Sunday, October 16, 2011

ത്യാഗിയായ മകൾ - കഥ


സരോജനിക്കും അരവിന്ദനും മൂന്ന് പെൺ മക്കളായിരുന്നു, രമണി, അശ്വതി, ശ്രിദേവി എന്നിവർ, ദരിദ്രകുടുംബമായിരുന്ന സരോജനൈയും, അരവിന്ദനും പാടത്തും പറമ്പിലും രാപ്പകൽ അദ്ധ്വാനിച്ചായിരുന്നു കുടുംബം പോറ്റിയിരുന്നത്, ഇടക്കിടെ കിട്ടുന്ന ജോലിയിൽ നിന്നുള്ള വരുമാനം കൊണ്ട് ദിവസത്തിൽ ഒരു നേരത്തിനുള്ളതേ തികയുമായിരുന്നുള്ളു അതിനാൽ സരോജനി അയൽ വീടുകളിൽ പോയി മുറ്റമടിച്ചും പാത്രങ്ങൾ മോറിയുമാണു ബാക്കി വരുന്ന അന്നം സമ്പാദിച്ചിരുന്നത്, എങ്കിലും മക്കൾക്ക് വിദ്യാഭ്യാസം നലകണമെന്ന് തന്നെ ആ ദരിദ്ര ദമ്പതികൾ നിർബ്ബന്ധമായിരുന്നു, ഇളയമകൾ അശ്വതി നാലാം തരം പഠിക്കുമ്പോഴാണു അരവിന്ദൻ അക്കാലത്തെ മഹാരോഗമായിരുന്ന ടിബിക്ക് കീഴടങ്ങിയത്, അരവിന്ദൻറെ മരണത്തോടേ സരോജനിക്ക് കുടുംബഭാരം താങ്ങാവുന്നതിലും ഏറെയായതോടെ മൂത്തവർ രണ്ട് പേരൂം പഠിപ്പ് നിർത്തി പണിക്ക് പോകാൻ തുടങ്ങി . എങ്കിലും ഇളയമകൾ ശ്രീദേവിക്കും കൂടുതൽ പഠിക്കാൻ കഴിഞ്ഞില്ല അവളും ഏഴാം തരത്തിൽ വെച്ച് പഠിപ്പവസാനിപ്പിച്ചു. മൂത്തവർ വളർന്നപ്പോൾ വളരെ കഷ്ടപ്പെട്ടാണെങ്കിലും സരോജനി അവരെ വിവാഹം ചെയ്തയച്ചു, അവർ ഭർത്തൃമതികളായപ്പോൾ സരോജനി തെല്ലു ആശ്വാസമായെങ്കിലും ഇനിയും ഒരു കടമ്പ തൻറെ മുന്നിൽ നിൽക്കുന്നാതിനാൽ അയൽ വീടുകലിലെ പണിക്ക് പോക്ക് സരോജനി നിർത്തിയില്ല,  വീട്ടിൽ ഏകയാകുന്ന മകൾക്ക് തയ പാഴ നെയ്യാനുള്ള പരിശീനം നൽകി അവർക്ക് കൈതയോലകൾ സംഘടിപ്പിച്ച് കൊടുത്തു അവൾ ആ പണിയിലും വ്യാപൃതയായതിനാൽ അല്ലലില്ലാതെ കുടുംബം തള്ളി നീക്കി, മൂത്ത രണ്ട് പേരേയും വിവാഹം കഴിച്ചവരും കൂലി പണിക്കാരായതിനാൽ ഭാര്യവീട്ടിലെ കഷ്ടപ്പാടുകൾ അകറ്റാൻ നിവൃത്തിയില്ലായിരുന്നതിനാൽ അവർ അമ്മയെ തേടിയെത്തലും ചുരുങ്ങി, അങ്ങനെയിരിക്കെ ഒരു നാൾ സരോജനി പണിയെടുത്തിരുന്ന വീട്ടിൽ വെച്ച് തളർന്ന് വീണു. ശ്രിദേവിക്ക് അത് താങ്ങാവുന്നതിലും അധികമായിരുന്നു. സരോജനിക്ക് ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയില്ലെന്ന് കൂടി ഡോക്ടർ വിധി എഴുതിയതോടെ ശ്രീദേവിക്കായി കുടുംബം പോറ്റേണ്ട ചുമതല. അമ്മയുടെ ചികിത്സ, ഭക്ഷണം അവൾ നന്നേ ഞരുങ്ങിയെങ്കിലും സഹോദരിമാർക്കു മുന്നിൽ കൈനീട്ടാൻ അവൾ തയ്യാറായില്ല. ഇടക്കിടെ ഒന്നെത്തിനോക്കി മാത്രം പോയിരുന്ന സഹോദരിമാർ പ്രാരാബ്ദമായതിനാൽ ശ്രീദേവിയേയും അമ്മയേയും എന്തെങ്കിലും നൽകി സഹായിക്കാനും കഴിഞ്ഞില്ല.
   അമ്മയെ ശുശ്രൂഷിച്ച് കാലം കടന്ന് പോയത് ശ്രീദേവി അറിഞ്ഞില്ല, അല്ല അറിഞ്ഞെങ്കിലും അവൾ പുറത്ത് കാട്ടിയില്ലെന്ന് തന്നെ പറയണം. സരോജനി കിടന്ന കിടപ്പ് ഇരുപത്തി നാലു വർഷം കിടന്നു അത് വരേയ്ക്കും അമ്മക്കായ് ജീവിച്ച് തൻറെ ജീവിതം ഹോമിച്ച ത്യാഗിയായ ശ്രീദേവി അമ്മയും കൂടി കാലയവനികയിൽ മറഞ്ഞതോടേ ഒറ്റക്കായി അതിനകം അവൾ നാല്പത് പിന്നിട്ടിരുന്നു, ഏകയായ സഹോദരിയെ തനിച്ചൊരു വീട്ടിൽ നിർത്തുന്നത് ഭംഗിയല്ലെന്ന് കണ്ട സഹോദരി രമണി അവളെ തൻറെ കൂടേ താമസിപ്പിച്ചു, ഈ കഴിഞ്ഞ ദിവസം ശ്രീദേവി ആരോടും പരിഭവമില്ലാതെ, ഒരു ആശുപത്രിയിലും കിടക്കാതെ, ഒരു ദിവസം പോലും തൻറെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടാകാതെ ഈ ലോകത്തോട് വിട പറഞ്ഞു. അമ്മയ്ക്ക് വേണ്ടി ത്യാഗം സഹിച്ച ആ സ്ത്രീയോട് കരുണ കാണിച്ച ദൈവത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.








Abk Mandayi Kdr

Create your badge

Wednesday, October 12, 2011

വിദ്യാഭ്യാസം നേടിയിട്ടും നാം ഭയക്കുന്നതെന്തിനു? - ലേഖനം.



നാമിൽ പലരും  പത്താം തരവും, പ്ലസ് ടൂവും, ബിരുദവും നേടിയവരാണു, എന്നിരുന്നാലും പലരും നാട്ടിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും അപേക്ഷകൾ സമർപ്പിക്കേണ്ടി വരുമ്പോൾ മറ്റുള്ളവരെ അഭയം പ്രാപിക്കുന്നത് കാണാം. ഈ അറിവില്ലായ്മയെ മുതലെടുക്കാൻ കുറേയാളുകൾ ഇത്തരം ആപ്പീസുകൾക്ക് മുൻപിൽ ഈ വിവരവും, വിദ്യാഭ്യാസമുള്ളവരെ സഹായിക്കാനെന്ന മട്ടിൽ അവരെ ചൂഷണം ചെയ്ത് പണം പിടുങ്ങുന്നു. ഒന്ന് മനസ്സിരുത്തിയാൽ ഈ അപേക്ഷ നിഷ്പ്രയാസം പൂരിപ്പിക്കാവുന്നതെയുള്ളു. നിത്യവും അതേ തൊഴിൽ ചെയ്യുന്നവരേക്കാൽ പത്ത് മിനിറ്റ് അധികം വേണ്ടി വന്നാലും ഈ വിദ്യാസമ്പന്നരെന്ന് പറയുന്നവർ അപേക്ഷകൾ എഴുതാനും പൂരിപ്പിക്കാനും ഈ ഇത്തിക്കണ്ണികളെ ആശ്രയിക്കുന്നത് കാണാം.
   ഈ കാര്യം എഴുതാനുള്ള പ്രേരണയുണ്ടായത്, കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവമാണു. എനിക്ക് ഒരു കാറിൻറെ ഉടമസ്ഥാവകാശം ഭാര്യയുടെ പേരിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. ഞാൻ അതിനായി പോകുന്നെന്ന് എൻറെ ഒരു സുഹൃത്തിനോട് യാദൃശ്ചികയാൽ പറയേണ്ടി വന്നപ്പോൾ സുഹൃത്തിൻറെ ഉപദേശം “ താനെന്തിനു അതിനു പോകണം താൻ പോയാൽ ഇന്നതു നടക്കില്ല പകരം ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ കൊടുത്താൽ അവർ ശരിയാക്കി തരുമെന്ന്” ഞാൻ ചോദിച്ചു അപ്പോൾ ഞാൻ പഠിച്ചതെല്ലാം പുഴുങ്ങി തിന്നാനായിരുന്നോ, എത്ര താമസം വന്നാലും ഞാൻ തന്നെ അത് ശരിയാക്കും എന്നുറപ്പിച്ചു. അവിടെ ചെന്ന് നേരെ അവിടെയുള്ള ഉദ്ധ്യോഗസ്ഥനുമായി എൻറെ ആവശ്യം ഉന്നയിച്ചപ്പോൾ മാന്യനായ അദ്ദേഹം പറഞ്ഞു, വിവിധ നമ്പറുകളിൽ അറിയപ്പെടുന്ന അപേക്ഷ ഫോറാങ്ങൾ വാങ്ങി പൂരിപ്പിച്ച് നൽകാനും അപേക്ഷ വിൽക്കുന്ന സ്ഥലവും പറഞ്ഞു തന്നു, യഥാർത്ഥത്തിൽ ഈ അപേക്ഷകൾ നൽകേണ്ടത് അതാത് ആർ.ടി.ഓ ഓഫീസിൽ നിന്നാണെങ്കിലും നമ്മുടെ സർക്കാറിൻറെ കാര്യക്ഷമതയെ കുറിച്ചറിയാവുന്ന ഞാൻ അപേക്ഷ പുറമേ നിന്ന് വാങ്ങി വരുമ്പോൾ എൻറെ മറ്റൊരു പ്രവാസി സുഹൃത്ത് എന്നേക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു ഡ്രൈവിംഗ് സ്കൂളുകാരനുമായി എൻറെ അതേ ആവശ്യത്തിനു തന്നെ സംസാരിക്കുന്നു. സ്കൂളുകാരൻ  അഞ്ഞൂറ് രൂപ നൽകിയാൽ ഒരാഴ്ചക്കകം ശരിയാക്കാമെന്ന് പറയുന്നതിനിടയിലാണു ഞാൻ ഫോറവുമായി ആർ.ടി.ഓ ഓഫീസിലേക്ക് വരുന്നത്. ഞാനും സുഹൃത്തുമായി സംസാരിക്കുമ്പോൾ സുഹൃത്ത് ഡ്രൈവിംഗ് സ്കൂളുകാരനോട് പറഞ്ഞ് താൻ അല്പം കഴിഞ്ഞ് അയാളുടെ സ്ഥാപനത്തിലെത്താമെന്ന്. ഞങ്ങൾ പരസ്പരം സുഖവിവരങ്ങൾ സംസാരിച്ചതിനു ശേഷം ഞാൻ അവിടെ എത്തിയ കാര്യം പറഞ്ഞു, സുഹൃത്ത് എന്നോട് ചോദിക്കുന്നു നമ്മൾ പൂരിപ്പിച്ചാൽ എന്തെങ്കിലും തെറ്റുകൾ വരില്ലേ? ഞാൻ പറഞ്ഞു ഡ്രൈവിംഗ് സ്കൂളുകാരും താനും അക്ഷരാഭ്യാസം നേടിയവർ സ്വയമായി ഇംഗ്ലീഷ് വായിക്കാനും അർത്ഥം മനസ്സിലാക്കാനും കഴിവുള്ളവർ നമ്മുടെ അരീവിനെ എന്തിനു അപമാനിക്കണം,, ഞാൻ അയാളെ പിന്തിരിപ്പിച്ചു വേണ്ട അപേക്ഷകൽ പൂരിപ്പിച്ച് നൂറ്റി എഴുപത്തി അഞ്ച് രൂപ കൊണ്ട് കാര്യം സാധിച്ചു. ഞാൻ സുഹൃത്തിനോട് ചോദിച്ചു തൻറെ വിദ്യാഭ്യാസത്തെ കുപ്പയിലെറിയാതെ തന്നെ മുന്നൂറ്റി ഇരുപത്തിയഞ്ച് രൂപ കീശയിലുമാക്കി പിരിയുമ്പോൾ കൂട്ടുകാരൻ പറയാൻ മറന്നില്ല, നിന്നെ കണ്ടില്ലായിരുന്നെങ്കിൽ ഈ ധൈര്യം എനിക്ക് ലഭിക്കില്ലായിരുന്നെന്ന്.
  ഇതൊരു ചെറിയ വിഷയമാണെങ്കിലും ഇത്തരം നൂലാമാലക്ക് നമ്മൾ തല കൊടുക്കേണ്ടെന്ന് കരുതി എത്രയോ വിദ്യാസമ്പന്നർ കീശ കാലിയാക്കുകയും പാവപ്പെട്ടവൻറെ കീശയെ ലക്ഷ്യമിട്ട് പറക്കുന്ന കഴുകന്മാർക്ക് പാതയൊരുക്കുകയും ചെയ്യുന്നു. ഇത്തരം ആളുകൽ ഉദ്ധ്യോഗസ്ഥന്മാരെ സ്വാധീനിച്ച് കുറേ അപേക്ഷകൾ ഒരുമിച്ച് ഒപ്പു വാങ്ങുമ്പോൾ സ്വന്തമായി അപേക്ഷകൾ സമർപ്പിക്കുന്ന അറിവുള്ളവരെ വിഡ്ഡികൾ കൂടി ആക്കുന്ന പ്രവാണതക്ക് മാറ്റു കൂട്ടുകയുമാണു നാം ചെയ്യുന്നത്. അതൊരിക്കലും അനുവദിക്കരുതെന്ന ഉപദേശം ഞാൻ സുഹൃത്തിനു നൽകാനും മറന്നില്ല.
 നമ്മുടെ കഴിവിനെ പ്രകടിപ്പിക്കുമ്പോഴാണു നമ്മൾ പരിചയ സമ്പന്നരാകുന്നത്. ഇതു വായിക്കുന്ന ഓരൊ സുഹൃത്തുക്കളും ഈ പ്രവർത്തി നടപ്പാക്കിയാൽ കുറേയെങ്കിലും കൈകൂലിയും, ചൂഷണം ചെയ്യുന്നവരേയും ഒരു പാഠം പഠിപ്പിക്കാൻ നമ്മുക്കാകും.



















Abk Mandayi Kdr

Create your badge