Create your badge
Labels
- A.B.K Mandayi (14)
- Vezhambal (26)
- ഈ യുവതികൾക്ക് എന്ത് പറ്റി????? (1)
- എ.ബി.കെ Mandayi (1)
- എ.ബി.കെ മണ്ടായി (63)
- എ.ബി.കെ മണ്ടായി. (5)
- എ.ബി.കെ. മണ്ടായി (44)
- കവിത (1)
- പുതു തലമുറയുടെ സദാചാരം : കവിത (1)
Wednesday, September 4, 2013
ഈ നാടിനേയും മനുഷ്യരേയും നാമെങ്ങനെ വിശ്വസിക്കും:- (ലേഖനം)
Labels:
എ.ബി.കെ. മണ്ടായി
ദാഹനീർ -കവിത
Abk Mandayi Kdr

Create your badge
പ്രകൃതി സ്നേഹികൾ പൊതു നിരത്തിൽ...
Create your badge
പ്രകൃതി സ്നേഹികൾ പൊതു നിരത്തിൽ...
തൊണ്ട പൊട്ടി കീറുമ്പോൾ.......
വരളുന്ന തൊണ്ടക്കീറനേകുവാൻ....
ഒരു കുപ്പി നീർമാത്രമാണിന്നഭയം.
എങ്കിലുമില്ലവർക്ക് മനഃസ്ഥാപം .....
മഴ കനിഞ്ഞീടുമ്പോൾ ഒരു തുള്ളി നീർജലം.....
സംഭരിക്കാനൊരുങ്ങില്ലിവർ കളിമുറ്റത്ത്...
ഇനിയൊരു യുദ്ധമുണ്ടാകിലതന്നു....
ഒരു തുള്ളി ദാഹനീരിനെന്നോർക്കുക മർത്ത്യരെ.
പെയ്തിറങ്ങിയ മഴവെള്ളമത്രയും.....
പുഴയായ് ഒഴുകി ആർദ്രിയിലണയുമ്പോൾ...
ഒരു തരി ശുദ്ധജലത്തിനായ് കേഴുന്നു....
തെരുവോരങ്ങളിൽ പാവം ജനത്തിനു.....
ലഭിപ്പതോ ഫ്ലാറ്റുകളിൽ നിന്നൊഴുകുന്ന...
ഉച്ഛിഷ്ട ജലം മാത്രം.
എങ്കിലുമിവരറിയുന്നില്ല രോഗങ്ങൾ....
രോഗികളോ കുപ്പിയിലടച്ച.....
വിഷജലം മോന്തുന്നവർ.....
കുപ്പിയിലടച്ച ദാഹനീർ പേറുന്നു.....
കാത്സ്യവും,മഗ്നീഷ്യവും,ലെഡും....
പിന്നെ... അലൂമിനിയവും ഒന്നായൊരു ജലം...
ശുദ്ധമെന്ന് നിനക്കുന്നീ പാമരർ.
തങ്ക വിലനൽകി ഭുജിപ്പതീ ജലം...
പുഴയിലൂടൊഴും അവരിൻ ഉച്ഛിഷ്ടം.
കേഴാം കേരം നിറഞ്ഞ നാടൊന്നായ്...
ദൈവത്തിൻ സ്വന്തം നാട്ടുകാരെന്നഹന്തയാൽ...
നീർജലമേറെ മഴയായ് ലഭിച്ചിട്ടും ......
ഈ കൊച്ച് കേരളമെന്തേ ചുട്ടു വരളുന്നു.
പിന്നെ... അലൂമിനിയവും ഒന്നായൊരു ജലം...
ശുദ്ധമെന്ന് നിനക്കുന്നീ പാമരർ.
തങ്ക വിലനൽകി ഭുജിപ്പതീ ജലം...
പുഴയിലൂടൊഴും അവരിൻ ഉച്ഛിഷ്ടം.
കേഴാം കേരം നിറഞ്ഞ നാടൊന്നായ്...
ദൈവത്തിൻ സ്വന്തം നാട്ടുകാരെന്നഹന്തയാൽ...
നീർജലമേറെ മഴയായ് ലഭിച്ചിട്ടും ......
ഈ കൊച്ച് കേരളമെന്തേ ചുട്ടു വരളുന്നു.
Labels:
എ.ബി.കെ മണ്ടായി.
സാക്ഷര നാടെ കൈരളിയേ മാപ്പ്:- (ലേഖനം)
Abk Mandayi Kdr

ഭാരതത്തിൽ സാക്ഷരതയിൽ രണ്ടാം സ്ഥാനം നിലനിർത്തുന്ന ഒരു സംസ്ഥാനമാണു
കേരളമെന്ന് എല്ലാവരും പറഞ്ഞഹങ്കരിക്കുന്നത്. എന്നാൽ ഈ സാക്ഷര കേരളത്തിൽ
ഉയർന്ന വിദ്യാഭ്യാസവും നേടി കോട്ടും സൂട്ടുമണിഞ്ഞ് തന്നെക്കാൾ അറിവുള്ളയാൾ ഈ
ഭൂമുഖത്തില്ലെന്നഹന്തയാൽ ജീവിക്കുന്ന പലരും പൊതുവിജ്ഞാനത്തിൻറെ കാര്യത്തിൽ
വട്ടപൂജ്യമാണെന്ന് കഴിഞ്ഞ ദിവസം എനിക്ക് മനസ്സിലായി... ഈ മനസ്സിലാക്കൽ പല
പ്രാവശ്യം മനസ്സിലാക്കിയതാണെങ്കിലും ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുവാൻ
ഏഷ്യാ നെറ്റിലെ ആ പരിപാടി കണ്ടപ്പോൾ തോന്നി.
ഞാൻ പൊതുവേ
ഇങ്ങനെയുള്ള പരിപാടികൾക്ക് ചെവി നൽകുകയോ, കണ്ണിനു ദോഷം വരുത്തുകയോ
ചെയ്യാറില്ല. എങ്ങനെയോ ആ പരിപാടി നടക്കുന്നിടത്ത് എത്തിപ്പെടുകയും അല്പം
അത് കാണാനിട വരികയും ചെയ്തു.
ഏഷ്യാ നെറ്റിലെ ഭർത്താക്കന്മാരുടെ ശ്രദ്ധക്കെന്ന പരിപാടിയിൽ ഭാര്യ
ഭർത്താക്കന്മാരോട് ചില പൊതു വിജ്ഞാന ചോദ്യങ്ങൾ നവ്യാ നായർ ചോദിക്കുണ്ട്. ആ
ചോദ്യത്തിൽ ഒരു ചോദ്യം ഇതായിരുന്നു. കേരളത്തിലെ ഇപ്പോഴത്തെ നിയമ സഭാ
സ്പീക്കർ ആരെന്ന്.? അവർ അതിനൊരു ക്ലൂ കൂടി നൽകി ഹിന്ദുക്കൾ വിശ്വസിക്കുന്ന
ഒരു ദൈവത്തിൻറെ പര്യായം കൂടിയതാണു അദ്ദേഹത്തിൻറെ പേരെന്നും. സാധാരണ ഇത്തരം
അബദ്ധ ഉത്തരങ്ങൾ എഴുന്നെള്ളീക്കുക വനിതകളാണെങ്കിൽ. ഇത് പുരുഷ കേസരി തന്നെ
ഉത്തരം പറഞ്ഞത് കേട്ടാൽ നാം കേരളീയർ തീർച്ചയായും നാണിച്ച് തല താഴ്ത്തണം
അത്രക്ക് അറിവില്ലായ്മയോ ഈ കേരളീയർക്കെന്ന് കൊച്ചു കുട്ടികൾ പോലും
ചിന്തിച്ച് പോകും. അയാൾ നൽകിയ ഉത്തരം “വെള്ളാപ്പള്ളി നടേശൻ “
എന്നായിരുന്നു.
കോടിക്കണക്കിനു പ്രേക്ഷകർ വീക്ഷിക്കുന്ന ഈ
പരിപാടിയിൽ പങ്കെടുക്കാൻ എഴുന്നുള്ളുന്നവർ ഒരല്പം സാമാന്യ പൊതുവിജ്ഞാനം
എങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമല്ലേ. അതുകൂടി ഇല്ലാതെ ഇവർ ഇത്തരം
വിഡ്ഢിത്തങ്ങൾ എഴുന്നുള്ളിക്കുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും സത്യത്തിൽ
നാം തലകുനിക്കേണ്ടിവരും. ഇതിൽ പങ്കെടുക്കുന്നവർക്ക് നാണമില്ലെങ്കിലും.
കാണുന്ന മറ്റു അന്യ സംസ്ഥാനക്കാർ കേരളീയരെ കളിയാക്കുന്നത് കേട്ട
സഹിക്കേണ്ടത് പാവം പ്രേക്ഷകരാണെന്ന് ഓർത്താൽ നന്ന്.
Create your badge
Labels:
എ.ബി.കെ മണ്ടായി.
Subscribe to:
Posts (Atom)