Thursday, March 10, 2011

അമ്മയുടെ വിലാപം - കവിത

ആരറിയുന്നീ അബലയാം ....
അമ്മമാരുടെ വിലാപം....
ആരറിയുന്നീ തേങ്ങുന്ന...
അമ്മമാരുടെ മനം.

വില വാങ്ങി വിറ്റതല്ല...
അവളുടെ ഗർഭപാത്രം...
പണത്തിനായ് വിറ്റതല്ല...
അവളുടെ മാനം.

ചുമക്കുന്നവളിന്നൊരു ഭാരം...
തൻ ഉദരത്തിൽ ആരുടെ ....
ഉച്ഛിഷ്ടമാണെന്നറിയാതെ...
ഭയക്കുന്നവൾ ആ മാംസ...
പിന്ധത്തെ ഒരു ധൂമകേതു പോൽ.

രാജ്യത്തിൽ കാവൽക്കാരായവർ...
അതിർത്തി കാക്കുന്ന പോരാളികരിവർ...
നിഷ്ഠൂരാമാം കവർന്നെടുത്തു...
ഗ്രാമത്തിൻ അഴകായ് വാഴുന്നീ..
നാരിമാരിൻ മാനം.
പലരാൽ വലിച്ചു കീറിയവളുടെ...
ഉദരത്തിൽ വളരുമാ ജീവനെ ....
പല മാർഗ്ഗത്തിലൂടെ ....
ഉന്മൂലനത്തിനായ് പല കുറി...
അന്നേരമുണർന്നവളിലമ്മ...
പിൻ വാങ്ങിയവളുദ്യമം വിട്ട്.

നീയറിയുന്നോ മഹാപാതകി...
രാജ്യത്തിൻ കാവൽ ഭടാ....
നിൻ ക്രൂരമാം ചെയ്തിയാൽ...
പിറക്കാൻ പോകുന്നൊരു...
അനാഥയാം പൈതൽ ...
നിൻ നിമിത്തമൊരു നാരി..
പതിയില്ലാതമ്മയായ് ഭവിച്ചതു.!!!!
മാലോകരവളെ പഴി പറഞത്.!!!!

നീയാണോ രാജ്യത്ത് നീതി...
നടപ്പാക്കുന്നവൻ രാജ്യ രക്ഷകൻ????
നീയാണോ അബലരാം മർത്ത്യർക്കു...
കാവൽ ഭ‌ടൻ?????
നീ അർഹിക്കുന്നില്ലൊരിക്കലും...
രാജ്യത്തിനതിർത്തി കാക്കും...
കാവൽ പട്ടാളക്കാരനായ്.

നീ കണ്ടുവോ ഒരു അമ്മയിൻ...
മാതൃത്വം വിങ്ങുന്നതു...
നീ കണ്ടുവോ ഒരമ്മയിൻ...
ഹൃദയത്തിൻ വിലാപം.

1 comment:

K A Solaman said...

കവിത കൊള്ളാം
-കെ എ സോളമന്‍