Pathfinder: മായ്ക്കപ്പെടുന്ന സൌഹൃദം - കവിത: "വഴി വക്കിൽ നിന്ന് ലഭിച്ചൊരു... കളിമൺ പ്രതിമ... ഒരു കൂട്ടം ജനങ്ങളെടുത്ത്... ചെളികൾ തുടച്ചു... കുളിപ്പിച്ചു വസ്ത്രമണിയിച്ചു... പൊട്ട് ചാർ..."
വഴി വക്കിൽ നിന്ന് ലഭിച്ചൊരു... കളിമൺ പ്രതിമ... ഒരു കൂട്ടം ജനങ്ങളെടുത്ത്... ചെളികൾ തുടച്ചു... കുളിപ്പിച്ചു വസ്ത്രമണിയിച്ചു... പൊട്ട് ചാർത്തി കവിളീൽ മുത്തമിട്ടു.. വാത്സല്ല്യം വാരി ചൊരിഞ്ഞു... കൊഞ്ചിച്ചു മടിയിലും -- തോളിലും... തലയിലുമിരുത്തി... തേനും.. പാലും... പായസവുമൂട്ടി. പലപ്പോഴുമാ കളിമൺ പ്രതിമ.. കൊഞ്ചിക്കൊണ്ട് പലർക്ക്.. മേലെ കാർക്കിച്ചു തുപ്പി. ഇത് കണ്ട് ലാളീച്ചവർ... ചിരിച്ചു തള്ളീ... പങ്കത്തിലുള്ള പ്രതിമ ... ആകാശം മുട്ടെ വളർന്ന് തടീച്ചു.
കാലം പൊഴിയവെ ...... ജനത്തിനു വീഥിയിൽ നിന്ന് .... ഒരു സുവർണ്ണ പെൺപ്രതിമ ലഭിച്ചു ... കൂട്ടം കൂടിയാ ജനം അതിനെ വാരിയെടുത്തു.. മറ്റൊരു പൂജാ വിഗ്രഹമാക്കി... സൂത്രശാലിയാം പ്രതിമ... കളിമൺ പ്രതിമയുമായി... ചങ്ങാത്തം കൂടി.. നില നിൽപ്പിനായി. ജനം സുവർണ്ണ പ്രതിമയെ.. വാനോളം പുകഴ്ത്തുവത് പാർത്ത്.. കളിമൺ പ്രതിമയും തൻ.. സ്ഥാനം ഇളകുന്നതറിയാതെ.. ഉറക്കെ പുകൾ പാടി. ദിനങ്ങൾ പോയ് മറയവേ... കളിമൺ പ്രതിമയിൻ... ഒളി മങ്ങിയത് ഞാൻ കണ്ടു. സുവർണ്ണ പ്രതിമ തൻ ... സ്ഥാനം അത്യുന്നതിയിലായി.. ഒരു നാൾ സുവർണ്ണ പ്രതിമ... തള്ളി പറയുന്നു കളീമൺ പ്രതിമയെ.. അതു കേട്ടാ സമൂഹം ആർത്ത് ചിരിച്ചു.. തച്ചുടച്ചവരാ കളിമൺ പ്രതിമയെ.. തൂക്കിയെറുഞ്ഞതിനെ ... അറബിക്കടലിലേക്ക്.. തങ്ക പ്രതിമയത് കണ്ട് ... ഊറി ചിരിച്ചു... സൌഹൃദത്തിൻ ആഴമറിഞ്ഞ് ... ഞാൻ വാവിട്ട് കരഞ്ഞു. പുകഴ്ത്തിനായ് തേടുന്ന... ചങ്ങാത്തം മായ്ക്കപ്പെടുന്നുവോ ?