Sunday, March 13, 2011

തുല്ല്യ നീതി - കവിത

ഒരു റേഷൻ കാർഡിനായ്...
അലഞു ഞാനര വ്യാഴ വട്ടം...
പലനാളുകൾ കയറിയിറങ്ങി..
സർക്കാർ മണിമന്ദിരങ്ങൾ..
പ്രീതിപ്പെട്ടില്ലൊരു ...
ഉദ്യോഗ പ്രഭുതിയും.
ചൊല്ലുന്നവരെന്നോട്...
സമയമായില്ലെന്നു.

കാത്തിരിക്കാൻ പലരും...
ഉപദേശിച്ചു ബന്ധുക്കൾ...
ഒരു നാൾ അങ്ങ് തലസ്ഥാന നഗരിയിൽ...
ഉയർന്ന് പൊങ്ങുന്നവനൊരു...
രാഷ്ട്രീയ നേതാവായ്...
പച്ച പരിഷ്ക്കാരിയവൻ ...
അമേരിക്കയിൽ നിന്ന്...
സ്യൂട്ടും കോട്ടുമവൻ അഴിച്ച് വെക്കുന്നു...
ഖദറും മുണ്ടുമായവൻ നഗരം ചുറ്റുന്നു...
ആ വമ്പനുമില്ല റേഷൻ കാർഡും,
തിരിച്ചറിയൽ രേഖയും...
ആ വമ്പനുടനെ ലഭിക്കുന്നു...
റേഷൻ കാർഡും, തിരിച്ചറിയൽ രേഖയും...
വമ്പൻ നേടിയ റേഷൻ കാർഡിനില്ലൊരു..
നേരവും കാലവും.
വമ്പനും, ഞാനും പറയുന്നു ...
ഭാരത പുത്രരെന്ന്...
വമ്പനും ഞാനും നൽകുന്നു...
നികുതി മുറയായ്...
ഗാന്ധി തലയൻ നോട്ടുകൾ....
ഇതാണോ ഭാരതത്തിൽ...
അമ്പേദ്ക്കറേഴുതിയ തുല്ല്യ നീതി.

No comments: