Friday, September 17, 2010

പര്‍ദ്ദ ധാരണം ഒരു വിവാദമോ?

കുറച്ചു നാളുകളായി വിഷ്വല്‍ മീഡിയ കളിലും , പത്ര മാധ്യമങ്ങളിലും ഏറെ ചര്‍ച്ച ചെയ്യപെട്ട വിഷയം ആണെല്ലോ മുസ്ലിം സമുദായത്തിലെ പര്‍ദ്ദ ധാരണം . കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഏതോ ഒരു കുബുദ്ധി പര്‍ദ്ദ വിഷയം വീണ്ടും ലൈവ് ആക്കിയിരിക്കയാണ് . ഇതേറ്റു പിടിച്ചു പലരും ഒരു സമുദായത്തെ മൊത്തം കുറ്റവാളികള്‍ ആക്കുന്നതിനുള്ള വ്യഗ്രതയിലും ആണെല്ലോ. ഒരു വിഷയത്തില്‍ ഒരു സമുദായം കുറ്റവാളി അകെണ്ട്തുണ്ടോ എന്ന് അവലോകനം ചെയ്യുകയാണ് എന്റെ ഉദ്ദേശം .
സ്ത്രീകളുടെ സംരക്ഷനാര്തം ഇസ്ലാം നിഷ്ഹ്കര്‍ശിച്ച ഒരു വ്യവസ്ഥ അതായത് ഇസ്ലാമിക കാഴ്ചപ്പാടില്‍ ഒരു സ്ത്രീക്ക് അവളുടെ മുഖവും മുന്കയ്യും ഒഴികെയുള്ള സ്ത്രീ ശരീരം അന്യ പുരുഷനില്‍ നിന്ന് മറക്കുക എന്നത് . ഇതിനെ പര്‍ദ്ദ എന്ന പേരില്‍ അറിയപ്പെടുന്നു . ഈ വ്യവസ്ഥയില്‍ എന്ത് അനീതിയാനുള്ളത് ? എന്നാല്‍ എല്ലാ സ്ത്രീകളും അങ്ങിനെ തന്നെ ആകണമെന്ന് ഇസ്ലാമിന് ഒരു നിര്‍ബന്ധവും ഇല്ലെന്നിരിക്കെ മുസ്ലിം നാമധാരികളായ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണം എന്ന് ശഠിക്കുന്നതില്‍ എന്ത് അര്‍ത്ഥമാനുള്ളത് . അവര്‍ സ്ത്രീകള്‍ തന്നെ തീരുമാനിക്കട്ടെ അവര്‍ ഇസ്ലാമിക നിയമം അനുസരിച്ചാണോ ജീവിക്കേണ്ടതെന്ന് . ഇവിടെ പര്‍ദ്ദ എന്ന പദം ആണ് ഒരു പ്രശ്നം എങ്കില്‍ ആ പെരുപേക്ഷിച്ചു ശരീരം മറയുന്ന തരത്തില്‍ ഏത് വസ്ത്രം ധരിച്ചാലും ഇസ്ലാമികം ഇല്ലെന്നു പറയാന്‍ പറ്റില്ലല്ലോ . ഞാന്‍ ഇവിടെ ഇസ്ലാമികം എന്ന് ഉദ്ദേശിച്ചത് ഒരു സമുദായത്തെ അല്ല മറിച്ചു അനുസരിച്ചവര്‍ അഥവാ സമാധാനം കാമ്ശിക്കുന്നവര് എന്നെ അര്‍ത്ഥമുള്ളൂ .
നമ്മുടെ നാട്ടില്‍ വളരെ നല്ല നിലയില്‍ ശരീരം ആകെ മറച്ചു കൊണ്ട് സാരി, ചുരിദാര്‍ പോലുള്ള വസ്ത്രം ധരിച്ചു ധാരാളം സ്ത്രീകള്‍ എല്ലാ സമുദായത്തിലും ഉണ്ട് അവരും പര്‍ദ്ദ എന്ന വസ്ത്രം ഉപയോഗിക്കണം എന്ന് ശഠിക്കേണ്ടതില്ലലോ. ഇനി തങ്ങള്‍ പര്‍ദ്ദ ധരിക്കുന്നവര്‍ എല്ലാം തികഞ്ഞവരാനെന്നു ധരിക്കേണ്ട അവര്‍ ധരിക്കുന്ന (ചിലര്‍ ) കണ്ടാല്‍ ഇതിലും ഭേദം ഇവര്‍ അല്‍പ വസ്ത്രം ധരിച്ചാല്‍ മതിയ്നെന്നു തോന്നിപ്പോകും കാരണം ശരീരത്തിന്ടെ എല്ലാ വടിവുകളും കാണത്തക്ക രൂപത്തില്‍ ഇറുകിയ ഷേപ്പ് ചെയ്ട പര്‍ദ്ദ കൊണ്ടും യാതൊരു പ്രയോജനവും സമുദായത്തിന് നല്‍കുന്നില്ല. മറിച്ചു അവര്‍ സമുദായത്തിന് പേര് ദോഷമേ വരുതുകയുള്ള് .
സമൂഹത്തില്‍ ഏറെ ദോഷം ചെയ്യുന്ന ഒരു കൂട്ടരാണ് അല്‍പ വസ്ത്ര ധാരിണികള്‍ . എന്നാല്‍ ഇതിനെ അനുകൂലിക്കുന്ന കച്ചവട കണ്ണുള്ള ആളുകളുണ്ട് എന്നാല്‍ അത്തരം പുരുഷന്മാര്‍ ഒഴികെ മറ്റുള്ള എല്ലാ പുരുഷന്മാരും തന്ടെ ഇണ (ഭാര്യ എന്ന് വിവക്ഷിക്കുന്ന ) ,സഹോദരി , മാതാവ് , മകള്‍ എന്നിവര്‍ ഒരിക്കലും അവരുടെ ശരീരം മറ്റുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ട്ടപെടില്ലല്ലോ . എന്നാല്‍ നിര്‍ഭാഗ്യം എന്ന് പറയട്ടെ തന്ടെ പ്രിയപ്പെട്ടവര്‍ ശരീരം മറയുന്ന നല്ല വസ്ത്രങ്ങള്‍ ധരിക്കുണുടൊ എന്ന് പലരും ശ്രദ്ടിക്കാരില്ല .
ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു താലിബാനിസം നാട്ടില്‍ വളര്‍ന്നു കൂടാ അവര്‍ ചെയ്യുന്നത് ഇസ്ലാമികം ആണെന്ന് ആരെങ്കിലും തെട്ടിധരിചിട്ടുന്ടെങ്ങില്‍ അവര്‍ക്ക് തെറ്റി . കാരണം താലിബാന്‍ എന്ന തീവ്രവാദികള്‍ ഒരിക്കലും ഇസ്ലാമിന്ടെ ഏഴയലത്ത് പോലും അടുക്കില്ല . മയക്കുമരുന്ന് വിറ്റും മദ്യവും മധുരാക്ഷിയുമായി കഴിയുന്ന അവരെ ഇസ്ലാമിസ്റ്റ് എന്ന് വിളിക്കുന്നവര്‍ വിവരദോഷികള്‍ എന്നേ പറയാന്‍ കഴിയൂ . ആ താലിബാന്‍ മാതൃക ഒരു വിശ്വാസിക് ചേര്‍ന്നതുമല്ല.
പിന്നെ കറുത്ത വസ്ത്രം ആയ പര്‍ദ്ദ എന്തിനു മുസ്ലിംകള്‍ ധരിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനു വ്യക്തമായ ഒരു കാരണം ഉണ്ട് കറുപ്പിന് മറ്റു കളര്‍ വസ്ത്രങ്ങലെക്കാള്‍ ആകര്ഷിനീയത കുറയുമെന്നാണ് കരുതുന്നത് അങ്ങിനെ ആകുമ്പോള്‍ സ്ത്രീകളിലെ സൌന്ദര്യത്തെ ആസ്വതിക്കാനുള്ള പുരുഷന്റെ തൃഷ്ണ കുറയും അത് ആപത്തുകളില്‍ നിന്ന് അവരെ (സ്ത്രീകളെ ) രക്ഷിക്കും എന്ന ഒരു ഗുണവും ഉണ്ടാകും.
നമ്മുടെ നാട്ടില്‍ ചില മാനേജ്‌മന്റ്‌ ക്രിസ്ത്യന്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ മുട്ടുവരെ എത്തുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു അതെല്ലാം തികച്ചും എതിര്‍ക്കേണ്ട ഒരു വിഷയം ആണെന്നതില്‍ തര്‍ക്കം ഇല്ല അത് പോലെ തല മറക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളെ അതില്‍ നിന്ന് വിലക്കുക എന്നിവ എല്ലാം തീര്‍ത്തും അപലഭിനീയം തന്നെ കുട്ടികളെ ഇങ്ങിനെ നിഷ്ഹ്ക്കര്ഷിക്കുന്ന മദര്‍ , സിസ്റെര്സ് എല്ലാം മുഴുവനായും മൂടികെട്ടി നടക്കുന്നു എന്തിനിവര്‍ ഇങ്ങിനെ വിഭാഗിയത കാട്ടുന്നു എന്ന് മനസ്സിലാകുന്നില്ല . മറ്റൊരു വിധത്തില്‍ കര്താവിന്ടെ മണവാട്ടികളായ ഇവരും പര്‍ദ്ദ തന്നെയല്ലേ ധരിക്കുന്നത് ? ഇവര്‍ ധരിക്കുന്ന ഈ തിരു വസ്ത്രം മുസ്ലിം സ്ത്രീകള്‍ ധരിക്കുമ്പോള്‍ മറ്റുള്ളവര്‍ കലി തുല്ലെണ്ടതുണ്ടോ? ഇതേ തിരു വസ്ത്രം ധരിക്കുന്ന വിദ്യാലയത്തില്‍ മുസ്ലിം കുട്ടികള്‍ തല മറച്ചുകൂട , ശരീരം മറയുന്ന വസ്ത്രം ധരിക്കരുത് എന്ന് പറയുന്നതില്‍ വിരോധാഭാസം അല്ലെ ? ഇന്നത്തെ നമ്മുടെ നാടിന്ടെ സാഹചര്യത്തില്‍ മുഴു വസ്ത്രം ധരിച്ചാലും പെണ്‍കുട്ടികള്‍ക്ക് രക്ഷ ഇല്ലാത്ത കാലത്ത് ഇത്തരം മാനേജ്‌മന്റ്‌ വിദ്യാലയങ്ങളെ നമ്മുടെ സര്‍ക്കാര്‍ നിലക്ക് നിര്‍ത്തേണ്ട കാലം അധിക്രമിച്ചു .
എന്റെ സുഹ്ര്തായ ഒരു സഹോദരി തന്ടെ ബ്ലോഗില്‍ പര്‍ദ്ദ വിഷയം എഴുതിയതായി ഈയുള്ളവന്‍ വായിക്കാനായി " സ്ത്രീകളെ പര്‍ദ്ദ ധരിപിക്കാന്‍ ഇറങ്ങുന്നവര്‍ പുരുഷന്മാരെ എന്ത് കൊണ്ട് മുസ്ലിം നിയമങ്ങള്‍ അനുസരിച്ച് എന്ത് കൊണ്ട് താടി വെപ്പിക്കുന്നില്ല എന്ന് ". എന്റെ പ്രിയ സഹോദരി മുസ്ലിം നിയമങ്ങള്‍ മനസ്സിലാക്കിയത്തിലുള്ള അപാകത അല്ലെങ്ങില്‍ ശ്രദ്ധിക്കാതെ പോയത് ഞാന്‍ സൂചിപ്പിക്കട്ടെ ! മുസ്ലിം സമുദായത്തില്‍ പുരുഷന് താടി വളര്‍ത്തുക സുന്നത് ( പ്രവാചകന്‍ ചെയ്ടതിനെ പിന്‍പറ്റുക എന്നത് സുന്നത് ആയി പരിഗനിക്കയും അത് പിന്‍തുടര്‍ന്നാല്‍ ദൈവത്തില്‍ നിന്ന് പ്രതിഫലവും അത് ചെയ്ടില്ലെങ്ങില്‍ ശിക്ഷ ഇല്ലാത്തതുമാകുന്നു ) അത് പോലെ അല്ല സ്ത്രീ വസ്ത്രധാരണം അത് സ്ത്രീകള്‍ ചെയ്യല്‍ നിര്‍ബന്ദം ആകുന്നു . രണ്ടാമതായി സഹോദരി പറഞ്ഞത് പഴയകാലത്ത് സ്ത്രീകള്‍ (മുസ്ലിം) കാച്ചിയ മുണ്ടും തട്ടവും ഉപയോഗിച്ചില്ലേ എന്ന് ! അതിലെന്തു അപാകത ആണുള്ളത് അവര്‍ വെക്തമായും ശരീരം മറച്ചുതന്നെയാണ് കാച്ചിയ മുണ്ടും തട്ടവും ധരിച്ചത് . തന്നെയുമല്ല അന്ന് ചില ഇതര സമുദായത്തിലെ അമ്മൂമ്മമാര്‍ മാറ് മറക്കാതെ നടന്നിരുന്നത് ഈയുള്ളവന്‍ കണ്ടിട്ടുണ്ട് ഇന്ന് അത്തരത്തില്‍ നമ്മുടെ നാട്ടില്‍ നടക്കാന്‍ കഴിയുമോ? രണ്ടു വയസ്സുകാരി കുഞ്ഞിനെ വരെ മാനഭംങ്ങപ്പെടുത്തിയ നാടാണ് നമ്മുടേത്‌ . എന്നിട്ടും അത് ചെയ്ടവര്‍ കാര്യം ആയ ശിക്ഷ കിട്ടാതെ വിലസുന്നു . സ്വന്തം അമ്മയെ മദ്യ ലഹരിയില്‍ പ്രാപിക്കുന്നു . നമ്മുടെ നാട്ടില്‍ പര്‍ദ്ദക്ക്‌ പ്രസക്തി ഇല്ലേ ? അല്ലെങ്ങില്‍ പര്‍ദ്ദക്ക്‌ പകരം ആയ ശരീരം ആകെ മറയുന്ന വസ്ത്രത്തിന് പ്രസക്തിയില്ലേ?
നമ്മുടെ നാട്ടില്‍ 50% സ്ത്രീ പീഠന്ങ്ങള്ക്കും കാരണം അവരുടെ വസ്ത്രധാരണം തന്നെയാണ് അര്‍ദ്ധ വസ്ത്ര ധാരിണി വരുത്തി വെച്ച ഒരു സംഭവത്തിനു ഈയുള്ളവന്‍ ദൃക്സാക്ഷിയാണ് . പൊക്കിളിനു താഴെ സാരി ചുറ്റി കാണാന്‍ സാമാന്യം സൌന്ദര്യം ഉള്ള ഒരു സ്ത്രീ ബസ്‌ സ്റ്റാന്‍ഡില്‍ വരികയും ഒരു ചെറുപ്പക്കാരന്‍ അവരെ ഉഴിഞ്ഞു നോക്കുകയും ചെയ്യുന്നത് കണ്ടു സ്ത്രീ പോലീസിനു പരാധി പറഞ്ഞു ചെരുപ്പക്കാരനോട്‌ കാര്യം ചോദിച്ച പോലീസിനോട് ചെറുപ്പക്കാരന്‍ മറുപടി പറഞ്ഞതിങ്ങിനെ ആണ് " ഞാന്‍ അവരുടെ വസ്ത്രം ധരിച്ച രീതി നോക്കിയതാനെന്നു അത് കണ്ടാല്‍ സാര്‍ ആയാലും ഒന്ന് നോക്കിപോകില്ലേ എന്ന് . ഇത്തരം കേസുകള്‍ ധാരാളം നമ്മുടെ നാട്ടിലുണ്ട് ഇതെല്ലം വരുത്തുന്നത് സ്ത്രീ വസ്ത്ര ധാരണം തന്നെ അല്ലെ ? ഇതെല്ലാം ഇല്ലായ്മ ചെയ്യനമെങ്ങില്‍ സ്ത്രീകളുടെ അല്‍പ വസ്ത്ര ധാരണ രീതി മാറിയെ പറ്റൂ .
പലരും പറയുന്നു സ്ത്രീകളുടെ അവകാശങ്ങളില്‍ ആരും കൈ കടതരുതെന്നു . എങ്കില്‍ ഈ അല്‍പ വസ്ത്രധാരിനികളോട് ഒരു ചോദ്യം ? നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അര്‍ദ്ധ നക്നരാനെല്ലോ എങ്കില്‍ എന്ത് കൊണ്ട് നിങ്ങള്‍ മരിച്ച ശേഷം പൂര്‍ണ്ണമായും വസ്ത്രം ധരിക്കുന്നത് . ആരാലും കാണാത്ത ഒരു ലോകത്തേക്ക് പോകുന്ന നിങ്ങള്ക്ക് വസ്ത്രതിണ്ടേ ആവശ്യം ഇല്ലല്ലോ . സ്ത്രീകളെ ഒരു വില്പന ചരക്കാക്കി മുതലെടുക്കുന്നവരെ തിരിച്ചറിയുകയും അവര്‍ക്കെതിരെ സ്ത്രീകള്‍ തന്നെ ശബ്ദം ഉയര്‍ത്തുകയും വേണം . നല്ലവിധം വസ്ത്രം ധരിച്ച ഒരു സ്ത്രീയും അന്യ പുരുഷന്മാര്‍ ശല്ല്യ പെടുത്താനും അല്പം മടിക്കും .
ഇനി മുസ്ലിം സ്ത്രീകള്‍ തലമറചാലോ അതും അപരിഷ്ക്രിതം അത് കൊണ്ടാണെല്ലോ യുറോപ്പിലെ ഏക ഇസ്ലാമിക്‌ രാഷ്ട്രം എന്നാണ് തുര്‍ക്കിയെ പറയുന്നതെങ്ങിലും അങ്ങിനെ അല്ലെന്നു പലപ്പോഴും തെളിയിച്ച തുര്‍ക്കിയില്‍ പാര്‍ലമെന്‍റില്‍ തലമറച്ചുവന്ന അംഗത്തോട് തല യില്‍ നിന്ന് തട്ടം നീക്കം ചെയ്യാന്‍ ആവശ്യപെട്ടത്‌ .
ഇസ്ലാമിക വീക്ഷണത്തില്‍ സ്ത്രീകള്‍ തല മറക്കല്‍ നിര്‍ബന്ദം ആണ് . സ്ത്രീ സൌന്ദര്യം തലമുടിയിലും കുടി കൊള്ളുന്നു . അതിനു തെളിവാനെല്ലോ അവരുടെ നിതംബം എത്തുന്ന വാര്മുടിയെ കുറിച്ച് എല്ലാ കവികളും ഒരുപാട് വര്‍ണനകള്‍ നടത്തിയിട്ടുള്ളത് . തലമുടി മറക്കുന്നതില്‍ പല ശാശ്ത്രീയ വശങ്ങളും ഉണ്ട് . എത്ര സുഗന്ധം നല്‍കുന്നതും ഭംഗിയുള്ളതുമായ മുടി ആണെങ്കിലും നിങ്ങള്‍ ഭക്ഷണത്തില്‍ കണ്ടാല്‍ ചില ആളുകളെങ്ങിലും അത് കുടുംബ കലഹം വരെ എത്തിച്ചിട്ടുണ്ട് . ബസ്‌ യാത്രകളിലും പലര്‍ക്കും സ്ത്രീകളുടെ നീണ്ട മുടികള്‍ ബുദ്ടിമുട്ടുണ്ടാക്കിയിട്ടുണ്ട് . പ്രശ്നം അവിടെ അല്ല അത് മുസ്ലിം ആണോ എന്നതാണ് അവര്‍ ആ നല്ല കാര്യം ചെയ്ടാല്‍ വര്‍ഗീയം ആയി ഇത്തരം സന്ഗുചിത ചിന്താഗതികള്‍ മാറണം . നല്ല കാര്യങ്ങള്‍ ചെയുന്നവരെ തടയരുത് . ഇസ്ലാം എന്നത് ഒരു തത്വ സംഹിത ആണ് മാനവകുലത്തിനു വേണ്ടി ദൈവം നല്‍കിയ വരദാനം അത് അനുസരിക്കുന്നവരെ മുസ്ലിം ( അനുസരിച്ചവര്‍) എന്ന് വിളിക്കുന്നു അത് അനുസരിച്ചവരാന് പ്രവാച്ചകമാരായ എബ്രഹാം(ഇബ്രാഹിം. (അ) മോശ (മൂസ അ ) ,യേശു (ഈസ അ ) അഹമ്മദ്‌ (മുഹമ്മദ്‌ (സ) . അവസാന പ്രവാചകനായ മുഹമ്മദ്‌ (സ) നു നല്‍കപെട്ട വിശുദ്ധ ഖുറാനും അദ്ദേഹം പകര്‍ന്നു നല്‍കിയ സുന്നത്തുകളും സര്‍വ ലോകത്തിനു മാതൃകയും ആണ് . ഖുറാന്‍ വായിച്ചത് കൊണ്ട് അതിന്ടെ അര്‍ത്ഥവ്യാപ്തി മനസ്സിലാകില്ല അതോടൊപ്പം തിരു നബി (സ) പറഞ്ഞു കൊടുത്ത ഖുരാണ്ടേ വിവരണവുമാണ് സുന്നത് അതില്‍ ലോകത്ത് കഴിഞ്ഞതും നടക്കുന്നതും വരാന്‍ പോകുന്നതുമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നു അത് ഒരു സമുദായതിണ്ന്‍്ടേ മാത്രം കുത്തകയല്ല മറിച്ച്‌ സര്‍വ്വരുടെയും ആണ് . അതുകൊണ്ടാനെല്ലോ ശാസ്ത്രനന്മാര്‍ ഏതു കണ്ടുപിടുത്തവും കണ്ടെത്തുമ്പോള്‍ അവര്‍ ആദ്യം അവലോഖനം ചെയ്യുന്നത് ഇതേ പറ്റി ഖുറാനില്‍ എന്ത് പറഞ്ഞെന്നാണ് . ഇത്തരം അനേകം സംഭവങ്ങള്‍ നടക്കുമ്പോഴും നമ്മുടെ ഇടയില്‍ നിസ്സാരം ഒരു പര്‍ദ്ദ വിഷയം കൊണ്ട് തീരുന്നതല്ല ഇസ്ലാം എന്ന് പ്രിയപ്പെട്ടവര്‍ മനസ്സിലാക്കുക . തീവ്രത പറയുന്നവരെ മനസ്സിലാക്കുക ഒറ്റപ്പെടുത്തുക ഒരുമയോടെ മുന്നേറുക ... നല്ലൊരു ഇന്ത്യക്കാരന്‍ ആകാന്‍ ശ്രമിക്കുക ... നല്ലൊരു മനുഷ്യന്‍ ആകാന്‍ ശ്രമിക്കുക ... നല്ലൊരു ഇസ്ലാം ആകാന്‍ ശ്രമിക്കുക ... ജയ് ഹിന്ദ്‌

No comments: