Friday, June 3, 2011

മകൾക്കൊരു വിവാഹാലോചന - (എൻറെ സങ്കൽപ്പങ്ങൾ)

ലോകത്ത് എല്ലാ പിതാക്കന്മാർക്കും തൻറെ മകൾക്ക് നല്ല വിവാഹാലോചനകൾ വരാൻ ആഗ്രഹം കാണും, പല നല്ല വരന്മാരെ കിട്ടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുക പതിവാണു, അക്കൂട്ടത്തിൽ ഞാനും പെടുന്നു. എൻറെ സങ്കല്പത്തിലെ മകളുടെ ഭാവി വരൻ എങ്ങിനെ വേണമെന്നതു ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നു. ഇതിൽ എൻറെ മകൾ എൻറെ ആശയാദർശ്ശങ്ങളുടെ പ്രതിച്ഛായാണെന്ന് ആദ്യം പറയട്ടെ.
   വിവാഹാലോചന വരുന്നെങ്കിൽ ഞാനും ഒരു സാധാരണ പിതാവാകും, സാധാരണ പിതാക്കന്മാർ ആഗ്രഹിക്കുന്നതിവയൊക്കെയാണെല്ലൊ. 1) വരൻ മകൾക്ക് അനുയോജ്യമായ സൌന്ദര്യവും, പൊക്കവും ഒത്തിണങ്ങണം.  2. മകളുടെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചോ അതിലധികമോ വിദ്യാഭ്യാസം നേടിയിരിക്കണം 3. മകളുടെ ആശയാദർശ്ശങ്ങൾക്ക് സാമ്യമുള്ള ആശയാദർശ്ശം ഉള്ളയാളായിരിക്കണം. (ഇത് ഞാനുൾപ്പെടുന്ന ചിലർക്ക് മാത്രം ഉണ്ടാകുന്ന സ്ങ്കല്പമായിരിക്കും) 4. മകളെ കെട്ടാൻ വരുന്ന പയ്യൻ ഭാര്യ ( നഃ സ്ത്രീ സ്വാതന്ത്ര്യ മർഹതി : മനുസ്മൃതി) എന്ന ഭർത്താവിനാൽ ഭരിക്കപ്പെടെണ്ടവളല്ലെന്ന ഇണയാണെന്ന് കരുതുന്ന ഒരുവനായിരിക്കണമെന്ന് ഞാൻ നിർബന്ധം പിടിക്കുന്നു, എന്നാൽ പുരുഷ ഇണയുടെ എല്ലാ അവകാശങ്ങളും അംഗീകരിക്കാൻ സ്ത്രീ ഇണ തയ്യാറാകണം എന്നതാണെന്റെ പക്ഷം. 5. പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങളിൽ നിന്നും തീർത്തും മുക്തനായിരിക്കണം. 6. സ്ത്രീയുടെ ധനം ആഗ്രഹിക്കാത്തവനായിരിക്കണം ( ചിലർ പിതാവിൻറെ സ്വത്ത്മുൻ കൂട്ടി കണ്ട് കൊണ്ട് ഒന്നും ചോദിക്കില്ല, ഇതെല്ലാം അവൾക്കുള്ളതല്ലേ എന്ന് കരുതി സ്ത്രീധനം ചോദിക്കാതിരിക്കുകയും , വിവാഹ ശേഷം പണം പിടുങ്ങുന്നവരും ഉണ്ട് - അത്തരത്തിലെല്ലാത്തവരായിരിക്കണം - ഇണയുടെ പിതാവിൻറെ പണം ആഗ്രഹിക്കാത്ത ഒരുവനാകണം എന്ന് സാരം, ( ഇതിൽ ഒട്ടു മിക്ക പിതാക്കന്മാരും പണം കൊടുക്കാൻ നിർബന്ധിതനാകുകയാണു.- അതില്ലാത്തൊരു പിതാവാകാനാണു എൻറെ ഏറ്റവും വലിയ അഭിലാക്ഷം സാധിക്കുമോ എന്നുള്ളത് സർവ്വ ശക്തൻറെ തീരുമാനത്തിനു വിടുന്നു. ഇത്തരം ഗുണങ്ങളുള്ള ഒരു പയ്യനെയല്ലേ ഭൂരിഭാഗം പിതാക്കന്മാരും ആഗ്രഹിക്കുക. അതിനായി നാം സാമൂഹിക മാറ്റം ആഗ്രഹിക്കുന്നു, പുതു തലമുറയാണു അതിനു മുൻ കൈ എടുക്കേണ്ടതു. ആദർശ്ശം വാക്കുകളിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടേയും കാണിക്കുക , മേൽ പറഞ്ഞതിൽ നൂറിൽ നൂറും പാലിച്ച ഒരു വ്യക്തിയെന്ന നിലക്ക് എൻറെ മകളുടെ കാര്യത്തിലും എൻറെ സങ്കല്പങ്ങൾ എൻറെ ആശയങ്ങൾ നിറവേറുമെന്ന് തന്നെ ഞാൻ കരുതുന്നു. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന ഉറച്ച ശുഭാപ്തി വിശ്വാസക്കാരനായി ഞാൻ മകളുടെ ഭാവി വരനേയും കാത്ത് ഇരിക്കുന്നു.





Abk Mandayi Kdr

Create your badge

2 comments:

ഫെമിന ഫറൂഖ് said...

നല്ല ഒരു വരനെ ലഭിക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നു..

Pathfinder (A.B.K. Mandayi) said...

നന്ദി സഹോദരി, താങ്കളുടേയും എൻറേയും പ്രാർത്ഥനകൾ സഫലമാകട്ടെ..