പൂർവ്വ ദിക്കിൽ നിന്നുണർന്ന് വരവെ..
പൂന്തോപ്പിലെ വാക മരച്ചോട്ടിൽ...
ഞാൻ സൂര്യനമസ്ക്കാരം ചെയ്യവേ.
വാക മര ലതകളുതിർത്ത...
രണ്ടിറ്റു ഹിമകണങ്ങൾ..
നീലാംബരമേ ... ജനനിക്ക് നീയേകിയ..
നിൻ ഹൃദയത്തിൽ ചാലിച്ചെടുത്ത..
സ്നേഹത്തിൽ മണി മുത്തുകളായിരുന്നുവോ?
രാവിൻ ഏകാന്തതയിൽ...
നിൻ സഹചരൻ അമ്പിളി മാമനോട്...
മൃദുലമായ് മൊഴിഞ്ഞത് ...
നിൻ കാമുകിയാം ഭൂമിക്കേകിയ ..
മണി മുത്തിനെ കുറിച്ചായിരുന്നുവോ?
എന്നുമീ പൂന്തോപ്പിൽ ...
ഞാൻ നിന്നിലെ നീലിമ പാർത്ത്..
നിന്നിലേക്കലിയുവാൻ ..
എത്ര മോഹിച്ചിരുന്നെന്നോ.
സൂര്യനും, ചന്ദ്രനും, താരകങ്ങളും..
മാർഗ്ഗരോധം ചെയ്യുകില്ലായിരുന്നെങ്കിൽ...
നിന്നിലലിയാൻ പറന്നുയരുമായിരുന്നേനെ.
നീ ഭൂമികക്കേകും സ്നേഹ വിരുന്നൊർത്ത്..
എന്നിലസൂയ വളർന്നത് പോലെ.
നീ ജനനിക്കേകിയ സ്നേഹത്തിൻ മുത്തുകൾ...
എനിക്കായിരുന്നെങ്കിൽ..
ആ മുത്തുകൾ എൻ ഹൃത്തിലേറ്റി..
സഹസ്രങ്ങൾ നിന്നേയും ധ്യാനിച്ച്...
ഈ മലർ മരച്ചോട്ടിൽ ...
സൂര്യ നമസ്ക്കാരം ചെയ്തേനെ.
Abk Mandayi Kdr

Create your badge
No comments:
Post a Comment