നാം ടെലിവിഷനിലൂടേയും , റേഡിയോയിലൂടേയും ദിവസവും പല പരിപാടികളും കാണുന്നവരും, സ്രവിക്കുന്നവരും ആണെല്ലോ. ഇങിനെ നാം കാണുന്ന/ കേൾക്കുന്ന പല പരിപാടികളിലും എസ്.എം.എസ് ചോദ്യങൾ ഉണ്ടാകാറും പതിവുണ്ട്. ഇത്തരം എസ്.എം.എസ് ചോദ്യങൾ നമ്മുടെ പണം പിടുങാനായുള്ള ഒരു മാർഗ്ഗമായാണു എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതു. കാരണം , അവതാരകർ പലപ്പോഴും ചോദിക്കുന്ന ചോദ്യങൾ വളരെ ലളിതവും ഒട്ടുമിക്ക ആളുകൾക്കും പെട്ടെന്നു ഉത്തരം നൽകാൻ കഴിയുന്ന വിധത്തിലുമായിരിക്കും . ഇത് ശ്രവിക്കുന്ന പലരും ഇതയും ലളിതമായ ചോദ്യത്തിനുത്തരം എസ്.എം.എസ്-വഴി അറിയിക്കും. ഇങനെ ഒരേ സമയം പതിനായിരക്കണക്കിനു എസ്.എം.എസ് കിട്ടുക വഴി ഈ ചാനലുകാരും, റേഡിയോക്കാരും കോടികളാണു പാവം ജനങളിൽ നിന്നും ഈടാക്കി കൊണ്ടിരിക്കുന്നതു.
ഒരു എസ്.എം.എസ് സന്ദേശത്തിനു സാധാരണ നമ്മൾ ടെലിഫോൺ കമ്പനികൾക്കു നൽകുന്ന വിലയേക്കാൾ മൂന്നോ, നാലോ ഇരട്ടിയാണെന്നു പലരും മനസ്സിലാക്കുന്നുണ്ടോയെന്നു സംശയം തോന്നും വിധം ആണു ജനങൾ സന്ദേശങൾ അയക്കുന്നതു. ഇവർ ചോദിക്കുന്ന ചോദ്യവും അത്രയും ലളിതമാണെന്നതിനു ഒരു ഉദാഹരണം എന്ന നിലയിൽ ഇങിനെ ചോദ്യം ആണെന്നിരിക്കട്ടെ : രണ്ടും രണ്ടും കൂട്ടിയാൽ എത്ര എന്നാണെന്നിരിക്കട്ടെ.... പ്രേക്ഷകൻ ചോദിക്കുന്നു ക്ലൂ എന്തെങ്കിലുമുണ്ടോ? അവതാരകൻ ക്ലൂ കൊടുക്കുന്നതിങനെ : അഞ്ചെ മൈനസ് ഒന്ന് അതാണു ക്ലൂ.... ഇത്തരം ബാലിശമായ ചോദ്യോത്തരങളിലൂടെ പ്രേക്ഷകന്റെ പണം പെട്ടിയിലാക്കുന്ന പ്രവണത നമ്മുടെ നാട്ടിലെ ലോട്ടറിയേക്കാൾ അപകടകരം അല്ലേ? ഇതും ഒരു വൻ ചൂതാട്ട മായിട്ടെ എന്നെ പോലെ ആളുകൾക്കു കാണാൻ കഴിയൂ.
ഇത്തരം ചൂതാട്ട-ങൾ നടത്തിയിട്ടു ഈ മാധ്യമങൾ ലോട്ടറിക്കെതിരെ ടോക്ക് ഷോകളും മറ്റും സംഘടിപ്പിക്കുന്നതിൽ എന്ത് അർഥമാണുള്ളതു?
ഇനി പ്രേക്ഷകരോടു ചോദ്യം ചോദിച്ച് അതിനു ഉത്തരം ആയിരക്കണക്കിനു പേർ അയച്ചാലും , അവർ ഉത്തരം പുറത്തു പറയാതെ വീണ്ടും, വീണ്ടും ചോദിച്ചു കൊണ്ടിരിക്കും. ഇതു കേൾക്കുന്ന പ്രേക്ഷക ലക്ഷങൾ ഉത്തരം അയച്ചു കൊണ്ടേയിരിക്കുന്നു. ദോഷം പറയരുതല്ലോ ലക്ഷങൾ എസ്.എം.എസ് വഴി ലഭിക്കുമ്പോൾ അഞൂറോ, ആയിരമോ രൂപക്കുള്ള അല്ലെങിൽ ദിർഹമിനുള്ള ഏതെങ്കിലും ഉൽപ്പന്നത്തിന്ദെ കൂപ്പൺ നൽകി ആ കമ്പനിയിൽ നിന്നു കിട്ടുന്ന കമ്മീഷൻ കൂടി ഇവർ സമ്പാദിക്കുന്നു.
ഇത്തരം റേഡിയോ, ടിവി ക്കാരെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല കാരണം നമ്മുടെ ചില പ്രേക്ഷകരും യാതൊരു പൊതുവിഞാനം ഇല്ലാത്തവരാണെന്നു ചില പരിപാടികൾ വീക്ഷിക്കുന്ന എല്ലാവർക്കും കാണാവുന്നതാണു. കുറേ നാളുകൾക്കു മുൻപു ഏഷ്യാനെറ്റ് ചാനലിൽ വാൽ കണ്ണാടിയെന്ന ഒരു പരിപാടി ഈയുള്ളവൻ കാണാനിടയായി അന്ന് അവതാരകർ പങ്കെടുക്കുന്ന ചില മഹിളകലോട് ചോദിച്ചു ലോകത്ത് ഏറ്റവും അധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന സ്ഥലം ഏതാണെന്ന് അതിനു ചില സ്ത്രീ കൾ ഉത്തരം നൽകിയതു കേട്ടാൽ സത്യത്തിൽ ഈ സാക്ഷര കേരളത്തിൽ അക്ഷരം പഠിച്ചവർ നാണിക്കും വിധം ആയിരുന്നു. (ഒരാൾ പറഞതു ശബരിമലയെന്നും, മറ്റൊരാൾ പറഞതു ഗുരുവായൂർ എന്നും.) . ഇനി ഈ അടുത്തിടെ ഒരു റേഡിയോയിലൂടെ കേട്ടതു നമ്മുടെ രാഷ്ട്രപിതാവായ ഗന്ധിജിയുടെ ജന്മദിനം എന്നതിനു ഒരു മഹാൻ ഉത്തരം നൽകിയതു നവം മ്പർ പതിനാലെന്ന്.
മറ്റൊരുദാഹരണം കൂടി പറയട്ടെ.. ഇതു നടന്നതു നമ്മുടെ തലസ്ഥാന നഗരിയിൽ ആണു. ഒരു ചാനലുകാർ മൈക്കുമായി തെരുവിൽ ചോദ്യങൾ ചോദിച്ചുകൊണ്ട് നടന്ന കൂട്ടത്തിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്ത് നിന്നിരുന്ന ഒരു സ്ത്രീയോട് ഇങിനെ ചോദിച്ചു”“ ഇതു കൊല്ലവർഷം എത്രാമത്തെയാണെന്ന്... നിർഭാഗ്യം എന്ന് പറയട്ടെ അവർക്കതിനു മറുപടി പറയാൻ കഴിഞില്ല, അവർ ഒരു അദ്യാപിക ആയിരുന്നിട്ടുകൂടി . കുട്ടികളെ അക്ഷരം പറഞു കൊടുക്കുന്നവർ ഓണവും, വിഷുവും, പെരുന്നാളും, നോമ്പും ക്രിത്യമായും അറിയുന്നവർ ചുരുങിയതു ഇത്തരം കാര്യങൾ എങ്കിലും അറിഞിരിക്കൽ അത്യാവശ്യം അല്ലേ.
ഇതാണു ഈ ചാനലുകാരും മറ്റും എസ്.എം.എസ് ലൂടെ മുതലെടുക്കുന്നതു.
പലപ്പോഴും ഈ ചാനലുകാരും. റേഡിയോക്കാരും പറയുന്നതു കേൾക്കാം ഞങൾ ഇത് സൌജന്യമായി നടത്തുന്നതിനു ഒരു പാട് ചിലവുണ്ടെന്നു, സത്യമാണതു . എന്നാൽ ഇവർ, പരസ്യങൾ വഴി ഒരു സെക്കന്റിനു പോലും ലക്ഷങൾ വാങിയാണു ഇതു നടത്തുന്നതു, ഈ പരസ്യങൾ പ്രേക്ഷകരിൽ ഓരോ നിമിഷങളിലും അടിച്ചേൽപ്പിച്ചു കൊണ്ടാണു പരിപാടി നടത്തുന്നതു. ഇതിനും പുറമേ ഈ പരസ്യത്തിന്റെ പണം കൊടുക്കുന്ന ഉൽപ്പാദകർ ഈ നഷ്ടം നികത്തുന്നതു അവർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നത്തിനു വില കൂട്ടികൊണ്ടാണ്. ഈ കൂടിയ വിലയും നൽകുന്നതു പാവങളായ ഈ പ്രേക്ഷകരാണു.
ഇത്തരം പണം പിടുങുന്ന കളികളിൽ ടീവി,റേഡിയോ കൾക്കു മാത്രം അല്ല പങ്കു , ഇതിന്ദെ ഓരോ ഭാഗങൾ ടെലിഫോൺ കമ്പനികളും, ചാനലുകൾ ക്കു പരിപാടി സ്പോൻസർ ചെയ്യുന്നവർക്ക് കൂടി ഉണ്ടെന്നു കൂടി കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.
ഇത്തരം എസ്.എം.എസ് സന്ദേശങൾ അയച്ച് നിങൾ വഞ്ചിതരാകുന്നതിനു പകരം റേഡിയോവിലൂടേയും, ചാനലുകളിലൂടേയും കാണുന്നതും ശ്രവിക്കുന്നതുമായ പൊതു വിഞാനം കേൾക്കുക പഠിക്കുക സന്ദേശങൾ അയക്കാതിരിക്കുക. നിങൾ കാണുന്നതും കേൾക്കുന്നതും സൌജന്യമല്ല മറിച്ച് ഈ മാധ്യമങൾ നമ്മെ പരസ്യങൾ വഴി നിങളുടെ സമയവും കവരുകയാണെന്ന് കൂടി മനസ്സിലാക്കുക. പരസ്യം ഇല്ലാതെ അവർക്കു പിടിച്ചു നിൽക്കാൻ കഴിയില്ലെന്നുള്ളതു സത്യമായിരിക്കെ തന്നെ അതു പ്രേക്ഷകർ കേട്ടില്ലെങ്കിൽ ഉൽപ്പാദകർക്കു പ്രയോജനം ചെയ്യില്ലല്ലോ.
നാം പലരും കണ്ണീർ സീരിയലുകൾ കാണുന്നതിൽ ഒട്ടും പിറകിലല്ലോ. പ്രത്യേകിച്ച് സ്ത്രീകൾ... ഇത്തരം സീരിയലുകളൾക്കു സമയനഷ്ടം ചെയ്യാതെ , എസ്.എം.എസ് അയക്കുന്നതിന്റെ പണം ഉപയോഗിച്ചാൽ തെരുവുകളിൽ പത്ത് രൂപക്കു കിട്ടുന്ന പൊതുവിഞാന പുസ്തകങളെങ്കിലും വാങിയാൽ അറിവുകൾ നേടാം. എന്നാലും ഈ എസ്.എം.എസ് വഞ്ചനകൾക്കു നിങൾ അടിമപ്പെടാതിരിക്കാൻ ശ്രമിക്കുക.
No comments:
Post a Comment