Friday, November 19, 2010

എനിക്ക് സന്തോഷം ഉണ്ടാക്കിയ അനുഭവം

കാലങ്ങൾക്കു ശേഷം വീണുകിട്ടിയ അവധി ദിനങ്ങൾ, പ്രത്യേകിച്ച് ത്യാഗസ്മരണ ഉണർത്തിയ ബലിപെരുന്നാൾ ദിനങ്ങൾ , അതിനറെ പാവനമായ തത്വങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരാണു യഥാർത്ഥ വിശ്വാസി എന്നത് ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്നതണു എനറെ ശൈലി, അത് കൊണ്ട് ദിവസവും കാണുന്ന ചിലരെ കാണാൻ കഴിഞില്ലെങ്കിലും എനിക്കു ചാരിതാർത്ഥ്യമുണ്ട്, കുറേ കാലമായി കാണാതിരുന്ന നല്ല ചില സുഹൃത്തുക്കളേയും, ബന്ധുക്കളേയും ചുരുങ്ങിയ 36 മണിക്കൂറിൽ കാണാൻ കഴിഞു, കൂട്ടത്തിൽ ഒരു ലേബർ ക്യാമ്പും സന്ദർശ്ശിച്ച് സാധാരണ ക്യാമ്പിൽ നിന്ന് വ്യത്യസ്ഥമായി അവിടെ മദ്യപരെ കണ്ടില്ലെന്നുള്ളതു എനിക്ക് ഏറേ സന്തോഷം നൽകി. ഇങ്ങിനെയും ഒരു ലേബർ ക്യാമ്പ് കണ്ടതിൽ ഏറെ കൃതാർത്ഥനാണു ഞാൻ.
ഞാൻ പല ക്യാമ്പുകളും ഇങ്ങിനെ ഉള്ള സന്ദർഭങ്ങളിൽ സന്ദർശ്ശിച്ചിട്ടുണ്ട്, പാവങ്ങളായ പലരേയും സഹായിക്കാനും കഴിഞിട്ടുമുണ്ട്, പക്ഷേ, എന്നും ഞാൻ എതിർക്കുന്ന ഒരു കാര്യം, തുഛമായ ശമ്പളം വാങ്ങുന്ന പലരും, ഒരു ആഘോഷം വന്നാൽ സന്തോഷിക്കുന്നതു മദ്യം കഴിച്ച് കൊണ്ടാണു, ഞാൻ അവരിൽ പലരോടും ചോദിച്ചിട്ടുണ്ട് സ്വന്തം മക്കൾ, അല്ലെങ്കിൽ, അചഛൻ അമ്മ എന്നിവർ അതല്ല മറ്റു സഹായം ലഭിക്കേണ്ടവർക്ക് ഈ കുടിക്കുന്നതിനറെ ഒരംശം കൊടുക്കുന്നതല്ലേ മദ്യം കഴിക്കുന്ന ഈ അനാവശ്യ ചിലവിനേക്കാൾ ഉത്തമം. അവരിൽ പലരും തിരുത്തപ്പെട്ടു, പലരും ഇന്നും കുടിച്ചു കൊണ്ടിരിക്കുന്നു, എനറെ കടമ എന്നും, ഇന്നും ഞാൻ നിർവ്വഹിക്കുന്നു, പ്രത്യേകിച്ച് ഇത്തരം ഈദ് ആഘോഷ ദിനങ്ങളീൽ, പ്രവാചകനറെ വചനങ്ങൾ(ആഘോഷദിനങ്ങളിൽ നീ നിന്റെ ബന്ധുക്കളേയും , സുഹൃത്ക്കളേയും അവശത അനുഭവിക്കുന്നവരേയും പ്രത്യേകം സന്ദർശ്ശിക്കുക ,അവരെ സഹായിക്കുക എന്നതാണു ഏറ്റവും ഉത്തമം ) അനുസരിക്കുക എന്നതു ഒരു അനുയായിയുടെ കടമ എന്ന രീതിയിൽ, ഇവിടെ ഒരു മതത്തിനറെ വിശ്വാസം എന്നതിനേക്കാളുപരി, ഒരു നന്മ ചെയ്യുന്നെന്ന ആശ്വാസം എന്നെ നയിക്കുന്നു. മാർക്സിനേക്കാളും , ഏഗത്സിനേക്കാളും ഉത്തമമായ ചിന്ത എന്ന് ഞാൻ മനസ്സിലാക്കിയതു , വിശുദ്ധ ഗ്രന്ഥം കൂടുതൽ മനസ്സിലാക്കിയതിനു ശേഷമാണു, വർഷങ്ങൾ ചുവപ്പിനറെ കടുത്ത വിശ്വാസിയായിരുന്ന ഞാൻ ഇപ്പോഴത്തെ ചുവപ്പേന്തുന്നവരുടെ പ്രവർത്തികൾ കണ്ട് മാറി ചിന്തിച്ചതിനു ശേഷം വന്ന മാറ്റം. ഞാൻ അനുസ്യൂതം തുടരുന്നു, മറ്റാരേയും ഒരിക്കലും, വെറുപ്പിക്കരുതെന്ന ദൃഡനിശ്ചയത്തോടെ..

No comments: