Pathfinder: ഗതികേട് - കവിത.: " രാവിൻ യാമങ്ങളിൽ... ഈർക്കിലുകൾ കൺപോളകൾക്ക് താങ്ങായ് .. തണുത്ത വെള്ള പാത്രത്തിൽ... കാലുകൾ കയറ്റി വെച്ച്... ഉറക്കത്തെയകറ്റിയും.... പഠിച..."
രാവിൻ യാമങ്ങളിൽ... ഈർക്കിലുകൾ കൺപോളകൾക്ക് താങ്ങായ് .. തണുത്ത വെള്ള പാത്രത്തിൽ... കാലുകൾ കയറ്റി വെച്ച്... ഉറക്കത്തെയകറ്റിയും.... പഠിച്ചൊരു വാദ്യാരാകാനായ്... നേടിയൊരു ഡിഗ്രിയും, ബീയെഡും... പീയെസ്സി ടെസ്റ്റുകളെഴുതി പലതും.. എന്നിട്ടും കനിഞ്ഞില്ലധികാരികൾ.. അയാൾക്കൊരു തൊഴിൽ. മണ്ണും, പൊന്നും വിറ്റവൻ ... നേടിയെടുത്തൊരു.. വാദ്യാരുദ്ധ്വോഗം ... ഒരു സ്വകാര്യ വിദ്യാലയത്തിൽ... മോഹന വാഗ്ദാനം നൽകീ .. പണം വാങ്ങി പെട്ടിയിലാക്കിയവർ.. നാളുകൾ നീങ്ങവെ കൊടുക്കുന്നവനൊരു... കാലിച്ചാക്ക് അജ്ഞാപിക്കുന്നവനോട്... ജോലി വേണെൽ കുട്ടികലെ പിടിക്കാൻ. ബാഗും, ബുക്കും, പെൻസിലും.... യാത്ര ചെയ്യാൻ സൌജന്യവാഹനവും... എങ്കിലും ലഭിച്ചിലവനൊരു കുഞ്ഞിനെ പോലും... കമ്പ്യൂട്ടറുകളുടെ ക്ലാസും നൽകിയാൽ... അയക്കാമെന്നൊരു കൂട്ടർ മാതാപിതാക്കൾ. മറ്റൊരു പക്ഷം .... കാലുപിടിച്ചും, സംഭാവന നൽകിയും, വമ്പന്മാരുടെ ശുപാർശ്ശയുമായി... വമ്പന്മാരുടെ സ്കൂളുകളിൽ. വാദ്യാന്മാരുടെ ഗതികേടറിയാൽ.. ഒരു സർക്കാരും മുതിരുന്നില്ല.. ഡിവിഷനില്ലേൽ ജോലിയുമില്ല.. പാവം വാദ്യാർ പട്ടിണിയിൽ.