മുറ്റത്തെ പേരാലിലിരുന്നൊരു കാകൻ....
ഒളികണ്ണാൽ കുഞ്ഞിനെ നോക്കി....
പൈതലിൻ കരങ്ങളിരിക്കും ....
അപ്പ കഷണം നുകരാൻ......
അതിമോഹം പൂണ്ടൊരു കാകൻ....
താഴ്മരക്കൊമ്പിലിരിക്കെ....
വികൃതിയാം ഉണ്ണിയുരയ്ത്തു...
എൻ കരം വഹിക്കുമീയപ്പം....
നീ തിന്നാൽ മരിച്ച് വീഴും....
പരിഹാസ ചിരിചിരിച്ചാ...
കാകനുരുവിട്ടപ്പോൾ...
ലാലൂരിലെ മാലിന്യം ഞാൻ....
പലവട്ടം രുചിച്ചെനിക്ക്....
എത്ര കൊടും വിഷം നീ തന്നാലോ ...
മരിക്കില്ലൊരു നാൾ.
നീ ചൊന്നത് സത്യം തന്നെ....
Abk Mandayi Kdr
Create your badge
2 comments:
മാലിന്യമുക്തകേരളമല്ലേ....പിന്നെന്താ പ്രശ്നം?
ഹ..ഹ..ഹ.. ലാലൂരിലെ മാലിന്യം രുചിച്ച കാക്കയെയാണോ വിഷംകാട്ടിപ്പേടിപ്പിക്കുന്നത്?
പുതിയ ചൊല്ലായിമാറുമോ?
സുഹൃത്തേ.. വേര്‍ഡ് വെരിഫിക്കേഷന് ഒവിവാക്കിയാല് മെനക്കേടില്ലാതെ കമന്റാമായിരുന്നു.
Post a Comment