ചേമ്പില കുമ്പിളില്‍ മഴത്തുള്ളി വീണപോല്‍...
ചാഞ്ചാടി നിന്നവള്‍ മാനസം...
പുളിയില കരമുണ്ടുടുത്തവള്‍....
നെറ്റിയില്‍ ചന്ദനകുറിയിട്ട.....
നാടന്‍ പെണ്‍കൊടി പോലവള്‍ നിന്നു.
നൈര്‍മല്ല്യമാമവള്‍ മുഖപത്മമിടക്കിടെ...
ചുവന്ന് തുടുത്ത് ഞാന്‍ കണ്ടു.
നിശബ്ദമാം രാവിന്‍റെ പാതിയില്‍...
വാനിലെ പാലൊളി ചന്ദ്രനെ പാര്‍ത്തവള്‍...
കോരിത്തരിച്ചതെന്തേ ?
ആകാശ ഗംഗയില്‍ നീന്തി തുടിക്കുമാ...
നക്ഷത്ര കൂട്ടങ്ങള വളെ നോക്കി...
കണ്ണിറുക്കിയതെന്തേ?
ആര്‍ത്തലറുന്ന കടലിന്നലപോല്‍...
അവളുടെ മാനസമലറിയതെന്തേ?
പൊന്‍ പ്രഭവിതറുന്ന അര്‍ക്കകിരണങ്ങളേ..
റ്റപ്പോളവളന്നേരം കോരിത്തരി....
ച്ചൊരു നവോഡപോല്‍.
വിവിധമാം ഭാവങ്ങള്‍ പേറുന്നീ...
പ്രകൃതിയെയാണെനിക്കേറെ ഇഷ്ടം.
Excellent portrayal of nature.
ReplyDeleteഅഭിനന്ദനങ്ങള്‍ക്കു നന്ദി... തുടര്‍ന്നും ബ്ലോഗ് വായിക്കുക. നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ReplyDelete