Monday, March 7, 2011

വിശപ്പിൻറെ വിളി .... കവിത

എനിക്കു വിശക്കുന്നെന്ന...
രോദനവുമായൊരു...
ഭിക്ഷക്കാരനാ ...
മണിമാളികക്കു മുന്നിൽ...
പടിവാതിലിൽ മുട്ടിവിളിക്കുന്നു....
വയറൊട്ടി, മുഖം കരിവാളിച്ചൊരു പേക്കോലം.

മണിമാളിക കവാടം....
തുറന്നൊരു പുഷ്ടിച്ചൊരു...
പിത്തശരീരിണി നാരി കടന്നു..
വരുന്നാവാതിലിനരികെ...
പുഷ്ടി കാണുകിൽ ചൊല്ലിടാം...
 അവളൊരു നാളിലും ...
പശിയറിയാത്തവളെന്ന്.
ക്രുദ്ധയാം അവളാ പിച്ചക്കാരനെ...
നോക്കിയാക്രോശിക്കുന്നി...
വിടെ അന്നമൊന്നുമില്ലെന്ന്...
കോപിഷ്ടയവൾ ആഞടക്കുന്നാ...
പടിവാതിൽ തിരിഞു നടന്നീടുന്നു.
ഒരിറ്റു മിഴിനീർ വീഴ്ത്തിയാ ...
പഷ്ണിക്കാരൻ നടന്നകന്നീടുന്നു...
തൊട്ടടുത്ത കുടിലിനെ ലക്ഷ്യമാക്കി...
കുടിലിന്ന് മുന്നിൽ നിന്ന കുലീനയാം...
നാരിയോടിരക്കുന്നയാൾ ...ഒരിറ്റു...
കഞിവെള്ളത്തിനായ് കേഴുകിൽ....
ദയാവതിയാം അവളൊരു കിണ്ണം...
കഞിയുമായ് കടന്നു വന്നയാൾക്കരികിൽ....
അല്പം ചമ്മന്തിയുമായ്...
വിശപ്പടങ്ങുവോളമാ  പഥികൻ ...
കഞി മൊന്തീടുന്നു...
കൃപയോട് നോക്കിയാ .....
ഭിക്ഷുകി പാത്രം മടക്കീടുന്നു..
നന്ദി ചൊല്ലി പ്രിയുമ്പോളയാൽ...
ദൈവത്തോടിരക്കുന്ന് ....
എന്നും നന്മ ചൊരിയണേയീ.....
നന്മവിളയുമീ കുടിലിൽ.
വിശക്കുന്നവനന്നമൂട്ടീടുകിൽ...
ദൈവം കടാക്ഷിച്ചിടുമെന്നും.

No comments: