നായക്ക് സാംസ്ക്കാരികമായി തന്നെ പരിഗണന കൽപ്പിക്കുന്നവർ ഇന്നും ഭൂമുഖത്തുണ്ട്, പാശ്ചാത്യരിൽ നിന്നാണു നമ്മുക്കിത് പകർന്ന് കിട്ടിയത്, എന്നാൽ അതേ പാശ്ചാത്യർ തന്നെ ഇതിൻറെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നു, എന്നാൽ, നാം ആ സംസ്ക്കാരം വളരെ വിപുലമായി ആഘോഷിക്കുന്നു. ആഫ്രിക്കയിലും, ആസ്ത്രേലിയയിലും നായ മാംസത്തിനു വൻ ഡിമാൻറാണു കാണുന്നത്, എന്നാൽ, പാരീസ്, ദക്ഷിണ കൊറിയ, ലണ്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നായയുടെ മാംസ നിരോധനത്തിനായി മുറവിളികൾ ഉയർന്ന് കഴിഞ്ഞു.
നാം സ്നേഹിക്കുന്ന നായയിൽ എക്കിനോ കോക്കസ് ഗ്രാനുലോസസ് എന്ന ഒരു തരം വിരയുണ്ട്, ആ വിരയുടെ മുട്ടകൾ കാഷ്ടത്തിലൂടെ ഒഴിവാക്കപ്പെടുകയും അങ്ങനെ സസ്യഭോജികളായ ആട്, മാട് എന്നിവകളുടെ ചെറുകുടലിലെത്തപ്പെടുകയും ചെയ്യുന്നു. കന്നുകാലികളുടെ ശരീരത്തിൽ ധാരാളം നാടവിരകളുടെ സിസ്റ്റുളുണ്ടാകും, പ്ലീഹ, ശ്വാസകോശം എന്നിവയിലാണിതുണ്ടാകുന്നത്. കന്നുകാലികളെ നാം ഭക്ഷിക്കുമ്പോൾ ഇവയെല്ലാം നാം മുറിച്ച് മാറ്റപ്പെടുന്നു. ഇതെല്ലാം നായ ഭക്ഷിക്കുന്നു, അങ്ങനെ നായയുടെ കുടലിൽ കടക്കുന്ന വിരകളുടെ മുട്ടകൾ പതിന്മടങ്ങ് വർദ്ദിക്കുകയും, അങ്ങനെ ആ വിരകൾ നായയുടെ മലത്തിലൂടെ അവയുടെ മലദ്വാരത്തിൽ വന്ന് ഒട്ടിപ്പിടിക്കുകയും, മലദ്വാരം നക്കി തുടക്കുകയെന്ന ചീത്ത സ്വഭാവമുള്ള നായ അതേ നാവുകൊണ്ട് പാത്രങ്ങളിലോ, മനുഷ്യ ശരീരത്തിലോ നക്കിയാൽ, വിരകളുടെ മുട്ടകളത്രയും നമ്മുടെ ശരീരത്തിലും, പാത്രങ്ങളിലൂടേയും മനുഷ്യ ശരീരത്തിലെത്തപ്പെടുന്നു. അങ്ങനെയാണു മനുഷ്യരിൽ ഹൈഡാറ്റിഡോസിസ് എന്ന രോഗം വരുന്നത്. കൂടാതെ നായയുടെ വായയിലും, നനവുള്ള ഭാഗത്തും പ്രത്യേകിച്ച് മൂക്കിൻറെ ശ്ലേഷ്മനീരിൽ അമ്പതോളം വ്യത്യസ്ത ബാക്ടീരിയകൾ ഉണ്ടെന്ന് ശാസ്ത്രം തെളിയിച്ച് കഴിഞ്ഞു. അതിനാൽ നായ നമ്മുടെ ശരീരത്തിലോ , പാത്രങ്ങളിലോ തലയിട്ടാൽ പാത്രവും, ശരീരവും കളിമണ്ണു കലക്കിയ വെള്ളം കൊണ്ട് കഴുകണം. ഈ തത്വം ശാസ്ത്രം പറയാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങൾ ആയെങ്കിലും, 1400 വർഷം മുൻപ് ജീവിച്ച് കടന്ന് പോയ പ്രവാചകൻ മുഹമ്മദ് (സ.അ) ഇസ്ലാമിക പാഠ്യങ്ങളിലൂടെ മനുഷ്യ കുലത്തെ പഠിപ്പിച്ചു. എന്നാൽ, ശാസ്ത്രം തെളിയിക്കുന്നത് വരേക്കും മനുഷ്യർ കാത്തിരുന്നു. മണ്ണിനു ബാക്ടീരിയകളെ നശിപ്പിക്കാൻ കഴിയുമെന്ന് പ്രവാചകൻ നമ്മേ പഠിപ്പിച്ചു, അത് ഇന്ന് ശാസ്ത്രം തലകുലുക്കി സമ്മതിക്കുന്നു.
പ്രവാചകൻ (സ.അ) ഇങ്ങനെ പറയുന്നു, നിങ്ങളിൽ ആരുടേയെങ്കിലും പാത്രത്തിൽ നായ തലയിട്ടാൽ ആറ് പ്രാവശ്യം ശുദ്ധ ജലത്തിൽ കഴുകുകയും, ഒരു പ്രാവശ്യം കളിമണ്ണ് കലക്കിയ വെള്ളത്തിലും കഴുകണം ആകെ ഏഴു പ്രാവശ്യം. കൂടാതെ... പ്രവാചകൻ തുടരുന്നു. മൃഗങ്ങളെ സം രക്ഷിക്കുന്ന നായയോ, വേട്ടക്കുപയോഗിക്കുന്ന അല്ലാതെ മറ്റു വല്ല നായയേയും വളർത്തിയാൽ ഓരോ ദിവസവും അവൻ ചെയ്യുന്ന സൽ കർമ്മങ്ങളുടെ രണ്ട് ഭാഗങ്ങൾ ഒഴിഞ്ഞ് പോകുന്നതാണു.
നായയെ മാറ്റി നിർത്തണം, ഒരു മുസൽമാനു അത് അശുദ്ധമാണു, അതിനാൽ നമസ്ക്കരിക്കുന്നവൻ നായയെ സ്പർശ്ശിച്ചാൽ ഏഴുപ്രാവശ്യം കഴുകാതെ നമസ്ക്കരിക്കൽ നിഷിദ്ധമാണു. സ്പർശ്ശനം പോലും നിഷിദ്ധമായാൽ പിന്നെ നായയുടെ മാംസ വിഷയം പറയേണ്ടതില്ലല്ലോ.
എന്നിരുന്നാലും, ചില നായകളെ കണ്ടാൽ ആർക്കും ഒന്ന് തൊടാൻ മോഹമുണ്ടാകും എങ്കിൽ നിങ്ങൾ അതിൻറെ തലയോട്ടിൽ അല്പം ഭാഗം മാത്രം സ്പർശ്ശിക്കാം. കാരണം, നായയുടെ നാവ് എത്താത്ത ഒരേ ഒരിടം മാത്രമേ അവയുടെ ശരീരത്തിലുള്ളു, അത് നെറുകം തലയാണു.
അതിനാൽ നായ സ്നേഹികളെ ജാഗ്രത അവയെ സ്നേഹിച്ചോളു, എന്നാൽ, തൊട്ട് കളിക്കരുത്, അവയെ വീട്ടിനുള്ളിൽ കയറ്റുകയോ, തോളിലേറ്റി നടക്കുകയോ, കിടപ്പറയിലെ കൊച്ചമ്മമാരുടെ സുഹൃത്താക്കാതിരിക്കുക. മനുഷ്യനു ധാരാളം ഉപകാരിയായ നന്ദിയുള്ള ഈ മൃഗത്തിൽ നിന്ന് അല്പം അകന്ന് ജീവിക്കാൻ ശ്രമിക്കുക.
Abk Mandayi Kdr
Create your badge