മിഡിൽ ഈസ്റ്റിലെ പ്രബലമായ ഒരു റേഡിയോ നിലയം ഈയ്യിടെ അവരുടെ പ്രക്ഷേപണങൾ ലോകത്തെവിടെയിരുന്നും കേൾക്കത്തക്ക വിധം ഇന്ദെർനെറ്റുമായി ബന്ധിപ്പിക്കപ്പെട്ടതു നിങൾ അറിഞു കാണുമല്ലോ. നെറ്റു വഴി ഇപ്പോൾ പലരും അതു ശ്രവിക്കുന്നുമുണ്ടാകും.
ഈ റേഡിയോ നിലയത്തിൽ നിന്ന് ശനിയാഴ്ചകളിൽ രാവിലെ നിങൾ താല്പര്യത്തോടെ അവതാരകരെ നേരിൽ വിളിച്ചോ, ഇല്ലെങ്കിൽ യു.എ.ഇ യിൽ ഉള്ളവർക്ക് എസ്.എം.എസ് വഴിയോ ഗാനങൾ ആവശ്യപ്പെടാം. റേഡിയോ നിലയങൾക്ക് അതൊരു കച്ചവടം ആണു അതിലേക്ക് എസ്.എം.എസ് അയക്കുന്നവരിൽ നിന്ന് അമിതമായ ചാർജ്ജ് അവർ ഈടാക്കുകയും ചെയ്യുന്നുണ്ട്. മണ്ടന്മാരായ പലരും ആ വെട്ടിൽ വീഴുന്നുമുണ്ട്. ഇവിടത്തെ വിഷയം അതെല്ലാത്തതിനാൽ അതിന്ദെ വിവരണം ഞാൻ ഇവിടെ നടത്താൻ മുതിരുന്നില്ല.
ഇന്റെർനെറ്റ് വഴി ഈ പരിപാടി കേൾപ്പിക്കാൻ തുടങിയതോടെ കയ്യിൽ പൂത്ത പണം ഉള്ളതുകൊണ്ടാണോ ആവോ വീട്ടിൽ ഇരുന്ന് ഇന്റെർനെറ്റിലൂടെ ഈ പരിപാടി കേട്ടിട്ട് ഫോൺ എടുക്കുന്നു ഇന്റെർനാഷണൽ ആയി വിളിക്കുന്നു. വിദേശത്തുള്ള അവതാരകർ പോലും ഞെട്ടുന്നു, എന്നാൽ അവർക്കതു പ്രകടം ആക്കാൻ പറ്റില്ലല്ലോ, അവർ കുശലം ആരായുന്നു അവർ ആവശ്യപ്പെട്ട പാട്ട് വെക്കാമെന്നു പറയുന്നു ഫോൺ വിളിക്കാരി തികച്ചും സംതൃപ്ത.
ഇവിടെ വിഷയം, കേവലം ഒരു പാട്ട് കേൾക്കാൻ വേണ്ടി അതും ആർക്കും സമർപ്പിക്കാൻ വേണ്ടി കൂടിയല്ലാതെ ഇന്ത്യൻ രൂപ മുപ്പതോളം ചെലവാക്കി ഒരു പാട്ട് വിദേശത്ത് നിന്നു കേൾക്കണോ? അതും ഇന്റർനെറ്റിലൂടെ മാത്രം . നാട്ടിൽ കാക്കതൊള്ളായിരം ചാനലുകൾ, റേഡിയോകൾ, ഇതിനും പുറമേ ചവറു കണക്കെ സിഡികൾ, ഇതിനെല്ലാം പുറമേ ഇന്റെർനെറ്റ് സൌകര്യം ഉള്ളവർക്കു തികച്ചും സൌജന്യമായി ഏതു ഗാനം പോലും ഇഷ്ടമനുസരിച്ച് ഡൌൺലോഡ് ചെയ്യാൻ സൌകര്യമുണ്ടായിട്ടും ഇത്തരം പൊങച്ചക്കാർ നമ്മുടെ കൊച്ചു കേരളത്തിലും വസിക്കുന്നതു എന്നേ വല്ലാതെ വേദനിപ്പിക്കുന്നു.
ഇവർ അനാവശ്യമായി ഈ മുടക്കുന്ന 30 രൂപ എത്രയോ പാവങൾ പട്ടിണിക്കാരായ ആളുകൾ കൈനീട്ടുമ്പോൾ മുഖം തിരിക്കുന്നു, എന്തിനേറേ ഈ കൊച്ചമ്മമാരുടെ സ്വന്തം മക്കൾ ഒരു പെൻസിൽ വാങാൻ പറയുമ്പോൾ പോലും കൊടുക്കാത്തവർ, തന്റെ പേരു റേഡിയോയിലൂടെ വരാനോ അതെല്ലെങിൽ പണം കയ്യിലുള്ളതിന്റെ ഹൂങ്കോ എന്നറിയില്ല ഇത്തരം പ്രവർത്തികൾ ചെയ്യുന്നതു കാണുമ്പോൾ പ്രതികരിക്കാതിക്കാൻ ഒരു സാധാരണക്കാരനു സാധിക്കുമോ?
1 comment:
നല്ല പ്രതികരണം
ആശംസകള്‍
Post a Comment