ്ക്കാരത്തിന്‍‌റെ അത്യുന്നത സ്ഥാനീയരാക്കാന്‍ വെറും 23 കൊല്ലക്കാലം കൊണ്ട് കഴിഞു.  തന്നെയുമല്ല അക്കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് മാത്രമല്ല ഇനി ലോകാവസാനം വരേക്കും വരുന്നവര്‍ക്കും യാതൊരു മാറ്റവും വരാത്ത തത്വ സംഹിത പഠിപ്പിക്കുകയും അതനുസരിച്ച ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കലും മരണമില്ലാത്ത , പ്രശങ്ങളില്ലാത്ത സ്വര്‍ഗ്ഗം അല്ലാഹു വാഗ്ദാനം ചെയ്ത സുവാര്‍ത്ത നമ്മെ അറിയിക്കുകയും ചെയ്തു, കൂടാതെ ആ മഹാനെ പിന്തുടരുന്നവരെ അന്ത്യ നാളില്‍ സ്വന്തം പിതാവു, മാതാവു, ഭാര്യ, മക്കള്‍ മറ്റു ബന്ധുക്കള്‍, മുന്‍ കഴിഞു പോയ എല്ലാ പ്രവാചകന്മാരും അവരവരുടെ ശരീരം രക്ഷപ്പെടുത്താനായി സര്‍വ്വശക്തന്‍‌റെ മുന്‍പില്‍ വിഷമിച്ച് നില്‍ക്കുമ്പോള്‍ നാമോരൊരുത്തരും കടുത്ത ദാഹത്താല്‍ കേഴുമ്പോള്‍ അന്ത്യപ്രവാചകന്‍ മുഹമ്മദു മുസ്തഫ (സ) മാത്രം നാമോരൊരുത്തര്‍ക്കും തുണയായി അല്ലാഹുവിന്‍‌റെ മുന്‍പില്‍ സാഷ്ടാങ്കം ചെയ്ത് യാചിക്കും, തന്നെ വിശ്വസിച്ച തന്‍‌റെ അനുയായികള്‍ക്കു മാപ്പ് നല്‍കാന്‍ . ഇങ്ങിനെ നമ്മുക്കു വേണ്ടി മാത്രം അനുഗ്രഹം ചെയ്യുന്ന ഒരു പ്രവാചകന്‍ വേറെ ഇല്ല. അതു കൊണ്ട് തന്നെയാണു ആ പ്രവാചകനെ കാരുണ്യത്തിന്‍‌റെ പ്രവാചകനെന്ന് വിളിക്കുന്നതും. ഈ മഹാമാനുഷന്‍ ഭൂമിയില്‍ പിറന്നതും മണ്മറഞു പോയതും ജീവിച്ചിരുന്നവര്‍ക്കും, വരാന്‍ പോകുന്നവര്‍ക്കും, മരിച്ച് അവസാനനാളിറെ വരവിന്നായി അക്ഷമയോടെ ബര്‍സക്കീ ജീവിതം നയിക്കുന്നവര്‍ക്കും ഗുണമല്ലാതെ മറ്റൊന്താണു. ഈ പുണ്യനബി പിറവി കൊണ്ട ദിനം നാം എല്ലാവര്‍ക്കും ആനന്ദപ്രദവും, ഈ പുണ്യനബിയെ ഇപ്പോഴൂള്ള അത്യുന്നതിയില്‍ നിന്ന് ഇനിയും വലിയ ഉന്നതിയിലേക്കു ഉയര്‍ത്താന്‍ നാം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തെ തന്‍‌റെ ജീവനു തുല്യം സ്നേഹിക്കുന്ന ഓരോ വിശ്വാസിയുടെ കടമയാണു, നിര്‍ബന്ധവുമാണെന്ന് തന്നെ പറയാം. ഈ മഹാന്‍ ഒരു മതത്തിന്‍‌റെ പ്രവാചകനായല്ല മറിച്ച് സര്‍വ്വമതങ്ങള്‍ക്കും മാതൃക നല്‍കിയ മഹാനാണു, കാരുണ്യവാനായിരുന്നു.  സാമൂഹിക നീതി, സാഹോദര്യം, സാമ്പത്തിക സമത്വം, വര്‍ണ്ണ വര്‍ഗ്ഗ ഭേദം എല്ലാ തലങ്ങളിലും മാറ്റം വരുത്തിയ മഹാന്‍ .. ആ മഹാന്‍‌റെ ജന്മദിനത്തില്‍ ആ ദിവസം സര്‍വ്വശക്തന്‍ നമുക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമായി ഞാന്‍ കരുതുന്നു, ഞാന്‍ സര്‍വ്വശക്തനോട് അകമഴിഞു സ്തുതി പറയുന്നു. എല്ലാവര്‍ക്കും എന്‍‌റെ നബി ദിനാശംസകള്‍. 

5 comments:

Anonymous said...

അസ്സലാമു അലൈക്കും
നമ്മുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം അനുഭവിക്കാറുണ്ട്. അതില്‍ ഏറ്റവും വലിയ സന്തോഷമാണ് അവനു വേണ്ടി കാരുണ്യം ചൊരിയാന്‍ ഒരാളെ അവന്റെ രക്ഷിതാവ് നിയോഗിക്കുക എന്നുള്ളത്. ആ സന്തോഷം ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍. ബ്ലോഗ്‌ നന്നായിട്ടുണ്ട്. നബിദിനാശംസകളോടെ,

മുഹമ്മദ്‌ ഇഖ്ബാല്‍ നൂരി.
അബു ദാബി. യു എ ഇ
www.mohdiqbal.webs.com

Pathfinder (A.B.K. Mandayi) said...

വാ അലൈക്കും അസ്സലാം വാ രഹ്മതുല്ലഹ് വാ ബര്‍ക്കാത്ഹു .... അഭിപ്രായത്തിനു നന്ദി ..നബി ദിനാശംസകള്‍ നേരുന്നു

Unknown said...

ആ മഹാനെ പിന്തുടരുന്നവരെ അന്ത്യ നാളില്‍ സ്വന്തം പിതാവു, മാതാവു, ഭാര്യ, മക്കള്‍ മറ്റു ബന്ധുക്കള്‍, മുന്‍ കഴിഞു പോയ എല്ലാ പ്രവാചകന്മാരും അവരവരുടെ ശരീരം രക്ഷപ്പെടുത്താനായി സര്‍വ്വശക്തന്‍‌റെ മുന്‍പില്‍ വിഷമിച്ച് നില്‍ക്കുമ്പോള്‍ നാമോരൊരുത്തരും കടുത്ത ദാഹത്താല്‍ കേഴുമ്പോള്‍ അന്ത്യപ്രവാചകന്‍ മുഹമ്മദു മുസ്തഫ (സ) മാത്രം നാമോരൊരുത്തര്‍ക്കും തുണയായി അല്ലാഹുവിന്‍‌റെ മുന്‍പില്‍ സാഷ്ടാങ്കം ചെയ്ത് യാചിക്കും, തന്നെ വിശ്വസിച്ച തന്‍‌റെ അനുയായികള്‍ക്കു മാപ്പ് നല്‍കാന്‍ . മണ്ടായിക്കാ,,,എത്ര വായിച്ചാലും ഹൃദയത്തില്‍ പകര്ത്തേണ്ട വരികലാനിതെല്ലാം ,,നമ്മുടെ വിശ്വാസങ്ങള്‍ എന്നും അങ്ങിനെ നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലെ.. അള്ളാഹു നമുക്ക് അതിനു തവ്ഫീക്ക് നല്‍കട്ടെ

moideen suhas said...

മണ്ടായിക്കാ,,,എത്ര വായിച്ചാലും ഹൃദയത്തില്‍ പകര്ത്തേണ്ട വരികലാനിതെല്ലാം ,,നമ്മുടെ വിശ്വാസങ്ങള്‍ എന്നും അങ്ങിനെ നിലനില്‍ക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം അല്ലെ.. അള്ളാഹു നമുക്ക് അതിനു തവ്ഫീക്ക് നല്‍കട്ടെ mideen suhas

Pathfinder (A.B.K. Mandayi) said...

വളരെ നന്ദി, എൻറെ ഒരു വായനക്കാരനായതിലും, അതിനു കുറിപ്പെഴുതിയതിലും