അറഫ - പരിശുദ്ധ ഹജ്ജിലെ അതിപ്രധാന ചടങ്ങ്
സർവ്വശക്തനറെ വിളിക്കുത്തരം നൽകി കൊണ്ട് വിശ്വാസികൾ മിനായിലെ കൂടാരത്തിൽ തങ്ങി നാളെ (ദുൽഹജ്ജ് ഒമ്പതിനു) നടക്കാൻ പോകുന്ന പരിശുദ്ധ ഹജ്ജ് കർമ്മത്തിലെ ഏറ്റവും പ്രധാന കർമ്മമായ അറഫയിലെ പ്രാർത്ഥനക്കായി ഒരുങ്ങി കഴിഞു. അറഫ ദിനം അന്ത്യനാളിനെ ഒരു റിഹേസൽ ആയും ഇതിനെ കരുതാം. വിശാലമായ മൈതാനം , മനുഷ്യർ തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാത്ത വിധം രാജാവും, പ്രജയും, പന്ധിതനും , പാമരനും, പണക്കാരനും, പാവപ്പെട്ടവനും, കറുത്തവനും വെളുത്തവനും എന്ന യാതൊരു വിവേചനവും ഇല്ലാതെ എല്ലാവരും സർവ്വശക്തനായ അല്ലാഹുവിനറെ മുൻപിൽ ചെയ്തുപോയ പാപങ്ങളേറ്റു പറഞു ഒറ്റയായും, കൂട്ടമായും നിന്ന് പ്രാർത്ഥിക്കുന്ന കാഴ്ച്ച , തികച്ചു അന്ത്യ നാളിൽ സർവ്വശക്തനറ്റെ മുൻപിൽ തന്റെ ഭൂമിയിലെ ജീവിതത്തിൽ ചെയ്ത പുണ്യപാപങ്ങളുടെ കണക്കു ബോധിപ്പിക്കാൻ നിൽക്കുന്നതിനോട് സമാനതൾ ഏറെ.
സൂര്യൻ ഉച്ചിൽ എത്തുന്നതോടെ തുടങ്ങുന്ന ചടങ്ങ് സന്ധ്യാപ്രാർത്ഥന വരെ തുടരുന്നു, സന്ധ്യാപ്രാർത്ഥനക്കു അലപം മുൻപേ അവിടം വിടുന്നതോടെ അറഫ എന്ന ഹജ്ജിനറെ പ്രധാന കർമ്മം കഴിയുമെങ്കിലും തുടർന്ന് മറ്റ് ചടങ്ങുകളിലേക്കു പ്രവേശിക്കുകയായി, അടുത്തത് മുസ്ദലിഫയിലെ രാപാർക്കൽ ചടങ്ങും, തുടർന്ന് അവിടെ നിന്ന് ജമ്റയിലേ പിശാചിനറെ പ്രതിരൂപത്തെ എറിയാനുള്ള കല്ലുകൾ ശേഖരിക്കുന്നു, അതിനു ശേഷം രാവിലെ ആദ്യജമ്റയിൽ പിശാചിനറെ പ്രതിരൂപത്തെ (ആദ്യത്തെ ) ഏഴുകല്ലുകൾ എറിയുന്നു, (കല്ലെന്ന് പറഞാൽ വളരെ ചെറുതായിരിക്കണം എന്നതു പ്രത്യേകം ശ്രദ്ധിക്കണം കല്ലിനറെ വലിപ്പം ഒരു പയർ മണിയോളമേ ഉണ്ടാകാവു എന്നാണു വിശ്വാസം) കല്ലെറിയുക കൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നതു തന്നെ മനസ്സിലെ പൈശാചികതയെ തുടച്ചു നീക്കുക എന്നതാണു, അല്ലാതെ അവിടെയുള്ള പിശാചിനറെ പ്രതിരൂപത്തിൽ ഒരു പിശാചും കുടിയിരുപ്പില്ല എന്ന് പ്രത്യേകം ഓർമ്മിപ്പിക്കട്ടെ. ഈ ചടങ്ങ് കഴിഞാൽ മക്കയിലേക്കു പോകുകയും അവിടെ പരിശുദ്ധ കഹ്ബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുകയോ, അതല്ല സഫാ, മർവാ എന്ന കുന്നുകൾക്കിടയിൽ ഏഴു പ്രാവശ്യം നടക്കുക.. എന്നാൽ ചില പ്രത്യേക ഭാഗത്തെത്തുമ്പോൾ നടത്തയേക്കാൾ അല്പം വേഗതയിൽ ആകുന്നതും നല്ലതാണെന്നാണു വിശ്വാസം. മേൽ പറഞ രണ്ടും പൂർത്തിയായാൽ തലയിലെ മുടി അൽപ്പമോ മുഴുവനായോ നീക്കം ചെയ്യവുന്നതാണു, അതിനു ശേഷം വീണ്ടും മിനായിലെ കൂടാരത്തിലേക്കു മടങ്ങുകയായി, അവിടെ ദുൽഹജ്ജ് മൂന്ന് വരേക്കുമോ, നാലു വരെക്കുമൊ തങ്ങി , പിശാചിനറെ പ്രതിരൂപം ഒന്നും, രണ്ടും, മൂന്നും കല്ലുകൾ എറിയുകയും, പിന്നീട് മക്കയിലേക്കു മടങ്ങുകയും ചെയ്യവുന്നതാണു , ഇതിനിടയിൽ ദുൽഹജ്ജ് പത്തിലെ ഈദ് നമസ്ക്കാരാനന്തരം ബലി കൊടുക്കൽ ഏറ്റവും പുണ്യമായ ഒരു കർമ്മമായി കരുതുന്നു. ദുൽഹജ്ജ് പതിമൂന്നിലെ കല്ലേറീനു ശേഷമൊ, അതല്ല പതിനാലിലെ കല്ലേറിനു ശേഷമൊ മക്കയിൽ എത്തി കഹ്ബാലയത്തെ വീണ്ടും ഏഴ് പ്രാവശ്യം പ്രദക്ഷിണം വെക്കുന്നതോടെ പരിശുദ്ധ ഹജ്ജിനു പരിസമാപ്തി ആകുമെങ്കിലും, ഈ ഹജ്ജ് ചെയ്യാൻ എത്തുന്നവരെല്ലാം തന്നെ മദീനയിൽ (ഒന്നുകിൽ ഹജ്ജ് കർമ്മത്തിനു മുൻപു അല്ലെങ്കിൽ ഹജ്ജ് കർമ്മത്തിനു ശേഷം) പ്രവാചകനറെ അരികിൽ പോയി സലാം പറയുന്നത് ഹജ്ജിലെ ഏറ്റവും പ്രധാന ചടങ്ങിലൊന്നാണു. ചില ആളുകൾ 40 സമയങ്ങളിലെ നമസ്ക്കാരവും നിർവ്വഹിക്കൽ പുണ്യമായി കരുതുന്നു.
അറഫാ ദിനത്തിലെ ഹജ്ജ് ചെയ്യുന്നവർക്കു ഐഖ്യദാർഡ്ഡ്യം പ്രഖ്യാപിച്ച് കൊണ്ട് ഹജ്ജ് ചെയ്യാൻ പോകാത്ത് വിശ്വാസികൾ അന്നേ ദിവസം വ്രതം അനുഷ്ടിക്കുന്നതു മഹാപുണ്യം ആണെന്ന് കരുതുന്നു, ഇങ്ങിനെ ചെയ്യുന്നവർക്ക് കഴിഞു പോയ ഒരു വർഷത്തേയും, വരാൻ പോകുന്ന വർഷത്തിലേയും പാപങ്ങൾ പൊറുത്ത് കൊടുക്കുമെന്നാണു വിശ്വാസം.
മേലെ എഴുതിയ കാര്യങ്ങളിൽ എന്തെങ്കിലും സംശയമുള്ളവർക്ക് ചോദിക്കുകായോ, അതല്ല് ഈ എഴുതിയതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ തിരുത്തുകയോ ചെയ്യാവുന്നതാണു.
തിരുത്ത് : അവിടെ ദുൽഹജ്ജ് മൂന്ന് വരേക്കുമോ, നാലു വരെക്കുമൊ
എന്നതിനു പകരം പതിമൂന്നെന്നും, പതിന്നാലെന്നും തിരുത്തി വായിക്കുക, തെറ്റ് പറ്റിയതിൽ സദയം ക്ഷമിക്കുക
No comments:
Post a Comment